Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ദേശീയ വിദ്യാഭ്യാസ നയം 2020: ഒരവലോകനം

ഡോ.കെ.എന്‍.മധുസൂദനന്‍പിള്ളഡോ.കെ.എന്‍.മധുസൂദനന്‍പിള്ള
28 January 2022

സ്വാതന്ത്ര്യ ലബ്ധിക്ക്‌ശേഷം വിദ്യാഭ്യാസത്തിന്റെ പരിഷ്‌ക്കരണത്തിനു വേണ്ടി പലപ്പോഴായി രാധാകൃഷ്ണന്‍ കമ്മീഷന്‍ (1948), മുതലിയാര്‍ കമ്മീഷന്‍ (1952), കോത്താരി കമ്മീഷന്‍ (1964), ഈശ്വര്‍ ഭായി കമ്മറ്റി, ദേശീയ വിദ്യാഭ്യാസ നയം(1986), ആചാര്യ രാമമൂര്‍ത്തി കമ്മീഷന്‍(1990) യശ്പാല്‍ കമ്മറ്റി (1992) ഇങ്ങനെ നിരവധി കമ്മീഷനുകളും കമ്മറ്റികളും നിയമിക്കപ്പെടുകയുണ്ടായി. ഈ കമ്മറ്റികളൊക്കെ ദേശീയകാഴ്ചപ്പാടോടെ ഭാരതത്തിനുതകുന്ന, സ്‌കൂള്‍ കോളേജ് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ വരുത്തേണ്ട നിരവധി പരിഷ്‌കാരങ്ങള്‍ അവരുടെ റിപ്പോര്‍ട്ടൂകളില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ചില നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടു ചെറിയ മാറ്റങ്ങള്‍ വരുത്തിയെന്നതിനുപരി കാതലായ യാതൊരു പരിഷ്‌ക്കാരങ്ങളും നടപ്പാക്കാതെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തന്നെ ഇന്നും തുടരുന്നു. എല്ലാ രാജ്യങ്ങളും വിദ്യാഭ്യാസ വ്യവസ്ഥിതിയെ തങ്ങളുടെ ദേശീയ മൂല്യങ്ങളുമായി ബന്ധിപ്പിച്ചു ദേശിയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി പരിഷ്‌ക്കരിച്ചു മുന്നേറുന്നു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയം വര്‍ത്തമാനകാലത്തേയും വരും തലമുറയുടെയും ഭാവിക്കുതകുന്നതായിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ല്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ചു. മൂന്നു നാലു വര്‍ഷത്തെ വിശാലമായ വിചിന്തനങ്ങള്‍ക്കും ലക്ഷക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ക്കും മേല്‍ ആലോചനകള്‍ക്കും ശേഷമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ രൂപീകരിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

പ്രീപ്രൈമറി തൊട്ട് ഗവേഷണം വരെയുള്ള വിദ്യാഭ്യാസ പ്രക്രിയയെ തുല്യത, ഗുണമേന്മ, പ്രാപ്യത, ഉത്തരവാദിത്തം (equality,quality, accessi-bility and accountability) എന്നീ മൗലിക തത്വങ്ങളെ ഉള്‍ക്കൊണ്ടു നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയായിട്ടാണു ദേശീയ വിദ്യാഭ്യാസ നയം-2020 രൂപപ്പെടുത്തിയിരിക്കുന്നത്.ഈ പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥി സമൂഹത്തിന്നു മൊത്തത്തില്‍ ഗുണമേന്മയും മൂല്യാധിഷ്ഠിതവും തൊഴിലധിഷ്ഠിതവും വൈദഗ്ദ്ധ്യവും നൈപുണ്യവും പ്രാവീണ്യവും നല്കുന്ന, വിദ്യാഭ്യാസ പരിപാടികള്‍ വിഭാവനം ചെയ്യുന്നു.

ശ്രേഷ്ഠഭാരത സൃഷ്ടിക്കാവശ്യമായ പുരോഗമനാത്മകവും വികസനോന്മുഖവും ദേശീയ കാഴ്ച്ചപ്പാടോടുകൂടിയതുമായ ഭാവാത്മകമായ പരിഷ്‌ക്കരണങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം-2020 (NEP 20)നിര്‍ദ്ദേശിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ- സാമൂഹ്യ-സാമ്പത്തിക-ജാതി- മത സ്വാധീന ശക്തികളുടെ ബഹുസ്വര ഘടനയിലധിഷ്ഠിതമായ ജനാധിപത്യ ഭരണ സംവിധാനമാണ് ഭാരതത്തിന്റേത്. ജനസമൂഹത്തിനു മുഴുവന്‍ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കി, ആത്മനിര്‍ഭരത സൃഷ്ടിച്ച്, ഭാരതത്തിന്റെ പരമവൈഭവമെന്ന ഭാവാത്മകവും പുരോഗമനാത്മകവുമായ കാഴ്ചപ്പാടിലൂടെയാണു പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വളരെ സുതാര്യവും വികസനോന്മുഖവും പ്രയോഗികമായി നടപ്പാക്കാന്‍ സാദ്ധ്യമായതുമായ പരിഷ്‌കാരങ്ങളാണ് പുതിയ ദേശീയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നത്.

ADVERTISEMENT

സ്‌കൂള്‍ വിദ്യാഭ്യാസം
പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നത്, സ്‌കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പ്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിഭവശേഷി സമാഹരണം, ഭരണസംവിധാനം, അഡ്മിഷന്‍, പഠനക്രമം, പാഠ്യപദ്ധതി, വിവരസാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച പ്രയോഗം, സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങള്‍, വിവിധ ശ്രേണികള്‍, ബോധനരീതി, കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായവികാസം, വിദ്യാഭ്യാസ നിലവാരം, അദ്ധ്യാപകരുടെ നിയമനം, യോഗ്യത, വൈദഗ്ദ്ധ്യം, കരിയര്‍ വികസനം, അവരുടെ സമീപനം, ഉത്തരവാദിത്വം, പഠന ഫലസിദ്ധി, ഗുണഭോകതാക്കളൂടെ സജീവമായ സഹകരണം, ഇവയൊക്കെ വികസനോന്മുഖമായി സാദ്ധ്യമാകത്തക്ക പദ്ധതികളും പരിപാടികളും നിര്‍ദ്ദേശിച്ചു ഗുണപരമായ മാറ്റങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനമാണ് പുതിയ നയം പ്രഖ്യാപിക്കുന്നത്.

ഭാരതത്തില്‍ ജനിക്കുന്ന ഓരോകുഞ്ഞിനും ഗുണനിലവാരമുള്ളതും മികവുറ്റതും തൊഴിലധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സ്‌കൂള്‍വിദ്യാഭ്യാസം ഉറപ്പുനല്കുന്നു. അതിനാവശ്യമായ പരിഷ്‌കാരങ്ങളാണു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണു മൂന്നുവയസ്സില്‍ തുടങ്ങി അഞ്ചു വര്‍ഷം നീളുന്ന പ്രീപ്രൈമറി വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി ഫൌണ്ടേഷന്‍ എഡുക്കേഷന്‍ അഥവ ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ എഡുക്കേഷന്‍ -(ECCE) എന്ന നിലയില്‍ നടപ്പാക്കാനുള്ള തീരുമാനം. ഇസിസിഇ കാലഘട്ടം പൂര്‍ത്തിയാക്കുന്നതോടെ കുട്ടികള്‍ക്കു തുടര്‍ വിദ്യാഭ്യാസത്തിന് പ്രേരണയും പ്രോല്‍സാഹനവും ലഭിക്കുന്നു.

നിലവിലുള്ള 5+2+3+2 (അഥവാ 10 +2) പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കണ്ടറി, ഹയര്‍സെക്കണ്ടറി എന്നീ കാലക്രമത്തിനു പകരം, 5+3+3+4, പ്രീപ്രൈമറി, പ്രിപ്പറേറ്ററി, മിഡില്‍, സെക്കണ്ടറി എന്നിങ്ങനെയുള്ള കാലഘട്ടങ്ങളായി പുനര്‍ നിര്‍ണയിച്ചിരിക്കുന്നു. അഞ്ചു വര്‍ഷം നീണ്ടു നില്ക്കുന്ന പ്രീപ്രൈമറി അഥവാ അടിസ്ഥാന വിദ്യാഭ്യാസം-(foundation stage)മൂന്നു വയസു മുതല്‍ എട്ടു വയസു വരെയുള്ള നമ്മുടെ രാഷ്ട്രത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നതിന് വളരെ വിദഗ്ദ്ധമായ പദ്ധതികളും പരിപാടികളും എങ്ങനെ നടപ്പില്‍ വരുത്താമെന്നു ദേശീയ വിദ്യാഭ്യാസ നയം പ്രതിപാദിക്കുന്നു.

പ്രീപ്രൈമറി അഥവാ അടിസ്ഥാന വിദ്യാഭ്യാസം
വമ്പിച്ച സാമ്പത്തിക ബാദ്ധ്യത യും വിഭവ സമാഹാരണവും ആവശ്യമുള്ള ഒരു ഭഗീരഥ പ്രയത്‌നമാണ് ഭാരതത്തില്‍ ജനിച്ചുവീണ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള പ്രീപ്രൈമറി വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ അദ്ധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സഹപാഠി-അദ്ധ്യാപകരുടെയും, സമൂഹിക പ്രവര്‍ത്തകരുടെയും, മെന്റര്‍മാരുടെയും(Remedial Aides) ആരോഗ്യ പ്രവര്‍ത്തകരുടെയും സാമൂഹിക കൗണ്‍സലര്‍മാരുടെയും കൂട്ടായ ശ്രമവും സഹകരണവും എങ്ങനെ സമാഹരിക്കാമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഗുണമേന്മയുള്ള സമദര്‍ശിയായ ഒരു വിദ്യാഭ്യാസ അടിത്തറ കെട്ടിപ്പടുക്കുവാന്‍ സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാതൃകയില്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സോണ്‍ സൃഷ്ടിക്കുവാനും നിര്‍ദ്ദേശമുണ്ട്. അഞ്ചുവര്‍ഷത്തെ എലിമെന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ കുട്ടികളും അടിസ്ഥാനഗണിതവും അക്ഷരാഭ്യാസവും ആര്‍ജിച്ചിരിക്കണം.

ഭാഷാ നയം
സ്‌കൂള്‍ വിദ്യാഭ്യാസം പ്രാദേശിക ഭാഷയിലോ മാതൃഭാഷയിലോ ആയിരിക്കണം എന്ന വാദം വളരെ വൈകാരികമായി ഉന്നയിക്കപ്പെടുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്.

പ്രാദേശിക/ മാതൃഭാഷാ മധ്യമത്തോടൊപ്പം ത്രിഭാഷ പഠനം പ്രീപ്രൈമറി മുതല്‍ തുടങ്ങുവാനും അതിന്റെ പഠന-പാഠ്യ രീതിശാസ്ത്രങ്ങള്‍ വ്യക്തമായി ദേശീയ നയത്തില്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു

ഗ്രേഡ് രണ്ടുവരെയുള്ള നിര്‍ദ്ദേശിക്കപ്പെട്ട ബോധനോപാധികള്‍ക്കും പുസ്തകങ്ങള്‍ക്കുമൊപ്പം കൂട്ടതല്‍ ഔപചാരികമായ ക്ലാസ്‌റൂം പഠന പാഠ്യ പദ്ധതികളിലൂടെ ഗ്രേഡു മൂന്നു മുതല്‍ ആറു വരെയുള്ള (എട്ട് മുതല്‍ 11 വയസ്സ് വരെ) സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ രണ്ടാം കാലാംശം, ഒരു തയ്യാറെടുപ്പ് ഘട്ടം അഥവാ പ്രിപ്പറേറ്ററി സ്റ്റേജ് ആയി തുടരും. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ ആയിരിക്കണം പഠിപ്പിക്കേണ്ടത് (എട്ടാം ക്ലാസോ അതിനു മുകളിലേക്കും തുടരുകയും ചെയ്യാം). എന്‍ഇപി 2020 പ്രകാരം സെക്കണ്ടറി സ്‌കൂള്‍തലം മുതല്‍ വിദേശ ഭാഷകളും എല്ലാ ക്ലാസുകളിലും സംസ്‌കൃതവും പഠന ഭാഷയായി തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. അതേസമയം ഒരു വിദ്യാര്‍ത്ഥിക്കും ഒരു ഭാഷയും നിര്‍ബന്ധമായി പഠിക്കാനായി അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ത്രിഭാഷ പരിജ്ഞാനം നിര്‍ബന്ധം എന്നതിലുപരി കൂടുതല്‍ ഭാഷകള്‍ പഠിക്കാനും എല്ലാ ഭാഷകളും ഒരേ പ്രാധാന്യത്തോടെ പഠിക്കുവാനവസരം നല്കുന്ന നൂതന ആശയവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.

സെക്കണ്ടറി വിദ്യാഭ്യസം
നിലവിലുളള സെക്കണ്ടറി (8,9, 10 ക്ലാസുകള്‍), ഹയര്‍ സെക്കണ്ടറി-ജൂനിയര്‍കോളേജ് (11,12ക്ലാസുകള്‍) ഇവ സംയോജിപ്പിച്ച് നാലു വര്‍ഷം നീളുന്ന സെക്കണ്ടറി വിദ്യാഭ്യാസമായി പുനര്‍ നിശ്ചയിച്ചിരിക്കുന്നു.

നിര്‍ബന്ധമായി പഠിക്കേണ്ട പൊതു വിഷയങ്ങള്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, തൊഴിലധിഷ്ഠിതം ഇങ്ങനെ കുട്ടികളുടെ അഭിരുചിക്കും താല്പര്യത്തിനുമനുസരിച്ചു തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ വളരെ പഠനോദ്ദീപകവും ക്രമവും വ്യവസ്ഥാനുസൃതവുമായ പദ്ധതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനവും വൈദഗ്ദ്ധ്യവും ലഭിക്കത്തക്ക ഒരു വിദ്യാഭ്യാസ പദ്ധതിയാണ് NEP വിഭാവനം ചെയ്യുന്നത്. സമഗ്രവും സംപൂര്‍ണവുമായ വ്യക്തി വികാസമാണു സ്‌കൂള്‍ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്.

പരീക്ഷാസമ്പ്രദായവും സെമസ്റ്റര്‍സിസ്റ്റവും
കാണാെത പഠിച്ച് പകര്‍ത്തിവയ്ക്കൂന്ന ഒരു മെമ്മറി ടെസ്റ്റ് ആണിന്നത്തെ പരീക്ഷകള്‍. കാതലായ തത്വങ്ങളും അറിവും പഠിച്ചു അതെത്ര മാത്രം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നു വിമര്‍ശനാത്മകമായി വിലയിരുത്താനും അപഗ്രഥിക്കാനും പ്രയോഗത്തില്‍ വരുത്താനുമുള്ള കഴിവിന്റെ പരിശോധനയായിരിക്കണം പരീക്ഷകള്‍.

എല്ലാ ക്ലാസുകളിലും വാര്‍ഷിക പരീക്ഷ നടത്തുന്ന സമ്പ്രദായം നിര്‍ത്തും. ഇതിനുപകരം 3,5,8 ക്ലാസുകളില്‍ മാത്രമായിരിക്കും പരീക്ഷ. ക്ലാസ്സിലെ ഹാജര്‍, പെരുമാറ്റം, ശ്രദ്ധ, പഠന ഭാഗധേയം, ക്ലാസ് ടെസ്റ്റിലെ മാര്‍ക്ക്, ചോദ്യങ്ങള്‍, അദ്ധ്യാപകരുമായി ചര്‍ച്ച, സംശയ നിവാരണം, സ്വാദ്ധ്യായം ഇങ്ങനെ വിവിധ കാര്യങ്ങളുടെ തുടര്‍ച്ചയായ വിലയിരുത്തലിലൂടെയായിരിക്കണം അറിവിന്റെ അളവു നിശ്ചയിക്കാന്‍. അതുകൊണ്ടു തന്നെയാണു എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്റ്റേണല്‍ അസസ്‌മെന്റും സെമസ്റ്റര്‍ സമ്പ്രദായവും നടപ്പിലാക്കാന്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത് (NEP 19 5.1.2.ു.121). നിലവില്‍ സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തെ നോക്കുകുത്തിയാക്കി നിറുത്തി കോച്ചിംഗ് ക്ലാസ്സുകള്‍ക്കും സ്വകാര്യ ട്യൂഷനുകള്‍ക്കും അമിത പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സമാന്തര വിദ്യാഭ്യാസമാണ് തുടര്‍ന്നു പോകുന്നത്. ഇതിനെ പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തുന്നതാണ് കമ്മീഷന്റെ നിര്‍ദ്ദിഷ്ട പരിഷ്‌ക്കാരങ്ങള്‍.

സ്‌കൂള്‍ കോംപ്ലക്‌സ് സംവിധാനം
ഒരു സെക്കണ്ടറി സ്‌കൂളിനെ കേന്ദ്രീകരിച്ച് അഞ്ചു മുതല്‍ പത്തു വരെ കി.മീ. ചുറ്റളവിലുള്ള മറ്റെല്ലാ സ്‌കൂളുകളേയും കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍കോംപ്ലക്‌സ് സംവിധാനം സൃഷ്ടിക്കുക. അതിലൂടെ സ്‌കൂളുകളുടെ ശാക്തീകരണത്തിനും അധ്യാപകരുടെ കുറവു നികത്താനും ഭൗതിക സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന്നും ഗുണ നിലവാരം ഉയര്‍ത്തുന്നതിന്നും ക്രിയാത്മകമായ പരിഷ്‌കാരങ്ങളാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്.

അദ്ധ്യാപകനിയമനവും വിദ്യാഭ്യാസഗുണനിലവാരവും
വിദ്യാഭ്യാസത്തിന്റെ ഫലസിദ്ധി ഉറപ്പുവരുത്തുന്നതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കാണ്. അദ്ധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ നിയന്താവും ചാലക ശക്തിയും. ഉന്നത യോഗ്യതയും വിദഗ്ദ്ധ പരിശീലനവും സേവന സന്നദ്ധതയും സമര്‍പ്പണ ബുദ്ധിയും ഉല്‍ക്കടമായ പ്രതിബദ്ധതയും ചുമതലാ ബോധവും അദ്ധ്യാപനത്തോടുള്ള അഭിനിവേശവും ഉള്ളവരെയായിരിക്കണം അദ്ധ്യാപകരായി നിയമിക്കാന്‍. അദ്ധ്യാപകവൃത്തി വളരെ ഉല്‍കൃഷ്ടവും ആകര്‍ഷകവുമാക്കി മാറ്റും. അദ്ധ്യാപക നിയമനം, പരിശീലനം,സേവനകാല ശാക്തീകരണം, ഉദ്യോഗക്കയറ്റം, ആകര്‍ഷകമായ സേവന വേതന വ്യവസ്ഥ ഇവയ്‌ക്കെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ നല്കുന്നു. അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ ബി.എഡ് പ്രോഗ്രാം ഇനി മുതല്‍ നാലുവര്‍ഷ സംയോജിത അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സ് ആയി മറ്റും. നാലുവര്‍ഷ സംയോജിത അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സ് ബഹുവിദ്യതാ സമീപനത്തോടെയുള്ളതായതിനാല്‍(multidisciplinary approach) സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വേണം ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്താന്‍. അധ്യാപക നിയമനം സുതാര്യവും കര്‍ശന ഗുണനിലവാരമുള്ളതും മെറിറ്റടിസ്ഥാനത്തിലുമായിരിക്കും. പ്രീപ്രൈമറി, പ്രൈമറി, മിഡില്‍, സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് അഖിലേന്ത്യ/സംസ്ഥാന തലത്തില്‍ പൊതുവായ ടീച്ചര്‍ എഡ്യുക്കേഷന്‍ ടെസ്റ്റു (TET)- ആയിരിക്കും. പ്രത്യേക വിഷയത്തില്‍ അധ്യാപക നിയമനത്തിന്നു ടീച്ചര്‍ എഡ്യുക്കേഷന്‍ ടെസ്റ്റിനൊപ്പം നാഷണല്‍ ടീച്ചര്‍ അസസ്‌മെന്റ (NTA)- സ്‌കോറും കൂടി കണക്കിലെടുക്കും. ഈ നിബന്ധനകള്‍ എല്ലാ സ്‌കൂള്‍ നിയമനങ്ങള്‍ക്കും ബാധകമാണ്. ആദ്യത്തെ മൂന്നു വര്‍ഷം ‘ടെനുവര്‍ ട്രാക് സിസ്റ്റം’ അനുസരിച്ചു താല്‍ക്കാലിക നിയമനവും തുടര്‍ന്ന് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിര നിയമനവും വ്യവസ്ഥ ചെയ്തിരിക്കുന്നു.

നാലു ഘട്ടങ്ങളിലും ഒരേപോലെ അഞ്ചു തലങ്ങളിലായി,1.- Early teacher (with tenure), 2.Early teacher (without tenure), 3.Proficient teacher,4.Expert teacher, 5.Master teacher എന്നിങ്ങനെ പ്രൊമോഷന്‍ തസ്തികകളും നിശ്ചയിച്ചിരിക്കുന്നു. NEP19 ഓരോ പ്രൊമോഷനുശേഷം അടുത്ത പ്രൊമോഷനു മുമ്പായി അധ്യാപകരുടെ പ്രവ്യത്തി വൈദഗ്ദ്ധ്യവും കഴിവും മൂല്യനിര്‍ണയം നടത്തി ഗ്രേഡ് പ്രൊമോഷനുകള്‍ക്കും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിനുവേണ്ട കൃത്യമായ മാനദണ്ഡങ്ങള്‍ അഖിലേന്ത്യാതലത്തില്‍ എന്‍.സി.ഇ.ആര്‍.ടിയും സംസ്ഥാന തലത്തില്‍ എ.സി.ഇ.ആര്‍.ടിയും രൂപപ്പെടുത്തണം.

ഉന്നതവിദ്യാഭ്യാസം
ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒന്നാണ്. എന്നാല്‍ ഗുണനിലവരത്തില്‍ വികസിത രാജ്യങ്ങളെക്കാള്‍ വളരെ പിന്നിലാണ്. അവയുടെ ഗുണനിലവാരം ഉറപ്പിക്കുവാനും ലോകോത്തര നിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ എത്തിക്കുവാനും ഘടനാപരവും അക്കാദമികവുമായ ഒരുടച്ചുവാര്‍ക്കലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. മാനവവിഭവശേഷി മന്ത്രാലയം വിദ്യാഭ്യാസമന്ത്രാലയം (മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍) ആയിമാറും. ‘ലളിതം, എന്നാല്‍ കര്‍ക്കശം'(light, but tight)എന്ന തത്ത്വത്തിലധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണ് വിഭാവന ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുവാന്‍ രാഷ്ട്രീയ ശിക്ഷാ ആയോഗ് അഥവാ ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ(HECI) എന്ന പേരില്‍ പരമാധികാര കമ്മീഷന്‍ സ്ഥാപിക്കും. പ്രധാനമന്ത്രി, ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ, സ്പീക്കര്‍ ഓഫ് ലോകസഭ, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെട്ട രാഷ്ട്രീയ ശിക്ഷാ ആയോഗ് അപ്പോയിന്റമെന്റ് കമ്മറ്റി (ഞടഅഅഇ) നിലവില്‍ വരികയും അവരെക്കുടാതെ മറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ കമ്മറ്റി അംഗങ്ങളെക്കുടി നിയമിക്കുകയും ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ ശിക്ഷ ആയോഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റന്‍ഡിങ് കമ്മിറ്റി, അഡൈ്വസറി കൗണ്‍സില്‍ ഉന്നത വിദ്യഭ്യാസ റഗുലേറ്ററി അതോറിറ്റി (RSAAC) മുതലായവയുടെ നിയമനങ്ങളും നടത്തും.

രാഷ്ട്രീയ ശിക്ഷാ ആയോഗിന്റെ തൊട്ട് കീഴിലായി ഉന്നത വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചുമതലയും ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സിലിനാണ്. അതിനു താഴെ ഭരണ നിര്‍വ്വഹണത്തിനായി നാലു ഘടകങ്ങളുണ്ടാകും. ഉന്നത വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (National Accreditation Council, NAC),- , ധനസഹായത്തിനുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍, (Higher Education Grants Council, HEGC), അക്കാദമിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള പൊതു വിദ്യാഭ്യാസ കൗണ്‍സില്‍,(General Education Council, GEC), പ്രൊഫഷണല്‍ വിദ്യാഭ്യാസ കരിക്കുലവും സ്റ്റാന്‍ഡേര്‍ഡും മാനദണ്ഡങ്ങളും നിശ്ചയിക്കുന്ന പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡു സെറ്റിങ് ബോഡീസ് (PSSB) ഇങ്ങനെ നാല് ദേശീയ ഉന്നതാധികാര കാര്യനിര്‍വ്വഹണ സമതികളുമുണ്ടാകും. വൈദ്യം, നിയമം ഇതുരണ്ടും ഒഴികെ മറ്റെല്ലാ പ്രൊഫെഷണല്‍ കൗണ്‍സിലുകളും പ്രൊഫെഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിങ് ബോര്‍ഡുകളായി മാറ്റപ്പെടും. നിലവിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ Higher Education Grants Council, HEGC ആയി മാറും. രണ്ടായിരത്തിനാല്പതോടെ ദേശീയ വിദ്യാഭ്യാസനയം പൂര്‍ണ്ണമായി നടപ്പില്‍ വരും. അതോടൊപ്പം സ്വാഭിമാനവും സ്വാശ്രയത്വവും നേതൃഗുണവും മേധാശക്തിയുമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുത്ത് ‘ആത്മനിര്‍ഭര ഭാരതം’ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.

(തുടരും)

Tags: NEPദേശീയ വിദ്യാഭ്യാസ നയം
Share4TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies