വണ്ടന്നൂരുള്ളൊരു കിണ്ടന്‍ പൂച്ച
കുണ്ടന്നൂരുള്ളൊരു കണ്ടന്‍പൂച്ച
രണ്ടാളുമൊന്നിച്ചു കണ്ടുമുട്ടി
ശുണ്ഠി പിടിച്ചു കടിപിടിയായ്
കണ്ടന്റെ മണ്ടക്ക് രണ്ടു തോണ്ടി
കിണ്ടനോ മെല്ലെഞെളിഞ്ഞു നിന്നു
കണ്ടനോ വിട്ടുകൊടുത്തതില്ല
കിണ്ടനെ മാന്തിപ്പറിച്ചെടുത്തൂ
കണ്ടു വന്നുള്ളൊരു ചിണ്ടന്‍ പൂച്ച
രണ്ടിനേം നന്നായ് പരിഹസിച്ചു
ശണ്ഠ വെടിഞ്ഞവരൊത്തു കൂടി
ചിണ്ടന്റെ മണ്ടയടിച്ചു കീറി.