ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയ ഒരേകാന്ത ഹൃദയത്തില്‍ നിന്നും ഉതിര്‍ന്നുവീണ നോവുപാട്ടുകളാണ് കെ.എസ്. മധു രചിച്ച ‘വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍’ എന്ന കവിതാസമാഹാരം. അര്‍ത്ഥസമ്പുഷ്ടവും ഏറെ ഹൃദ്യവുമായ 34 കവിതകള്‍ ആണ് ഈ കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആധുനിക സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീത്വത്തിനുനേരെയുള്ള കടന്നുകയറ്റങ്ങളെക്കുറിച്ച്
‘എന്റെ പെണ്മക്കള്
നിന്റെ ആണ്മക്കളാല്
നശിപ്പിക്കപ്പെടുമെന്ന്
ഞാന്‍ ഭയക്കേണ്ടതാണെന്ന്…’
‘ഭയം’ എന്ന കവിതയിലൂടെ, കവി ആശങ്കപ്പെടുന്നു. ‘പ്രത്യയശാസ്ത്രങ്ങളേ വിട’ എന്ന കവിതയിലാകട്ടെ, കാലഹരണപ്പെട്ടുപോയ മാനവസംസ്കാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് വിലപിക്കുന്നു.
സ്നേഹം, ഭയം, ദുഃഖം, സ്വാതന്ത്ര്യം, സമത്വം തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ ഭാവതലങ്ങളെയും ഒരുപോലെ തൊട്ട് കടന്നുപോകുന്ന, ചിന്തോദ്ദീപകങ്ങളായ കവിതകള്‍ ചേര്‍ന്നൊരുക്കിയ ഈ കവിതാസമാഹാരം ‘ക്രീയേറ്റിഫ് പബ്ലിഷേഴ്സ് ആണ് പ്രസീദ്ധീകരിച്ചിട്ടുള്ളത്.
വംശവൃക്ഷത്തിന്റെ
ഇലകള്‍ പൊഴിയുമ്പോള്‍
കെ.എസ്. മധു
ക്രീയേറ്റിഫ് പബ്ലിഷേഴ്സ്
പേജ്: 70 വില: 90