Monday, July 6, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

എം.ടി.വിശ്വനാഥൻഎം.ടി.വിശ്വനാഥൻ
26 June 2026

സ്വര്‍ഗ്ഗീയ മാധവ്ജിയുടെ പ്രഭാഷണങ്ങള്‍ പിന്നീട് കേസരി ആഴ്ചപ്പതിപ്പിലും ‘പ്രഗതി’ എന്ന ഗവേഷണ ത്രൈമാസികയിലും മകരജ്യോതി എന്ന കേരളക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക സോവനീറിലും ലേഖനങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ വൈകിയിട്ടാണെങ്കിലും കുരുക്ഷേത്ര പ്രകാശന്‍ സമാജത്തിനുവേണ്ടി ചെയ്ത ഏറ്റവും നല്ല സേവനമാണ്; അതിലെ പ്രധാന ലേഖനങ്ങളുടെ സമാഹാരം. ‘രാഷ്ട്രചൈതന്യരഹസ്യം’, ‘ആത്മചൈതന്യരഹസ്യം’ എന്ന രണ്ടു പുസ്തകങ്ങള്‍ വായിക്കുന്നതിനു മുന്നെ കേരളത്തിലെ ഹൈന്ദവ ജീവിതത്തില്‍ സംഘ പ്രവര്‍ത്തനത്തിലൂടെ വന്ന നവോത്ഥാനത്തിനു മുന്‍പുള്ള ചരിത്രപശ്ചാത്തലം കൂടെ ഒന്ന് മനസ്സിലാക്കുന്നത് നന്ന്.

Google NewsAdd Kesari Weekly as a preferred source on Google

ഏകദേശം നാലു നൂറ്റാണ്ടിനു മുന്‍പ് കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ ഭരിച്ച രാജാക്കന്മാര്‍ പരസ്പരം പോരടിച്ച് ദുര്‍ബ്ബലരായി. തുടര്‍ന്ന് ഹൈദരാലിയും ടിപ്പുവും കേരളത്തെ ആക്രമിച്ച്, രാജാക്കന്മാരെ കീഴടക്കി, ക്ഷേത്രങ്ങള്‍ ധ്വംസിച്ച് കൊള്ളയടിച്ചു. ക്ഷേത്രങ്ങളെ കേന്ദ്രമാക്കി വളര്‍ന്നുവന്നിരുന്ന കേരളീയ സാമൂഹ്യജീവിതം താറുമാറായി. ഗ്രാമജീവിതത്തിന്റെ കെട്ടുറപ്പും സമൃദ്ധിയും നശിച്ചു. സ്വയം സമ്പൂര്‍ണ്ണമായിരുന്ന ഗ്രാമങ്ങളും നഗരങ്ങളും തകര്‍ന്നതോടെ കേരളത്തിലെ പാഠശാലകള്‍ നശിച്ചു. വളരെ വികസിച്ചിരുന്ന ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, വാസ്തുവിദ്യ, ശില്പശാസ്ത്രം, സാഹിത്യം, വാദ്യവും പഠനവും, നൃത്തം തുടങ്ങിയ കലകള്‍ എന്നുവേണ്ട ഒരു പരിഷ്‌കൃത സമൂഹത്തിനു സങ്കല്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ സമൃദ്ധമായ കേരളത്തിലെ സാമൂഹ്യ ജീവിതം തകര്‍ന്നു തരിപ്പണമായി.

സമൂഹത്തെ സംരക്ഷിച്ചിരുന്ന നായര്‍, ചേകവര്‍ പടയാളികളെ ടിപ്പുവിന്റെ സൈന്യം കൊന്നു തള്ളി. തുടര്‍ന്നുവന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണവും മാപ്പിള കലാപകാലത്തെ സ്ത്രീധ്വംസനവും ക്ഷേത്രനശീകരണവും കൊള്ളയും കൊലപാതകങ്ങളും ഹിന്ദുക്കളുടെ ആത്മധൈര്യം പൂര്‍ണ്ണമായി തകര്‍ത്തു. കൂടെ സ്വന്തമായ അന്ധവിശ്വാസങ്ങളും ജാതിബോധവും. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ത്രാണിപോലും നഷ്ടപ്പെട്ടു. ഹൈന്ദവ സമൂഹം ആത്മവീര്യം ഇല്ലാത്തവരായി മാറി.

ADVERTISEMENT

അവിടേയ്ക്കാണ് മെല്ലെ മെല്ലെ രാഷ്ട്രീയ സ്വയംസേവക സംഘം കടന്നുവരുന്നത്. സംഘപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലേയ്ക്ക് അന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മാധവ്ജിയും ഒരു പിടി സഹപ്രവര്‍ത്തകരും കടന്നുവരുന്നു.
1926 ഇടവമാസം, ഉത്രാടം നക്ഷത്രത്തില്‍ (മെയ് മാസം 31ന്) ജനിച്ച മാധവ്ജി 1946 മുതല്‍ സംഘത്തിന്റെ പ്രചാരകനായി മാറി. കേരളത്തിലെ ആദ്യത്തെ രണ്ട് പ്രചാരകരില്‍ ഒരാള്‍! 1988 സപ്തംബര്‍ 12-ന് നമ്മെ വിട്ടുപിരിയുന്നതുവരെ 42 വര്‍ഷക്കാലം പൂര്‍ണ്ണമായും അദ്ദേഹം ഹൈന്ദവ സമാജത്തിന് വേണ്ടി ജീവിച്ചു.

രാഷ്ട്രചൈതന്യരഹസ്യം
ആദ്യകാലം മുതല്‍ സംഘ സ്വയംസേവകര്‍ക്കും കാര്യകര്‍ത്താക്കള്‍ക്കും വേണ്ട താത്വിക അടിത്തറയും ആദര്‍ശവും ദിശാബോധവും പകര്‍ന്നു നല്‍കാന്‍ വേണ്ടി നടത്തിയ പ്രഭാഷണങ്ങളും ബൗദ്ധിക്കുകളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഭാരതത്തിന്റെ പ്രത്യേകതകള്‍ വളരെ വിശദമായി ഇതില്‍ വിശദീകരിക്കുന്നു. ഭൂമിശാസ്ത്രപരമായും ദേശീയ ജനത എന്ന നിലയിലും, ഭാരതരാഷ്ട്രം ഒരു മഹാക്ഷേത്രത്തിലെ ചൈതന്യംപോലെ, അനശ്വരവും അഖണ്ഡവും ആണെന്ന് വിശദീകരിക്കുന്നു. വിവേകാനന്ദനെ പോലുള്ള തപസ്വികളും വീരശിവാജിയെ പോലുള്ള രാഷ്ട്രതന്ത്രജ്ഞരും എത്ര മാതൃകാപരമാണെന്നും സ്വയംസേവകര്‍ എങ്ങനെ ഉള്‍ക്കൊള്ളണമെന്നും വിശദീകരിക്കുന്നു.

പരമപൂജനീയ ഡോക്ടര്‍ജിയുടെയും പരമപൂജനീയ ഗുരുജിയുടെയും ജീവിതത്തിലൂടെ സ്വയംസേവകരെ സമാജസേവനത്തിന്ന് തയ്യാറാക്കുന്നതാണ് ഇതിലെ രണ്ടാംഭാഗം. ഈ പശ്ചാത്തലത്തില്‍ ക്ഷേത്രസംരക്ഷണ സമിതിക്കു നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശവും ഈ ഭാഗത്തുണ്ട്. അതേ പുസ്തകത്തിന്റെ മൂന്നാംഭാഗത്തില്‍ അഭിമാനകരമായ നമ്മുടെ സാംസ്‌കാരിക പാരമ്പര്യം, അതിന്റെ തകര്‍ച്ച, ബ്രിട്ടീഷുകാര്‍ കവര്‍ന്നെടുത്ത പ്രാദേശിക സംയംഭരണം തിരിച്ചുവരുന്നതിനുവേണ്ടി 1857ല്‍ ഉത്തരേന്ത്യയില്‍ നടന്ന പ്രഥമ സ്വാതന്ത്ര്യസമരത്തിന്റെ മാതൃകയില്‍; അതിനു മുന്നെ ഉത്തരകേരളത്തിലെ പഴശ്ശി കേരളവര്‍മ്മ രാജയുടെയും തെക്ക് വേലുത്തമ്പി ദളവയുടെയും നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്പും കടന്നാക്രമണവും വളരെ കുറച്ച് വരികളിലൂടെ എഴുതി ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ സ്വയംസേവകരുടെ ജീവിതവും ജീവത്യാഗവും വിശദീകരിക്കുന്നതില്‍ ചരിത്രകാരന്മാരുടെ വിസ്മൃതി എത്ര മോശമായിപ്പോയി എന്ന് മാധവ്ജിയുടെ ലേഖനം വായിച്ചാല്‍ നമുക്ക് മനസ്സിലാവും. കേരളത്തിലെ സംഘ വളര്‍ച്ച ക്രമാനുഗതമായിരുന്നു. ”ഇപ്പരിപ്പ് ഇന്നാട്ടില്‍ വേവില്ല” എന്ന 1947 മുതല്‍ തുടങ്ങിയ എതിര്‍പ്പ്, വിവിധ പ്രദേശങ്ങളിലെ സ്വയംസേവകരുടെ ജീവിതം അപഹരിച്ച ആസുരികത, കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് മുസ്ലീംലീഗ് കൂട്ടുകെട്ടുകള്‍ ശ്രമിച്ചിട്ടും സംഘപ്രവര്‍ത്തകരുടെ ത്യാഗത്തിലൂടെ വളര്‍ന്ന സംഘചരിത്രം എല്ലാം കൃത്യമായി വരച്ചുകാട്ടുന്നു. രാഷ്ട്രചൈതന്യരഹസ്യത്തിന്റെ നാലാം ഭാഗത്തില്‍ ലോകവ്യാപകമായി കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ പാപ്പരത്തം വളരെ യുക്തിപരമായി വിശദീകരിക്കുന്നു. മാന്യ ദത്തോപന്ത് ഠേംഗ്ഡിജി പറഞ്ഞ കാര്യങ്ങള്‍ കേരളീയ സമൂഹത്തിന് മനസ്സിലാവുന്ന രീതിയില്‍ മാധവ്ജി അവതരിപ്പിക്കുന്നു. 1978ല്‍ ബംഗാളും കേരളവും കമ്മ്യൂണിസ്റ്റുകാര്‍ അടക്കിഭരിച്ചിരുന്നപ്പോള്‍ കമ്മ്യൂണിസം നശിച്ചു കഴിഞ്ഞു എന്ന് സകാരണം അദ്ദേഹ ഉറക്കെ പറയുന്നു. അത്ഭുതമെന്നു പറയട്ടെ അത് ഇപ്പോഴാണ് കേരളീയ സമൂഹത്തിന് ബോധ്യമാവുന്നത്. മാധവ്ജിയുടെ വ്യക്തിത്വം എത്ര മഹത്തരമായിരുന്നു എന്ന് നാം അതിശയിക്കും.

രാഷ്ട്രചൈതന്യരഹസ്യം
പി. മാധവ്ജി
സമാഹരണം: ശരത്ത് എടത്തില്‍
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 264 വില: 400 രൂപ
ഫോണ്‍: 0484-2338324

ആത്മചൈതന്യരഹസ്യം
വൈദികവും താന്ത്രികവും ഔപനിഷദവുമായ പശ്ചാത്തലത്തില്‍ മനുഷ്യന്റെ സമഗ്രമായ വികാസമാണ് ഭാരതീയ ആദ്ധ്യാത്മികത എന്ന് അദ്ദേഹം ഒരു ഗവേഷകനെ പോലെ അവതരിപ്പിക്കുന്നു. ഐന്‍സ്റ്റീന്റെ പ്രപഞ്ചവും സമയവും ബന്ധപ്പെടുത്തിയ ആപേക്ഷിക സിദ്ധാന്തം ഭാരതീയ തന്ത്ര ശാസ്ത്രത്തോട് എത്ര ചേര്‍ന്നുനില്‍ക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആദ്ധ്യാത്മിക അടിത്തറയില്‍ ഊന്നല്‍ കൊടുത്തെങ്കിലേ മനുഷ്യ സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്ന് ഊന്നി പറയുന്നു. പാശ്ചാത്യ ശാസ്ത്രസങ്കല്പവും പഞ്ചഭൂത സങ്കല്പത്തിന്റെ യുക്തിഭദ്രതയും എടുത്തു പറയുന്നു.
പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട ശബ്ദശാസ്ത്രവും അക്ഷരഘടനയും വിശദീകരിക്കുന്ന ലേഖനം ആധുനിക ഗവേഷണ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ട ഭാഗങ്ങളാണ്. മന്ത്രശാസ്ത്രം എത്രശാസ്ത്രീയമാണെന്ന് വിശദീകരിക്കുന്നതുപോലെ അതിന്റെ നിഗൂഢതകളിലേക്ക് അനുവാചകനെ അവനറിയാതെ കൂട്ടിക്കൊണ്ടു പോകുന്ന ലേഖനം വളരെ ഗൗരവത്തോടെ പഠിക്കേണ്ടതാണ്. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും ആദ്ധ്യാത്മിക അന്വേഷകര്‍ക്കും പ്രയോജനപ്പെട്ട ലേഖനങ്ങളാണ് അവ. മന്ത്രദീക്ഷയില്‍ ഗുരുവിന്റെ പ്രാധാന്യം, മന്ത്രദീക്ഷ, സാധനാരഹസ്യം, മന്ത്രശാസ്ത്രത്തിന്റെ കേരളീയ പാരമ്പര്യം എല്ലാം ഒന്നിനൊന്ന് പ്രാധാന്യമുള്ളവയാണ്.

ഈ പുസ്തകത്തിലെ മിക്കവാറും ലേഖനങ്ങള്‍ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കുവേണ്ടി വാര്‍ഷിക പ്രവര്‍ത്തക ശിബിരങ്ങളിലെ പാഠ്യവിഷയങ്ങളായിരുന്നു. ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ മാത്രമല്ല ഏത് ഹൈന്ദവ സമാജപ്രവര്‍ത്തകനും അവശ്യം മനസ്സിലാക്കേണ്ട വിഷയങ്ങളാണ് ഇവയിലുള്ളത്.

മറ്റു മതവിശ്വാസികള്‍ മാത്രമല്ല, വേദാന്തികളും ചോദ്യം ചെയ്യുന്നതാണ് ഹിന്ദുമതത്തിന്റെ അടിത്തറയായ ദേവതാ സങ്കല്പവും വിഗ്രഹാരാധനയും. പക്ഷെ ദേവതാ സങ്കല്പം എത്രത്തോളം യുക്തിഭദ്രവും പ്രായോഗികവും ആണെന്ന് മാധവ്ജി ശിവ-വിഷ്ണു-സുബ്രഹ്മണ്യ സങ്കല്പങ്ങളിലൂടെ സയുക്തികം സ്ഥാപിക്കുന്നു. കോഴിക്കോട്ട് നടന്ന ജ്യോതിഷ പണ്ഡിതന്മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച ജ്യോതിഷ സംബന്ധിയായ ലേഖനം ഭാരതീയ ഫലഭാഗ ജ്യോതിഷത്തില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം തെളിയിക്കുന്നതാണ്. അന്ന് അത് സംഘടിപ്പിച്ച ജ്യോത്സ്യന്മാര്‍ പോലും കണ്ണ് മിഴിച്ചിരിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ശിവ സങ്കല്പം എന്ന ലേഖനം കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് അക്ലിയത്ത് ക്ഷേത്രത്തില്‍ നടത്തിയ മൂന്ന് ദിവസത്തെ പ്രഭാഷണമാണ്. ആയുര്‍വ്വേദത്തില്‍ ഉള്ള ഗവേഷണഫലമാണ് 18-മത്തെ ലേഖനമായ പ്രാണനും ഔഷധവീര്യവും ഭാരതദൃഷ്ടിയില്‍ എന്ന ലേഖനം. ആധുനിക വൈദ്യവിദ്യാര്‍ത്ഥികളും ഇത് മനസ്സിലാക്കുന്നത് വളരെ ഗുണകരമാണ്.

ഏറ്റവും ഒടുവിലായി കൊടുത്ത ലേഖനം മരണവുമായി ബന്ധപ്പെട്ടതാണ്. മരണവും മരണാനന്തരം നടത്തുന്ന ദശാഹബലിയും സംസ്‌കാരവും, പിണ്ഡവും തുടര്‍ന്നുവരുന്ന വാര്‍ഷിക ശ്രാദ്ധവും യുക്തിഭദ്രവും അവശ്യം അനുഷ്ഠിക്കേണ്ടതാണെന്നും ഏതൊരു ഹിന്ദുവിനും ബോധ്യമാവും.

ഹിന്ദുവിന്റെ അനുഷ്ഠാനവും പ്രചരണവും വിശ്വാസവും ശാസ്ത്രീയ അടിത്തറയുള്ളതാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. എല്ലാ സംഘാടകരും സമാജപ്രവര്‍ത്തകരും തന്ത്രിമാരും ശാന്തിക്കാരും ജ്യോത്സ്യന്മാരും പഠിക്കേണ്ട ഈ പുസ്തകങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുമാണ്. ഇതിന്റെ അവതാരിക എഴുതിയ ഹരിയേട്ടന്റെ എഴുത്ത് ഈ പുസ്തകത്തിന്റെ തിലകക്കുറിയാണ്. മാധവ്ജിയുടെ കൂടെ ജീവിച്ച ‘സംഘസാധക’ന്റെ അനുഭവം.

ആത്മചൈതന്യരഹസ്യം
പി. മാധവ്ജി
സമാഹരണം:
വി.എന്‍. ദിലീപ് കുമാര്‍
കുരുക്ഷേത്രപ്രകാശന്‍
പേജ്: 238 വില: 370 രൂപ
ഫോണ്‍: 0484-2338324

Tags: മാധവ്ജി
ShareTweetSendShare

Related Posts

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

Shopping Cart

Latest

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies