- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- കേരളവര്‍മ്മ പഴശ്ശിരാജ
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആണ് കേരളവര്‍മ്മ പഴശ്ശിരാജ.. ബ്രിട്ടീഷുകാര്‍ ഏറെ ഭയന്നിരുന്ന ഒരു നാട്ടുരാജാവും പഴശ്ശിരാജ തന്നെയായിരുന്നു. ബ്രിട്ടീഷുകാരെ കേരളത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനായുള്ള ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഇദ്ദേഹം, ബ്രിട്ടീഷുകാര്‍ കൈയ്യടക്കിയ തന്റെ അധികാരം തിരികെ കിട്ടാന്‍ മാത്രമല്ല കേരളമണ്ണിന്റെ സ്വാതന്ത്ര്യത്തിനു കൂടി വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. വടക്കേ മലബാറിലുളള കോട്ടയം രാജകുടുംബത്തിലാണ് 1753 ജനുവരി മൂന്നിന് പഴശ്ശിരാജ ജനിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇദ്ദേഹം നടത്തിയ വീര പോരാട്ടങ്ങള്‍ കൊണ്ടും വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചടി കൊടുത്തും പോരാടിയ പഴശ്ശിരാജയെ സ്വാതന്ത്രസമര ചരിത്രങ്ങളില്‍ വീരകേരള സിംഹം എന്നാണ് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ പ്രസിദ്ധമായ പഴശ്ശി വിപ്ലവം നയിച്ചത് ഇദ്ദേഹമാണ്. നിരവധി തവണ ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയ മഹാനായ സമരനായകന് 1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു.