Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

ദേശീയ വിദ്യാഭ്യാസത്തിന് ഒരു മാര്‍ഗ്ഗരേഖ

സി.എം. രാമചന്ദ്രൻസി.എം. രാമചന്ദ്രൻ
7 January 2022

ദേശീയ വിദ്യാഭ്യാസം-സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും വീക്ഷണത്തില്‍
ഡോ. മധു മീനച്ചില്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 327 വില: 350 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ഭാരതം ഒരു പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാന്‍ തുടങ്ങിയിട്ടുള്ള ഈ കാലഘട്ടത്തില്‍ സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും വിദ്യാഭ്യാസ ദര്‍ശനത്തെ പരിചയപ്പെടുത്തുന്ന ഡോ. മധു മീനച്ചിലിന്റെ ഈ ഗ്രന്ഥത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ ഗ്രന്ഥകാരന്റെ ഗവേഷണ പ്രബന്ധമാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷണ പ്രബന്ധമാണെങ്കിലും ഒട്ടും വിരസതയില്ലാതെ സാധാരണക്കാര്‍ക്കു പോലും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന ലളിതമായ ശൈലിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഗ്രന്ഥത്തിന് ‘അനുഗ്രഹ വചസ്സ്’ ചൊരിഞ്ഞ ഗ്രന്ഥകാരന്റെ പ്രൊഫസറായ ഡോ. എ.സുധര്‍മ്മ പുസ്തകത്തിന്റെ പ്രാധാന്യം സംക്ഷിപ്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ സഫലവും സാര്‍ത്ഥകവുമാവുന്നത് ഗവേഷണഫലങ്ങള്‍ സമൂഹത്തിന് ഉപകാരപ്രദമാകുമ്പോഴാണെന്ന് അവര്‍ പറയുന്നു. നാലര വര്‍ഷക്കാലം വിദ്യാര്‍ത്ഥിയായി അവരുടെ കീഴില്‍ കഠിനമായി പരിശ്രമിച്ചാണ് ഈ ഗവേഷണ പ്രബന്ധം തയ്യാറാക്കിയതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ കുരുക്ഷേത്ര പ്രകാശനും ദേശീയ വിദ്യാഭ്യാസ പ്രചരണത്തില്‍ സ്വന്തം പങ്ക് നിര്‍വ്വഹിച്ചിരിക്കുകയാണ്.

ADVERTISEMENT

പുസ്തകത്തെക്കുറിച്ച് ഡോ.സുധര്‍മ്മയുടെ ഈ വാക്കുകള്‍ ശ്രദ്ധേയമാണ്. ”വിവേകാനന്ദ ദര്‍ശനങ്ങള്‍ ജനസാമാന്യത്തിന് സുപരിചിതമാണെങ്കിലും അരവിന്ദദര്‍ശനങ്ങള്‍ മലയാളത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഒന്നാമതായി അരവിന്ദസാഹിത്യത്തിന്റെ ഭാഷ പലപ്പോഴും പരിഭാഷയ്ക്ക് വഴങ്ങാതെ നില്‍ക്കുന്നതാണ്. മുപ്പത്ത് വാള്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബൃഹത്തായ സാഹിത്യമാണ് അരവിന്ദന്റേത്”. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നട്ടെല്ല് സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ദര്‍ശനങ്ങളാണെന്നും അതുകൊണ്ടുതന്നെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ അവരുടെ പാഠ്യപദ്ധതിയിലുള്ള ഭാരതീയ വിദ്യാഭ്യാസ തത്വശാസ്ത്രം ശരിയായി മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം നിര്‍ബ്ബന്ധമായും വായിച്ചിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പി.എസ്.സി യുടെ മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്റെ അവതാരിക ഈ ഗ്രന്ഥത്തിന് ഒരു മുതല്‍ക്കൂട്ടാണ്. സ്വതന്ത്രഭാരതത്തിന്റെ വിദ്യാഭ്യാസ നയത്തെ സമഗ്രമായി വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെയും അതിന്റെ പശ്ചാത്തലത്തില്‍ ഈ ഗ്രന്ഥത്തിനുള്ള പ്രാധാന്യവും എടുത്തുകാണിക്കുന്നത്. ”ഗവേഷണ രീതിശാസ്ത്രം തെറ്റിക്കാതെയാണ് മധു പ്രബന്ധം എഴുതിയിരിക്കുന്നത്. പ്രാഥമിക സ്രോതസ്സുകളെ ആശ്രയിച്ചാണ് വസ്തുതകള്‍ ശേഖരിച്ചിരിക്കുന്നത്. വസ്തുതകളെ ക്രമത്തില്‍ അടുക്കിവെക്കാനും ആ വസ്തുതകളെ ആശ്രയിച്ചു യുക്തിപൂര്‍വ്വം നിഗമനങ്ങളില്‍ എത്തിച്ചേരാനും ഗവേഷകനു കഴിഞ്ഞിട്ടുണ്ട് എന്നത് പ്രശംസ അര്‍ഹിക്കുന്നു”. – ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

ഭാരതീയ വിദ്യാഭ്യാസത്തിന് ഒരാമുഖം, ഭാരതീയ വിദ്യാഭ്യാസത്തിന്റെ ചരിത്രപശ്ചാത്തലം, സ്വാമി വിവേകാനന്ദന്റെ ജീവിതരേഖകള്‍, ശ്രീ അരവിന്ദന്റെ ജീവിത രേഖകള്‍, സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം, മഹര്‍ഷി അരവിന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം, വിദ്യാഭ്യാസ ദര്‍ശനങ്ങളിലെ താരതമ്യപഠനം എന്നിങ്ങനെ ഏഴ് അദ്ധ്യായങ്ങളിലായിട്ടാണ് വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഉപയോഗപ്പെടുന്ന നല്ലൊരു പുസ്തകമാണിത്.

 

 

Share62TweetSendShare

Related Posts

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies