ഭാരതീയ പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒരു വൃക്ഷമാണ് കടമ്പ്. പുഴയോരങ്ങളില്‍ വളരുന്നത് കൊണ്ട് ഇതിന് ‘ആറ്റുതേക്ക്’ എന്നൊരു പേരുമുണ്ട്. ”കൃഷ്ണന് കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്ന അവസരങ്ങളില്‍ അവയെ മേയാന്‍ വിട്ടതിനുശേഷം കടമ്പുമരത്തിനു മുകളില്‍ കയറിയിരുന്ന് ഓടക്കുഴല്‍ വായിക്കാറുണ്ടായിരുന്നു എന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്”. ഗോളാകൃതിയിലുള്ള നറുമണമുള്ള കടമ്പിന് പൂക്കള്‍ക്ക് ഓറഞ്ചുനിറമാണ്. ഇലകള്‍ പൊഴിയുന്ന മരമായതിനാല്‍ മണ്ണിന്റെ ജൈവസമ്പത്ത് വര്‍ദ്ധിപ്പിക്കുവാന്‍ ഇവയ്ക്ക് കഴിയുന്നു. ഇന്ത്യകൂടാതെ മലയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ കടമ്പുമരങ്ങള്‍ കാണപ്പെടുന്നു. പേപ്പര്‍, പ്ലൈവുഡ് എന്നിവയുടെ നിര്‍മ്മാണത്തിന് കടമ്പിന്റെ തടി ഉപയോഗിക്കുന്നു.