‘മെമിസിലോണ് മലബാറിക്കം’ എന്ന ശാസ്ത്രീയ നാമമുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് കായാമ്പൂ. മലന്തെറ്റിയെന്നും കാഞ്ഞാവ് എന്നും ഈ സുന്ദരിപ്പൂവിന് പേരുണ്ട്. കുന്നുകളിലാണ് സാധാരണയായി ഇവ വളരുന്നത്. ഒരു ഔഷധ സസ്യം കൂടിയാണ് കായാമ്പൂ. ഇതിന്റെ ഇലകള്‍ കട്ടികൂടിയതാണ്. കുലകളായാണ് പൂക്കള്‍ കാണപ്പെടുന്നത്. ഇവ ചെടിത്തണ്ടുകളിലാണ് കാണപ്പെടുന്നത്. പശ്ചിമഘട്ടപ്രദേശമാണ് കായാമ്പൂ എന്ന കരയാമ്പുവിന്റെ സങ്കേതം. ഇതില്‍ നിന്നും ‘കതിര’ എന്നറിയപ്പെടുന്ന ഒരിനം പശ ലഭിക്കാറുണ്ട്.