Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

ആദര്‍ശജീവിതത്തിന്റെ ആഴക്കാഴ്ചകള്‍

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
28 January 2022

ഋഷിതുല്യനായ പരമേശ്വര്‍ജി
(ജീവചരിത്രം)
കെ. രാമന്‍പിള്ള
ഇന്ത്യാബുക്‌സ്, കോഴിക്കോട്
പേജ്: 248 വില: 200 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ദേശാഭിമാന പ്രോജ്ജ്വലിതമായ ആദര്‍ശാഗ്നിയില്‍ സ്ഫുടം ചെയ്ത അനുപമവും അസാധാരണവുമായ മഹിതവ്യക്തിത്വമായിരുന്നു സ്വര്‍ഗീയ പരമേശ്വര്‍ജിയുടേത്. ഭാരതീയ വിചാരധാരയുടെ സുശക്തനായ വക്താവും പ്രയോക്താവുമെന്ന നിലയില്‍ ജീവിതം നയിച്ച പരമേശ്വര്‍ജി, രാഷ്ട്രഹിതകാംക്ഷികള്‍ക്കെല്ലാം നിത്യപ്രചോദനത്തിന്റെ മഹാസ്രോതസ്സാണ്. ചിന്തകന്‍, സംഘാടകന്‍, പ്രഭാഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, വിവര്‍ത്തകന്‍, കവി, ഗ്രന്ഥകാരന്‍ എന്നിങ്ങനെ പല നിലകളില്‍ പ്രശോഭിച്ച പരമേശ്വര്‍ജിയുടെ ജീവിതം മാതൃകാപരവും അനുകരണീയവുമാണെന്ന് തറപ്പിച്ചു പറയാനാവും. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിനെ ആഴത്തില്‍ അപഗ്രഥിക്കുവാന്‍ പ്രാപ്തിയുള്ള കെ.രാമന്‍പിള്ള രചിച്ച ‘ഋഷിതുല്യനായ പരമേശ്വര്‍ജി’ എന്ന ജീവചരിത്രം പി. പരമേശ്വരന്‍ എന്ന ക്രാന്തദര്‍ശിയായ മഹാമനീഷിയെ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ആശ്രയമായി മാറിത്തീരുന്നു.

ഒരു ജീവചരിത്രത്തിന്റെ പരിമിതവൃത്തത്തില്‍ തളയ്ക്കുവാന്‍ കഴിയുന്നതല്ല പരമേശ്വര്‍ജിയുടെ ബഹുതലവിതാനങ്ങളുള്ള അര്‍ത്ഥസമ്പന്നമായ ജീവിതസഞ്ചാരം. ഈ പ്രാഥമികസത്യം കൃത്യമായി കെ.രാമന്‍പിള്ളയിലെ ജീവചരിത്രകാരന്‍ മനസ്സിലാക്കിയിട്ടുണ്ട്. സുദീര്‍ഘകാലം പരമേശ്വര്‍ജിയുമായി അടുത്തിടപഴകിയ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ കെ.രാമന്‍പിള്ളയാണ് ഇത്തരമൊരു ജീവചരിത്രഗ്രന്ഥം രചിക്കുവാന്‍ സര്‍വഥായോഗ്യന്‍. പരമേശ്വര്‍ജിയുടെ വൈയക്തികവും സാമാജികവുമായ ചിന്താധാരകള്‍ അഗാധമായി തൊട്ടറിയുവാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ പ്രമുഖനാണല്ലോ കെ.രാമന്‍പിള്ള. ഈയൊരു സവിശേഷത ‘ഋഷിതുല്യനായ പരമേശ്വര്‍ജി’ എന്ന ഗ്രന്ഥത്തിലുടനീളം ഭാവാത്മക ചൈതന്യമായി വര്‍ത്തിക്കുന്നുണ്ട്. അവതാരികയും ആമുഖവും അനുബന്ധവുമുള്‍പ്പെടെ അമ്പത്തിയാറ് അദ്ധ്യായങ്ങളാണ് ഈ ജീവചരിത്രഗ്രന്ഥത്തിലുള്ളത്. ഗ്രന്ഥസംവിധാനത്തിന്റെ ഘടനാപരമായ മികവ് എടുത്തു പറയേണ്ടതുണ്ട്. പരമേശ്വര്‍ജിയുടെ ജീവിതവഴിയിലെ നിര്‍ണായക ചുവടുവെയ്പുകളെല്ലാം അടയാളപ്പെടുത്തുവാന്‍ ഗ്രന്ഥകാരന്‍ മനസ്സിരുത്തിയിട്ടുണ്ട്. പരമേശ്വര്‍ജിയുടെ ബാല്യവും വിദ്യാഭ്യാസവും രാഷ്ട്രീയ സ്വയംസേവക സംഘവുമായുള്ള സമ്പര്‍ക്കവും ഭാരതീയ ജനസംഘത്തിലേക്കുള്ള കടന്നുവരവും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളും ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആരംഭവികാസചരിത്രവും സാഹിത്യസാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളും പുരസ്‌കാരലബ്ധികളും എന്നുവേണ്ട സകലവസ്തുതകളും ഗവേഷണപാടവത്തോടെ പരിശോധിച്ച് അക്ഷരങ്ങളിലേക്ക് ആവാഹിച്ചിട്ടുണ്ട് ഗ്രന്ഥകാരന്‍. പി.നാരായണ്‍ജിയുടെ നിര്‍ലോഭമായ സഹകരണത്തിന്റെ പരാഗരേണുക്കള്‍ മിക്ക അദ്ധ്യായങ്ങളിലും പുരണ്ടിട്ടുണ്ടെന്ന് കൃതജ്ഞതാപൂര്‍വ്വം രാമന്‍പിള്ള സാര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരമേശ്വര്‍ജിക്കൊപ്പം നിഴലായി നിന്ന മുതിര്‍ന്ന സംഘപ്രചാരകനായ സുരേന്ദ്രന്‍ജിയും ഈ ഗ്രന്ഥരചനക്ക് വിലപ്പെട്ട സഹായം ചെയ്തിട്ടുണ്ട്.

ADVERTISEMENT

പരമേശ്വര്‍ജിയുടെ ജീവിതം ഋഷിസമാനമായ ജീവിതമാണെന്ന് അരക്കിട്ടുറപ്പിക്കുന്നുണ്ട് ഈ ജീവചരിത്രഗ്രന്ഥം. ആശയപരമായി എതിര്‍ധ്രുവത്തില്‍ നിലകൊള്ളുന്നവരുടെ മനസ്സില്‍ പോലും പരമേശ്വര്‍ജി നേടിയെടുത്ത ആദരവിന്റെ മൂലകാരണവും ഇതു തന്നെയാണ്. ഈ വസ്തുതക്ക് പിന്‍ബലമേകുന്ന ഒട്ടേറെ ചരിത്രസംഭവങ്ങള്‍ വസ്തുനിഷ്ഠമായി സംയോജിപ്പിച്ച് അവതരിപ്പിക്കുന്നതില്‍ കെ. രാമന്‍ പിള്ളയിലെ കൃതഹസ്തനായ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ടെന്ന് ഈ പുസ്തകത്തിന്റെ ഉള്ളിലൂടെ സഞ്ചരിച്ച ഏതൊരാളും സാക്ഷ്യപ്പെടുത്തുമെന്നുറപ്പാണ്. ആദര്‍ശ സ്വയംസേവകന്‍ എന്ന പ്രയോഗത്തിന്റെ ജീവമാതൃകയായിരുന്നു പരമേശ്വര്‍ജിയുടെ ജീവിതമെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിപ്പിക്കുന്ന എത്രയെത്ര വിഷയങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. പരമേശ്വര്‍ജിയുടെ ആദ്ധ്യാത്മികവും സാംസ്‌കാരികവും പാരിസ്ഥിതികവും സര്‍ഗ്ഗാത്മകവുമായ വീക്ഷണങ്ങളെ ശരിയായി പരിചയപ്പെടുത്തുന്നതില്‍ കെ. രാമന്‍ പിള്ള കാട്ടിയ പാകശാലിത്വമാര്‍ന്ന സമീപനം അത്യന്തം ശ്ലാഘനീയമാണ്.

പരമേശ്വര്‍ജിയുടെ അസമാനമായ സംഘാടനപാടവം, കുലീനമായ പെരുമാറ്റം, ചിന്തോദ്ദീപകമായ പ്രസംഗശൈലി, ദിശാബോധമേകുന്ന കൃതികള്‍, ആശയഗരിമയും കാവ്യസൗന്ദര്യവും ഇഴചേര്‍ന്ന കവിഹൃദയം, എതിരാളികളെ നിസ്‌തേജരാക്കുന്ന ധൈഷണികമായ ഔന്നത്യം, കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള മൗലികമായ നിലപാടുകള്‍, കേരളത്തിന്റെ വികസനത്തിന് വഴികാട്ടിയാവേണ്ട ഭാരതീയ ചിന്താധാരയെക്കുറിച്ചുള്ള ഉദാത്തവിചാരങ്ങള്‍ എന്നിങ്ങനെ നാനാവിഷയങ്ങളിലൂടെ മുന്നേറുന്ന ജീവചരിത്രഗ്രന്ഥമാണിത്. ഭാരതീയ വിചാരകേന്ദ്രത്തിലൂടെ പരമേശ്വര്‍ജി തുടക്കമിട്ട ബൗദ്ധിക ദിഗ്‌വിജയങ്ങളെക്കുറിച്ചുള്ള അവലോകനം കേരളത്തിന്റെ നല്ലഭാവി ആഗ്രഹിക്കുന്നവര്‍ക്ക് കെടാത്ത പ്രകാശഗോപുരങ്ങളാണ്.

പരമേശ്വര്‍ജിയെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങള്‍ ക്ലേശിച്ചു സമ്പാദിച്ച രാമന്‍പിള്ള സാറിന്റെ പരിശ്രമശീലത്തിന്റെ സത്ഫലമാണ് ഈ കൃതി. ആര്‍ജ്ജവമുള്ള രചനാശൈലിയാണ് ഈ പുസ്തകത്തിന്റെ മറ്റൊരുഗുണം. ചിന്താപരമായ തെളിച്ചവും ദുര്‍ഗ്രഹതയുടെ പുകയേല്‍ക്കാത്ത ഭാഷയും സത്യസന്ധമായ അവതരണരീതിയും സര്‍വോപരി പരമേശ്വര്‍ജിയോടുള്ള അതിരറ്റ ബഹുമാനവും ഈ ജീവചരിത്രത്തിന് തിളക്കമേകുന്നു. പരമേശ്വര്‍ജിയെന്ന തന്റെ മഹാഗുരുവിന് സമര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ കൃതി എന്നു സ്പഷ്ടമായി പ്രഖ്യാപിക്കുന്നുണ്ട് ഗ്രന്ഥകാരന്‍.

പി.പരമേശ്വരന്‍ സനാതനധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരികദേശീയതയുടെ ധൈഷണികാവതാരമായിരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ കുളിക്കുവാന്‍ തെല്ലും താത്പര്യം കാട്ടാത്ത നിസ്വാര്‍ത്ഥനായ രാഷ്‌ട്രോപാസകനായിരുന്നു ആ മഹാത്മാവ്. അനേകായിരങ്ങള്‍ക്ക് ആദര്‍ശത്തിന്റെ സൂര്യപ്രകാശം പകര്‍ന്നേകിയ പരമേശ്വര്‍ജിയാണ് ഈ പുസ്തകത്തിലൂടെ അനാവൃതമാവുന്നത്. പാലിയം വിളംബരത്തിലൂടെ, വിശാലഹിന്ദുസമ്മേളനങ്ങളിലൂടെ, അന്താരാഷ്ട്ര ഗീതാസമ്മേളനങ്ങളിലൂടെ, മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ കേരളത്തിന്റെ ചിന്താമണ്ഡലത്തെ ദേശീയോന്മുഖമാക്കിയ പരമേശ്വര്‍ജിയുടെ ജീവിതം എത്രമേല്‍ വിലപ്പെട്ടതായിരുന്നുവെന്ന ബോധം നമ്മില്‍ അങ്കുരിപ്പിക്കുവാന്‍ ഈ ഗ്രന്ഥത്തിന് സാധിക്കുന്നുവെന്ന് നിസ്സംശയം പറയാനാവും. ആയുധമേന്തിയുള്ള പോരാട്ടം അനഭിലഷണീയമാണെന്നും ആശയപരമായ സംവാദമാണ് സമാജത്തിന് ഹിതകരമെന്നും സ്വജീവിതത്തിലൂടെ കാട്ടിത്തന്ന പരമേശ്വര്‍ജിയുടെ തേജോമയമായ ജീവിതമാണ് കോഴിക്കോട് ഇന്‍ഡോളജിക്കല്‍ ട്രസ്റ്റിലൂടെ വെളിച്ചം കണ്ട ഈ പുസ്തകത്തിലൂടെ നമ്മള്‍ അടുത്തു പരിചയപ്പെടുന്നത്. 248 പുറങ്ങളുള്ള ഈ പുസ്തകത്തിന്റെ പ്രസാധനം ഭംഗിയായി നിര്‍വഹിച്ചത് ഇന്ത്യാ ബുക്‌സാണ്. 2021 സപ്തംബറില്‍ പ്രസിദ്ധീകൃതമായ ഈ കൃതിക്ക് ഒറ്റ മാസത്തിനുള്ളില്‍ രണ്ടാം പതിപ്പുവന്നുവെന്നത് തന്നെ ആഹ്ലാദമേകുന്നു. 200 രൂപ വിലവരുന്ന ഈ കൃതി അമൂല്യ സമ്പത്തായി ഏവരും കണക്കാക്കി സ്വന്തമാക്കുവാന്‍ അഭ്യര്‍ത്ഥിക്കട്ടെ.

(മലയാള ഗവേഷണ വിഭാഗം, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്)

Share17TweetSendShare

Related Posts

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies