Wednesday, September 30, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
മുഖലേഖനം

സര്‍സംഘചാലകന്റെ ശബ്ദത്തെ ഭയക്കുന്നവര്‍

ടി. വിജയന്‍ടി. വിജയന്‍
18 September 2026

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതവാര്‍ഷിക പരിപാടികളുടെ ഭാഗമായി പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് അമേരിക്ക സന്ദര്‍ശിച്ചതും ന്യൂയോര്‍ക്കിലെ പ്രശസ്തമായ മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന യൂനിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷനില്‍ പ്രസംഗിച്ചതും ആഗോള ശ്രദ്ധയാകര്‍ഷിച്ചു. തന്റെ വിദേശ യാത്രാ പരിപാടി യില്‍ ആര്‍.എസ്.എസ്സിനെക്കുറിച്ച് അധികമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. വൈദിക ഹിന്ദു പാരമ്പര്യത്തെക്കുറിച്ചും ഭാരതം പ്രതീകവല്‍ക്കരിക്കുന്ന നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചും പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുക എന്ന നമ്മുടെ പാരമ്പര്യത്തെക്കുറിച്ചുമൊക്കെ വിശദമായി അദ്ദേഹം പറഞ്ഞത് പാശ്ചാത്യലോകം സാകൂതം കേട്ടുനിന്നു.

Google NewsAdd Kesari Weekly as a preferred source on Google

ആധുനിക വിനിമയസംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് വസുധൈവ കുടുംബകം എന്ന ആഗോള സൗഭ്രാത്രത്തിന്റെ സന്ദേശവുമായി ഭാരതീയ ഋഷിമാര്‍ ലോകം ചുറ്റിസഞ്ചരിച്ചിരുന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. പലതരം പീഢനങ്ങള്‍ക്കിരയായി അഭയാര്‍ത്ഥികളായി ലോകത്തിന്റെ പല ഭാഗത്തു നിന്നും എത്തിയവര്‍ക്ക് ഭാരതം അഭയം നല്‍കിയിട്ടുണ്ട് എന്നും മാനവരെല്ലാം ഒന്നാണെന്നും പ്രകൃതിയു മായി ഇണങ്ങിച്ചേര്‍ന്നു കഴിയാന്‍ ആഗോള സമുദായങ്ങള്‍ തയ്യാറാവണമെന്നതാണ് ഭാരതത്തിന്റെ സന്ദേശമെന്നും ലോകത്തെ അറിയിക്കലാണ് ഓരോ ഭാരതീയ വംശജന്റെയും ദൗത്യമെന്നും അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ എടുത്തുപറഞ്ഞു. സര്‍സംഘചാലകന്റെ ഈ വാക്കുകള്‍ അമേരിക്കയില്‍ മുഴങ്ങരുത് എന്ന് ചിലര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം മുടക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഈ ഗൂഢാലോചനക്കാര്‍ ചില്ലറക്കാരൊന്നുമല്ല. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റന്‍ ക്വാമോ മംദാനി, അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍, ഹിന്ദൂസ് ഫോര്‍ ഹൂമണ്‍ റൈറ്റ്‌സ്, സൗത്ത് ഏഷ്യന്‍ ലെഫ്റ്റ്, ആന്റി ഇംബീരിയലിസ്റ്റ് സൗത്ത് ഏഷ്യന്‍ അലയന്‍സ്, ചില സിക്ക്, മുസ്ലിം, ദളിത് സംഘടനകള്‍ തുടങ്ങി ഹിന്ദുത്വ വിരോധത്തിലെ രാജവെമ്പാല മുതല്‍ പച്ചിലപ്പാമ്പു വരെ അക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളു. അമേരിക്കയില്‍ പൂജനീയ സര്‍സംഘചാലകന്റെ ശബ്ദം മുഴങ്ങരുത്. അതിന് അദ്ദേഹത്തെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുത്. അദ്ദേഹത്തിന് വിസ നിഷേധിക്കണം. ഡോ. മോഹന്‍ ഭാഗവത് അമേരിക്കയില്‍ വിദ്വേഷപ്രസംഗം നടത്തും, ആമേരിക്കയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കും എന്നിങ്ങനെയുള്ള ഇക്കൂട്ടരുടെ പ്രചരണം പലരിലും ആശങ്ക ഉണര്‍ത്തി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം തടയുന്നതിന് ഇക്കൂട്ടര്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റി വിജയിച്ചിരുന്നു. എന്നാല്‍ മോദി ഭാരതപ്രധാനമന്ത്രിയായപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റു തന്നെ അദ്ദേഹത്തെ അമേരിക്കയിലേക്ക് ചുവപ്പു പരവതാനി വിരിച്ച് സ്വാഗതം ചെയ്തു. ‘പകയുടെ പ്രത്യയശസ്ത്രം’ എന്ന ബാനറുമായി ചിക്കാഗോവിലെ, സര്‍സംഘചാലകന്‍ പ്രസംഗിച്ച മാഡിസണ്‍ സ്‌ക്വയറിനുമുമ്പില്‍ പ്രകടനം നടത്തിയവരാണ് പകയുടെ പ്രത്യയശാസ്ത്രക്കാര്‍ എന്ന വസ്തുത അമേരിക്കന്‍ ജനതയ്ക്ക് മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു എന്നതാണ് ഇതിന്റെയെല്ലാം അന്തിമഫലം.

ഇവിടെ നടന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. 1893 സപ്തംമ്പര്‍ 11 ന് ചിക്കാഗോവി ലെ മതമഹാസമ്മേളനത്തില്‍ വിവേകാനന്ദ സ്വാമികള്‍ ചെയ്ത പ്രസംഗം ഓരോ ഭാരതീയനെയും കോള്‍മയിരണിയിക്കുന്നതാണ്. തനിക്ക് അനുവദിച്ചു കിട്ടിയ മൂന്നുമിനിറ്റ് പ്രസംഗം അദ്ദേഹം തുടങ്ങിയത് അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ എന്ന അഭിസംബോധനയോടെയാണ്. നീണ്ട കയ്യടിയോടെ ആത്മാര്‍ത്ഥമായ ആ സംബോധനയെ സ്വീകരിച്ച സദസ്സിനോട് അദ്ദേഹം പറഞ്ഞു: ”എല്ലാ മതങ്ങളുടെയും മാതാവായ മതത്തിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും പ്രാചീന സന്യാസിസംഘത്തിന്റെ പേരില്‍ ലോകത്തിലെ ഏറ്റവും നവീനമായ ഈ രാഷ്ട്രത്തിന് ഞാന്‍ നന്ദി പറയുന്നു”. മര്‍ദ്ദിതരും പീഡിതരുമായി ആട്ടിയോടിക്കപ്പെട്ട മതവിഭാഗങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കും അഭയം നല്‍കിയ മതത്തിന്റെ പേരിലും അദ്ദേഹം സദസ്സിന് നന്ദി പറഞ്ഞു. നൂറ്റിമുപ്പത്തി മൂന്ന് വര്‍ഷം മുമ്പ് ചിക്കാഗോവില്‍ ഉയര്‍ന്നുകേട്ട അതേ കാര്യം 2026 ആഗസ്റ്റ് 6 ന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ വീണ്ടും പ്രതിധ്വനിക്കുന്നു. വിവേകാനന്ദന്റെ ഗര്‍ജന സമാനമായ വാക്കുകള്‍ ആരിലാണോ ഉള്‍ക്കിടിലമുണ്ടാക്കിയത് അവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഡോ. മോഹന്‍ ഭാഗവതിനെതിരെ ബഹളം വെക്കുന്നത്. ഇന്ത്യ കണ്ടെത്താന്‍ പുറപ്പെട്ട് അവസാനം അമേരിക്കയിലെത്തിയ കൊളംബസ് ആ മണ്ണില്‍ കാലുകുത്തിയതിന്റെ 400-ാം വാര്‍ഷികം ആഘോഷിക്കാന്‍ 1893 ല്‍ സംഘടിപ്പിച്ച ‘ദി ഗ്രേറ്റ് കൊളംബിയന്‍ എക്‌സിബിഷ’ന്റെ ഭാഗമായിരുന്നു ചിക്കാഗോവിലെ മതമഹാസമ്മേളനം. എല്ലാ മതക്കാരെയും വിളിച്ചു ചേര്‍ത്ത് ക്രിസ്തുമതത്തിന്റെ മേന്മ വിളംബരം ചെയ്യാനും അവരെക്കൊണ്ട് അംഗീകരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ സമ്മേളനം. എന്നാല്‍ വിളിക്കാതെ ചെന്ന ഒരു അജ്ഞാത സന്യാസി ഈ പദ്ധതി പൊളിച്ചു എന്നു മാത്രമല്ല, ‘എല്ലാ മതങ്ങളുടെയും മാതാവായ ഹിന്ദു ധര്‍മ്മത്തിന്റെ മഹാത്മ്യം അവിടെ ഉദ്‌ഘോഷിക്കുകയും ചെയ്തു. ഇത് കൃസ്ത്യന്‍ പാതിരിമാരെ വല്ലാതെ ചൊടിപ്പിച്ചു. അവര്‍ വിവേകാനന്ദനെതിരെ നുണകള്‍ പ്രചരിപ്പിച്ചു. പലസ്ഥലത്തും അദ്ദേഹത്തിനു നേരെ കയ്യേറ്റം ഉണ്ടായി. ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരനാണെന്നും വ്യാജ സന്യാസിയാണെന്നും പ്രചരിപ്പിച്ചു. അദ്ദേഹത്തിന് വേദി നല്‍കിയില്ല. പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തി. മിഷണറിമാരുടെ ഇരട്ടത്താപ്പിനെതിരെ വിവേകാനന്ദന്‍ കടുത്തഭാഷയില്‍ പ്രതികരിച്ചു.

ADVERTISEMENT

മിഷണറിമാര്‍ക്കുവേണ്ടി വിവേകാനന്ദനെതിരെ പ്രചരണമഴിച്ചുവിട്ടവരില്‍ പ്രമുഖര്‍ പണ്ഡിത രമാഭായി അസോസിയേഷനായിരുന്നു. അനുകമ്പയും സഹിഷ്ണുതയും സഹജ സ്വഭാവമായ ഹിന്ദുധര്‍മ്മത്തെ ചിക്കാഗോവില്‍ വിവേകാനന്ദന്‍ അനാവരണം ചെയ്ത പ്പോള്‍ രമാഭായിയും സംഘവും മിഷണറിമാരില്‍ നിന്ന് ഫണ്ട് വാങ്ങി ഹിന്ദുധര്‍മ്മത്തെ ഇകഴ്ത്തുകയായിരുന്നു. ഹിന്ദുസ്ത്രീകളും കുട്ടികളും കടുത്ത പീഢനമേറ്റുവാങ്ങുന്നു എന്ന പ്രചരണത്തിനായി പുസ്തകവും പുറത്തിറക്കി. ഭാരതം നികൃഷ്ടരാജ്യമാണെന്നും ഹിന്ദുക്കള്‍ അപരിഷ്‌കൃതരാണെന്നുമുള്ള അവരുടെ പ്രചരണം വിവേകാനന്ദന്‍ പൊളിച്ചു കളഞ്ഞു. ഇതോടെ മിഷണറി ഫണ്ട് കിട്ടില്ലെന്ന അങ്കലാപ്പില്‍ അവര്‍ വിവേകാനന്ദനെ ഭത്സിച്ചു കൊണ്ടിരുന്നു. ഇവരുടെ നിയന്ത്രണത്തിലുള്ള ബോസ്റ്റണിലെ ലേഡീസ് ക്ലബ്ബില്‍ ഹിന്ദു സ്ത്രീകള്‍ സുരക്ഷിതരാണെന്ന് സമര്‍ത്ഥിക്കുന്ന പ്രസംഗം സ്വാമി വിവേകാനന്ദന്‍ നടത്തിയത് അവരെ പിന്നെയും പ്രകോപിപ്പിച്ചു. ഹിന്ദു വേഷമണിഞ്ഞ കൃസ്ത്യന്‍ മിഷണറി എന്ന മാരീചനായിരുന്നു ഈ വിഭാഗം. ഹിന്ദുധര്‍മ്മത്തിന്റെ സന്ദേശം അമേരിക്കയില്‍ മുഴങ്ങരുത് എന്നു നിര്‍ബ്ബന്ധമുള്ള വിദ്വേഷത്തിന്റെ പ്രചാരകര്‍ അന്നു ചെയ്തത് എന്തോ അതു തന്നെയാണ് ഇന്നും ആവര്‍ത്തിച്ചത്.

1993-ല്‍ വിവേകാനന്ദസ്വാമിയുടെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറാം വാര്‍ഷികം ചിക്കാഗോയില്‍ സംഘടിപ്പിച്ചപ്പോഴും ഇതേ ശക്തികള്‍ ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചു. വിശ്വ വീക്ഷണം – 2000 (ഗ്ലോബല്‍ വിഷന്‍-2000) എന്ന പേരില്‍ വാഷിങ്ടണിലും ചിക്കാഗോവിലും ആയിരുന്നു പരിപാടികള്‍. ആഗസ്റ്റ് 6, 7, 8 തിയ്യതികളില്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സമ്മേളന പരിപാടികളില്‍ അയ്യായിരം പേരെയാണ് പ്രതീക്ഷിച്ചതെങ്കില്‍ പങ്കെടുത്തത് എണ്ണായിരം പേരാണ്. അതില്‍ രണ്ടായിരം വിദ്യാര്‍ത്ഥികളായിരുന്നു. അമേരിക്കയിലെ ആദിമ മായന്‍, റെഡ് ഇന്ത്യന്‍ വംശക്കാരുടെ പ്രതിനിധികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഭാരതീയ സംസ്‌കാരത്തോട് ആത്മബന്ധമുള്ളവരുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് ഇത് ശക്തി പകര്‍ന്നു. ഈ സമ്മേളനം രണ്ടു കൂട്ടരുടെ ഉറക്കം കെടുത്തി. അതിലൊന്ന് കത്തോലിക്ക സഭയായിരുന്നു. ഇതേസമയം തന്നെ അമേരിക്കയിലെ ഡന്‍വര്‍ എന്ന സ്ഥലത്ത് പോപ്പിന്റെ സാന്നിദ്ധ്യത്തില്‍ ആഗോള യുവ കണ്‍വെര്‍ഷന്‍ അവര്‍ സംഘടിപ്പിച്ചു. അവിടെ ഉന്നത ധാര്‍മ്മിക ദര്‍ശനങ്ങളെക്കുറിച്ച് മാര്‍പ്പാപ്പ പ്രസംഗിച്ചത് പഴയ മായന്‍ ദേവാലയം ഇടിച്ചു നിരത്തി കൃസ്ത്യന്‍ പാതിരിമാര്‍ പണിത പള്ളിയില്‍ വെച്ചായിരുന്നു എന്നത് നല്കുന്ന സൂചന വലുതാണ്.
രണ്ടാമത്തെ വിഭാഗം ഇസ്ലാമിസ്റ്റ് പിന്തുണയുള്ള ഭാരതവിരുദ്ധ ശക്തികള്‍ കയ്യടക്കിയ ഒരു സമ്മേളനമാണ്. ഏറ്റവും കഷ്ടതരം എന്നു തന്നെ പറയാം, ഈ സമ്മേളനം സംഘടിപ്പിച്ചത് ഭാരത സര്‍ക്കാരായിരുന്നു. അതിലെ പ്രസംഗകര്‍ സയ്യിദ് ഷഹാബുദ്ദീനും സുലൈമാന്‍സേട്ടും ചന്ദ്രസ്വാമിയും കാശ്മീര്‍ ഭീകരരും പഞ്ചാബ് തീവ്രവാദികളുമൊക്കെയായിരുന്നു. കാശ്മീര്‍ തീവ്രവാദികളും പഞ്ചാബ് ദീകരരും ഭാരതത്തിനെതിരെ പ്രസംഗിച്ചത് ബഹളത്തില്‍ കലാശിച്ചു. പ്രതിഷേധങ്ങള്‍, പോലീസ് ഇടപെടല്‍ എന്നിങ്ങനെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ അലങ്കോലമായ സമ്മേളനം ഫലത്തില്‍ സര്‍ക്കാരിന്റെ പിടിപ്പു കേട് കൊണ്ട് നാടിന് ദുഷ്‌പേരുണ്ടാക്കി. ഭാരതത്തിന്റെ പേര് ചീത്തയാക്കുക എന്ന ഇസ്ലാമിസ്റ്റ് -ഇടതുപക്ഷ നീക്കം ഫലം കണ്ടു.

ഗ്ലോബല്‍ വിഷന്‍ പരിപാടി ചിട്ടയോടെ സമാധാനപരമായി നടന്നെങ്കിലും ദുഷ്‌പേരുണ്ടാക്കുന്ന പരിപാടിക്കാണല്ലോ പ്രചരണം കിട്ടുക. 1893-ല്‍ സ്വാമി വിവേകാനന്ദന്‍ എന്ന ഒറ്റ വ്യക്തിയേ ഉണ്ടായിരുന്നുള്ളു ഹിന്ദുധര്‍മ്മത്തിന്റെ സന്ദേശം പകരാന്‍. അദ്ദേഹം ഒറ്റയ്ക്ക് മിഷണറി കുപ്രചരണത്തെ പ്രതിരോധിച്ചു നാടിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു.1993-ല്‍ മിഷണറിമാരുടെ അജണ്ട ഏറ്റെടുക്കാന്‍ ഇസ്ലാമിസ്റ്റ്-ഇടത് ഗൂഢാലോചനക്കാരും അവര്‍ ക്കൊപ്പം ഭരണപക്ഷത്തുള്ള കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. മറുപക്ഷത്ത് ഒരു വ്യക്തിയല്ല, ഹിന്ദു സംഘടിത ശക്തി ഉണ്ടായിരുന്നു. രണ്ടു വിഭാഗത്തെയും നേരിട്ടു മനസ്സിലാക്കാന്‍ അമേരിക്കന്‍ ജനതക്ക് അവസരം കിട്ടി. 2026-ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകന്‍ ഭാരത ദേശീയതയുടെയും ഹൈന്ദവമൂല്യങ്ങളുടെയും പ്രതിപുരുഷനായാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്കില്‍ അദ്ദേഹം നല്‍കിയ സന്ദേശം വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിലെ സന്ദേശത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പറഞ്ഞത് ആള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യഇമാം ഡോ. ഉമര്‍ അഹമ്മദ് ഇല്യാസിയാണ്. ലോകം ഇന്ന് നേരിടുന്ന യുദ്ധത്തിന്റെയും പ്രകൃതിനാശത്തിന്റെയും അധികാരമോഹത്തിന്റെയും സാമ്രാജ്യത്വചിന്തയുടെയും ഇരുണ്ട യുഗത്തിന്റെ കുത്തൊഴുക്കിലേക്ക് ലോകം നങ്കൂരമില്ലാതെ ഒഴുകിക്കൊണ്ടിരിക്കെ ലോകനന്മ കാംക്ഷിക്കുന്ന ചിന്തകന്മാര്‍ പ്രതീക്ഷയുടെ വെളിച്ചം കാണുന്നത് സര്‍സംഘചാലകന്റെ വാക്കുകളിലാണ്. അതുകൊണ്ടുതന്നെയാണ് ഭാരതവിരുദ്ധരായ അധാര്‍മ്മികശക്തികള്‍ സര്‍സംഘചാലകന്റെ വാക്കുകളെ ഭയപ്പാടോടെ കാണുന്നതും.

Tags: സര്‍സംഘചാലക്ഡോ. മോഹന്‍ ഭാഗവത്
Share
Tweet
Send
Share

Related Posts

ലോകത്തെയാകെ ആശ്ലേഷിക്കുന്ന ഭാരതത്തിന്റെ സന്ദേശം

ലോകത്തെയാകെ ആശ്ലേഷിക്കുന്ന ഭാരതത്തിന്റെ സന്ദേശം

ദിമാഗി നക്‌സലുകളുടെ മറ നീങ്ങുമ്പോള്‍

ദിമാഗി നക്‌സലുകളുടെ മറ നീങ്ങുമ്പോള്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

തപസ്യ ഒരു ഈശ്വരലാസ്യം

തപസ്യ ഒരു ഈശ്വരലാസ്യം

Shopping Cart

Latest

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

സര്‍സംഘചാലകന്റെ ശബ്ദത്തെ ഭയക്കുന്നവര്‍

സര്‍സംഘചാലകന്റെ ശബ്ദത്തെ ഭയക്കുന്നവര്‍

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies