Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
1 May 2026

അറിവിന്റെ അഭിമുഖങ്ങള്‍
പ്രദീപ് കൃഷ്ണന്‍
വേദ ബുക്‌സ്
പേജ്: 396 വില: 630 രൂപ
ഫോണ്‍: 9349881530

Google NewsAdd Kesari Weekly as a preferred source on Google

എജിസ് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥനും പത്രപ്രവര്‍ത്തകനുമായ പ്രദീപ് കൃഷ്ണന്‍ 35 പ്രഗല്‍ഭ വ്യക്തിത്വങ്ങളുമായി നടത്തിയ സംഭാഷണങ്ങളാണ് അറിവിന്റെ അഭിമുഖങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസരി പത്രാധിപരും പ്രമുഖ എഴുത്തുകാരനുമായ ഡോ. എന്‍.ആര്‍. മധുവിന്റെ ചിന്തോദ്ദീപകമായ അവതാരികയും ഡോ.എം. ലക്ഷ്മികുമാരി, ഹിന്ദു വിശ്വ പത്രാധിപര്‍ കെ.സുനീഷ് എന്നിവരുടെ പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അഭിപ്രായങ്ങള്‍ നിര്‍ഭയമായി സ്വതന്ത്രമായി ആരെയും ഭയമില്ലാതെ തുറന്നുപറയുന്ന പതിവ് ശീലം സ്വാമി ചിദാനന്ദപുരി ഈ അഭിമുഖത്തിലും പ്രകടിപ്പിച്ചിരിക്കുന്നു. അതേസമയം ഏതു വെല്ലുവിളികളെയും അതിജീവിച്ച് സനാതനധര്‍മ്മവും ഭാരതവും മുന്നേറും എന്ന ദാര്‍ശനികമായ കാഴ്ചപ്പാടാണ് രംഗ ഹരി പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മാര്‍ ക്രിസോസ്റ്റം ഒരു ക്രൈസ്തവ മതപുരോഹിതനെക്കാള്‍ ക്രിസ്തുവിനെ ആരാധിച്ചിരുന്ന ഭാരതീയ ഋഷി ആയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അഭിമുഖം.

മലയാളിയായ വനമാലി മാതാജി ഹിന്ദുത്വം ശാസ്ത്രീയമാണ് എന്ന് വ്യക്തമായി വരച്ചുകാട്ടുന്നു. സ്വാമി ഉദിത് ചൈതന്യ ആത്മീയത നിത്യ ജീവിതത്തിനു വേണ്ട അനിവാര്യമായ കാര്യമാണെന്ന് വ്യക്തമാക്കുന്നു. അവധൂത നാദാനന്ദ അവധൂതാവസ്ഥയുടെ പ്രത്യേകതകള്‍ വിവരിക്കുന്നുണ്ട്. അവധൂതന്‍ എന്നത് ഒരു ബോധതലമാണ്. ഉന്നത ബാങ്ക് ഉദ്യോഗസ്ഥന്‍ ആയിരിക്കെ സന്യാസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ ദേവ് ബാബ, സായിബാബ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ജയവാഹി, ഇന്ത്യയിലെ പ്രമുഖ മിഠായി കമ്പനിയായ ന്യൂട്രീന്‍ മുന്‍ ചെയര്‍മാനും രാമാര്‍പ്പണം ട്രസ്റ്റ് രൂപീകരിച്ച് ആധ്യാത്മിക മേഖലയിലേക്ക് കടന്നു വരികയും ചെയ്ത ദ്വാരകാനാഥ് റെഡ്ഡി എന്നിവരുടെ ജീവിതാനുഭവങ്ങളും ഇതില്‍ പറയുന്നുണ്ട്. സ്വാമി സുഖബോധാനന്ദ സന്തോഷത്തെ കുറിച്ചാണ് അഭിമുഖത്തില്‍ പറയുന്നത്.

ADVERTISEMENT

സിറിയന്‍ ക്രിസ്ത്യാനിയായി ജനിച്ച് പുരോഹിതനാകാന്‍ വേണ്ടി പഠനം നടത്തി സെമിനാരിയില്‍ നിന്ന് പുറത്തുവന്ന് ഹിമാലയ സാനുക്കളിലേക്ക് ചേക്കേറി രുദ്ര സമ്പ്രദായ ഗുരുക്കന്മാരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ശ്രിത മഹാഗത. മധ്യ പൗരസ്ത്യ ദേശത്ത് ഉന്നത ജോലികള്‍ വഹിച്ച ബ്രഹ്മശ്രീ മോഹന്‍ജി പ്രിയപ്പെട്ട മകള്‍ അമ്മുവിന്റെ (ശ്രീദേവി) മരണത്തോടെയാണ് ആധ്യാത്മിക പാതയിലേക്ക് തിരിഞ്ഞത്.

ജനകനും അഷ്ടാവക്രനും എന്ന നോവലിലൂടെ ശ്രദ്ധേയനായ നാദാപുരം സ്വദേശി അഷറഫ് കാരയത്ത് തന്റെ ജീവിതത്തില്‍ അഷ്ടാവക്ര ഗീത സൃഷ്ടിച്ച പരിവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുന്നു. ഇസ്‌കോണിന്റെ ഭാരതത്തിലെ മേധാവിയും അക്ഷയപാത്ര ഫൗണ്ടേഷന്‍ തലവനുമായ മധു പണ്ഡിറ്റ് ദാസ മലയാളിയാണ്.

റഷ്യക്കാരിയായ വിക്ടോറിയ ദിമിത്ര 96 മുതല്‍ ഭാരതത്തിലാണ് താമസം. ഹിന്ദു ദര്‍ശനം, യോഗ തുടങ്ങിയവ റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത അവര്‍ റഷ്യന്‍ ഭാഷയുടെ സംസ്‌കൃത ബന്ധത്തെ കുറിച്ച് ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. അമേരിക്കന്‍ വേദ എന്ന ഗ്രന്ഥത്തിലൂടെ ശ്രദ്ധേയനായ ഫിലിപ്പ് ഗോള്‍ഡ് ബര്‍ഗ്, ഹ്യൂമന്‍ ഡവല്യൂഷന്‍ എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തനായ സ്വതന്ത്ര ഗവേഷകന്‍ മൈക്കല്‍ എ ക്രീമോ എന്നിവരുമായുള്ള അഭിമുഖങ്ങളും ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. പത്മശ്രീ നേടിയ ബ്രസീലുകാരിയായ ഗ്ലോറിയ അറേറിയ ലോകത്തിന്റെ തന്നെ പ്രാമാണികമായ തത്വശാസ്ത്രം വേദാന്തമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു.

മുഴുവന്‍ അഭിമുഖങ്ങളിലേക്കും കടന്നുപോകുമ്പോള്‍ ഭാരതീയ ഗുരു പരമ്പരകളെക്കുറിച്ചും ആധ്യാത്മിക ജ്ഞാനത്തെക്കുറിച്ചും നമ്മുടെ ജീവിതരീതികളെ കുറിച്ചും അനന്യമായ അഭിമാന ബോധം ഏതു മനസ്സിലും ഉണ്ടാകും എന്നതാണ് ഈ അഭിമുഖത്തിന്റെ പ്രത്യേകത. ഓരോ വിശിഷ്ട വ്യക്തികളെയും അവരുടെ ജീവിതത്തെയും സംഭാവനകളെയും വിശദമായി പഠിച്ചു തയ്യാറാക്കിയിട്ടുള്ള അഭിമുഖങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതാണ്. മികച്ച അഭിമുഖങ്ങള്‍ എങ്ങനെ തയ്യാറാക്കാം എന്ന് മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൂടി ഉതകുന്നതാണ് ഈ ഗ്രന്ഥം. ഈ വിശിഷ്ട ജീവിതങ്ങളുടെ ഒരു കുറിപ്പ് അഭിമുഖത്തിന്റെ മുന്നോടിയായി പ്രത്യേകം കൊടുക്കുകയും തുടര്‍ന്ന് അഭിമുഖങ്ങളിലേക്ക് പോവുകയും ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി വായനാ സുഖം ഉണ്ടാകുമായിരുന്നു.

 

 

Tags: പ്രദീപ് കൃഷ്ണന്‍
ShareTweetSendShare

Related Posts

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

അരാജകത്വം വളര്‍ത്തുന്ന മതപരിവര്‍ത്തനം

അരാജകത്വം വളര്‍ത്തുന്ന മതപരിവര്‍ത്തനം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies