പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും കൂട്ടുകാര്‍ കൂടുതലും കണ്ടിട്ടുള്ളത് ഒരുപക്ഷേ വാകമരങ്ങളായിരിക്കും. വേനല്‍ക്കാലങ്ങളില്‍ പൂചൂടുന്ന വാകപ്പൂവിന് ഹിന്ദിയില്‍ ‘ഗുല്‍മോഹര്‍’ എന്നും ഇംഗ്ലീഷില്‍ ‘ഫ്‌ളെയിംട്രീ’ എന്നും പേരുകളുണ്ട്. പടര്‍ന്നുപന്തലിക്കുന്ന മരമായതിനാല്‍ തണല്‍ മരങ്ങളായി ഇവയെ വച്ചു പിടിപ്പിക്കാറുണ്ട്. ഇവയുടെ സ്വദേശം മഡഗാസ്‌കറാണ്. പൂക്കള്‍ സാധാരണയായി കടുംചുവപ്പു നിറത്തിലായിരിക്കും. ഇലച്ചാര്‍ത്തുകള്‍ പോലും കാണാന്‍ കഴിയാത്ത രീതിയില്‍ പന്തലിച്ചു പൂക്കുന്ന വാകമരങ്ങള്‍ നല്ല സൂര്യപ്രകാശമുള്ളിടത്ത് വളരുന്നു. ഇവയുടെ വേരുകള്‍ നല്ല ആഴത്തിലേയ്ക്ക് സഞ്ചരിക്കാത്തതിനാല്‍ വലിയ കാറ്റുണ്ടാകുമ്പോള്‍ വീഴുവാനുള്ള സാധ്യത കൂടുതലാണ്.






















