Friday, June 9, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

ഗീതാഭാഷ്യവും കാലിക പ്രസക്തിയുള്ള ലേഖനങ്ങളും

സി.എം.രാമചന്ദ്രന്‍

Print Edition: 29 April 2022

ശ്രീമദ് ഭഗവദ്ഗീത
വ്യാഖ്യാനം : സ്വാമി ചിദാനന്ദപുരി
ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്
കൊളത്തൂര്‍.
പേജ്: 218 വില: 180 രൂപ

വര്‍ത്തമാനകാലത്ത് സനാതന ധര്‍മ്മത്തെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചുവരുന്ന സന്യാസി ശ്രേഷ്ഠനാണ് സ്വാമി ചിദാനന്ദപുരി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെയും ഗ്രന്ഥങ്ങളെയും അതീവ ശ്രദ്ധയോടെയാണ് ഹൈന്ദവര്‍ പിന്തുടരുന്നത്. ഭഗവദ്ഗീതയുടെ ഏറെ പ്രശസ്തമായ ശാങ്കരഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വാമിജി വ്യാഖ്യാനിച്ചിരിക്കുകയാണ്. ഓരോ അദ്ധ്യായവും ഓരോ പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പരമ്പരയിലെ പത്താമത്തെ പുസ്തകമാണ് ‘ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം വ്യാഖ്യാനം സഹിതം’. ഭഗവദ്ഗീതയിലെ പത്താമത്തെ അദ്ധ്യായമായ ‘വിഭൂതിയോഗം’ പൂര്‍ണ്ണമായി പഠിക്കാന്‍ ഈ പുസ്തകം നമ്മെ സഹായിക്കും.

ഭഗവദ്ഗീതയുടെ ശാങ്കരഭാഷ്യം വായിച്ചു മനസ്സിലാക്കുക മാത്രമല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. ശ്ലോകം, പദച്ഛേദം, അന്വയം, പദാര്‍ത്ഥം, ശ്ലോകാര്‍ത്ഥം, ഭാഷ്യം, ഭാഷാനുവാദം, ഭാഷ്യാശയ വിശദീകരണം എന്നീ ഘട്ടങ്ങളിലൂടെയാണ് ഓരോ ശ്ലോകവും സമഗ്രമായി പഠിതാവിന്റെ അന്തക്കരണത്തില്‍ പതിയുന്നത്. പുസ്തകത്തിന്റെ ഒടുവില്‍ ശ്ലോകങ്ങള്‍ മുഴുവന്‍ തുടര്‍ച്ചയായി ഉദ്ധരിച്ചതും അനുബന്ധത്തില്‍ വ്യാഖ്യാനത്തിലുപയോഗിച്ച ചുരുക്കെഴുത്തുകളും ശ്ലോകാനുക്രമണികയും നല്‍കിയതും പ്രയോജനപ്രദമാണ്. വ്യാഖ്യാനത്തില്‍ ദധീചി മഹര്‍ഷി, നാരദ മഹര്‍ഷി, ഗംഗാ മാതാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ട കഥകളും നല്‍കിയിട്ടുണ്ട്. ഭഗവദ്ഗീതാഭാഷ്യം പൂര്‍ത്തിയാക്കിയശേഷം ഉപനിഷത്തുക്കളും ബ്രഹ്‌മസൂത്രവും കൂടി ഈ ഗ്രന്ഥാവലിയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ ഉദ്ദേശിക്കുന്നുണ്ട്.

കേരളം
തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത്
(ലേഖനങ്ങള്‍)
സ്വാമി ചിദാനന്ദപുരി
മാധവം ബുക്‌സ്, കോഴിക്കോട്
പേജ്: 128 വില: 150 രൂപ

കോഴിക്കോട്ടുനിന്ന് പുതുതായി പ്രസിദ്ധീകരണം ആരംഭിച്ച മാധവം ബുക്‌സിന്റെ മൂന്നാമത്തെ പുസ്തകമാണ് ‘കേരളം തീവ്രവാദികള്‍ ല ക്ഷ്യം വെക്കുന്നത്’. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സത്സംഗം മാസികയില്‍ സ്വാമി ചിദാനന്ദപുരി ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് എഴുതിയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇസ്ലാമിക തീവ്രവാദം. എന്നാല്‍ സമൂഹം ഇതിനെ വേണ്ടത്ര ഗൗരവത്തോടെ എടുക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തില്‍ സ്വാമിജിയുടെ ലേഖനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. വീണ്ടും വിഭജന ചിന്തകള്‍, മതതീവ്രവാദ ബന്ധങ്ങള്‍, ഹലാലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്, നാര്‍കോ- ജിഹാദ് വാദവിവാദങ്ങള്‍, ലക്ഷദ്വീപ് വിവാദം ആര്‍ക്കുവേണ്ടി, മതശക്തികള്‍ വിദ്യാഭ്യാസ രംഗത്ത്, സംരക്ഷിക്കാം കേരളത്തെ എന്നീ ലേഖനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുബന്ധമായി സ്വര്‍ഗ്ഗീയ പി.മാധവ്ജിയുടെ ‘ദുരവസ്ഥ കാവ്യരചന ആശാന്റെ ദീര്‍ഘദര്‍ശിത്വം’ എന്ന പഠനവും ചേര്‍ത്തിട്ടുണ്ട്. കേരളം നേരിടുന്ന തീവ്രവാദ പ്രശ്‌നത്തെ ആഴത്തില്‍ മനസ്സിലാക്കാനും പരിഹാരത്തെക്കുറിച്ചു ചിന്തിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന ഈ പുസ്തകം മതതീവ്രവാദികളാല്‍ അരുംകൊല ചെയ്യപ്പെട്ട സഹോദരങ്ങളുടെ പാവനസ്മരണയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

‘കേരളം തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത്’ എന്ന പുസ്തക ശീര്‍ഷകം ഇന്നത്തെ കേരളത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. തീവ്രവാദത്തെ തീവ്രവാദമായി തന്നെ കണ്ട് എതിര്‍ക്കാന്‍ മലയാളികള്‍ക്കു കഴിയുന്നില്ല. ഇതു സംബന്ധിച്ച് ആമുഖത്തില്‍ സ്വാമിജി എഴുതിയ ഈ വാക്യങ്ങള്‍ എല്ലാവര്‍ക്കും ദിശാബോധം നല്‍കുന്നതാണ്. ‘തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ തന്നെ ഉണര്‍വുണ്ടാകുന്നുണ്ട്. ഇസ്ലാമിക തീവ്രവാദം തങ്ങളെ കൂടി ലക്ഷ്യം വെക്കുന്നു എന്നത് ക്രൈസ്തവ മത നേതൃത്വങ്ങളെയും ചിന്തിപ്പിക്കുന്നുണ്ട്. സ്‌നേഹ സൗഹാര്‍ദ്ദങ്ങളോടെ ഒരു കുടുംബമായി കഴിഞ്ഞ നമ്മുടെ ഗ്രാമങ്ങളില്‍ പോലും ഇയ്യടുത്തകാലത്തായി മതചിഹ്നങ്ങളെ വളര്‍ത്തിയും പരിമിതവാദങ്ങള്‍ ഉയര്‍ത്തിയും തീവ്രശക്തികള്‍ ദോഷകരമായ മതില്‍ക്കെട്ടുകള്‍ ഉണ്ടാക്കുന്നത് സാമാന്യ ഇസ്ലാമിക സമൂഹവും മനസ്സിലാക്കി വരുന്നുണ്ട്.’ സങ്കുചിത വാദവും മതതീവ്രവാദവും ഉയര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തുകയും ധീരതയോടെ ചൂണ്ടിക്കാണിക്കുകയും വേണം എന്ന അഭിപ്രായവും സ്വാമിജി ഈ പുസ്ത കത്തിലൂടെ മുന്നോട്ടുവെക്കുന്നു.

 

Share13TweetSendShare

Related Posts

പോരാട്ടങ്ങളുടെ ചരിത്രപര്‍വ്വം

ആനന്ദം പകരുന്ന ആദ്ധ്യാത്മികവഴികള്‍

വ്യതിരിക്തമായ വിശകലനങ്ങള്‍

സംസ്‌കൃതിയുടെ മുദ്രണങ്ങള്‍

ഗതകാല ഗരിമയുടെ സാക്ഷ്യപത്രങ്ങള്‍

ലക്ഷ്യബോധം പകരുന്ന രചനകള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

മോദിയുഗത്തിലെ വിദേശനയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies