”തള്ളപ്പശു, കുട്ടിയെ നന്നായി നക്കണം. നക്കുമ്പോള്കിട്ടുന്ന ചൂടുകൊണ്ടാ പശുക്കുട്ടിയുടെ ശരീരത്ത് നന്നായി രക്ത ഓട്ടം ഉണ്ടാകുന്നത്.” അച്ഛന് പറഞ്ഞു.
”കണ്ണാ, നീ പോയി കുളിക്കാന്‍ നോക്ക്. ഞാന്‍ വെള്ളം കോരി വച്ചിട്ടുണ്ട്.” അമ്മ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു.
അമ്മ പറഞ്ഞത് ശ്രദ്ധിക്കാതെ കണ്ണന് അവിടെത്തന്നെ നിന്നു. അരമണിക്കൂറോളം കറുമ്പി കുട്ടിയെ നക്കിക്കൊണ്ടിരുന്നു. പശുക്കുട്ടി തല ഉയര്‍ത്തി എഴുന്നേല്ക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ തവണ എഴുന്നേല്ക്കാന് ശ്രമിക്കുമ്പോഴും അത് നിലത്തു വീണു. പശുക്കുട്ടി എപ്പോഴാണ് എഴുന്നേല്‍ക്കുന്നത് എന്നറിയാന്‍ അമ്മയും ചേച്ചിയും വിളിച്ചത് ശ്രദ്ധിക്കാതെ കണ്ണന് അവിടെത്തന്നെ നിന്നു.
എഴുന്നേല്ക്കാന് പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പശുക്കുട്ടിയെ അച്ഛന് കൈകൊണ്ട് താങ്ങി എഴുന്നേല്ക്കാന് സഹായിച്ചു. അച്ഛന് പിടിവിട്ടപ്പോള് അത് വീണ്ടും നിലത്തുവീണു. എന്നാല്‍ വീണ്ടും അത് എഴുന്നേല്ക്കാന് ശ്രമിച്ചു. അപ്പോള്‍ അച്ഛന് ഒരുകൈകൊണ്ട് താങ്ങി വീഴാതെ നോക്കി. കാല് അകലത്തില്‍വച്ച് കുട്ടി പശുവിന്റെ അകിടിനടുത്തേയ്ക്കു പോകാന്‍ കാലെടുത്തുവച്ചപ്പോള്‍ വീണ്ടും നിലത്തുവീണു. നിലത്തു വീണെങ്കിലും അച്ഛന്റെ സഹായമില്ലാതെ അത് എഴുന്നേറ്റപ്പോള്‍ പശുക്കുട്ടി യെക്കാള്‍ സന്തോഷിച്ചത് കണ്ണനായിരുന്നു. എഴുന്നേറ്റ ഉടന്‍, പാലു കുടിക്കാന്‍ അമ്മയുടെ മുലയാണ് അവള് അന്വേഷിച്ചത്.
പാലു കുടിക്കാന്‍ കുട്ടിയെ അച്ഛന് സഹായിച്ചു. കുട്ടിയുടെ വായില്‍നിന്നും മുല പുറത്തേക്ക് ചാടിയപ്പോള്‍ വായിലേക്ക് മുല വച്ചു കൊടുക്കാന്‍ അച്ഛന് വല്ലാതെ പണിപ്പെടുന്നത് കണ്ണന് കണ്ടു. അച്ഛന്റെ സഹായമില്ലാതെ പശുക്കുട്ടി എഴുന്നേറ്റ് നിന്ന് പാലുകുടിക്കുന്നതു കണ്ടപ്പോള്‍ കണ്ണന് നിലത്തിരുന്ന് അതു സൂക്ഷിച്ചു നോക്കി. കറുമ്പി അപ്പോഴും അതിനെ നക്കുന്നുണ്ടായിരുന്നു.
”മനുഷ്യക്കുട്ടിക്ക് എഴുന്നേറ്റു നില്ക്കാന് ഒരുവര്‍ഷം വേണം. എന്നാല്‍ പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍ പശുക്കുട്ടി എഴുന്നേറ്റു നില്‍ക്കുന്നത് കണ്ടില്ലേ?” അച്ഛന് കണ്ണനെ നോക്കിപ്പറഞ്ഞു.
”അച്ഛാ, പശുക്കുട്ടി അതാ വീണ്ടും നിലത്തുവീണു. കറുമ്പി ശക്തിയില്‍ നക്കിയിട്ടാ അത് വീണത്.” കണ്ണന് പറഞ്ഞു.
”അതു സാരമില്ല. ഇനി അത് തനിച്ച് എഴുന്നേറ്റ് പാലു കുടിച്ചോളും. പ്രസവിച്ചാല്‍ ആദ്യം ചുരത്തുന്ന പാലിന് കുറെ വിശേഷ ഗുണങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതാ ആ പാല്. പശുവെന്നല്ല പ്രസവിക്കുന്ന എല്ലാ ജീവികളുടെയും ആദ്യത്തെ പാല് വിശേഷപ്പെട്ടതാ. ആ പാല് കുട്ടിക്ക് നിര്‍ബ്ബന്ധമായും കൊടുക്കണം.” അച്ഛന് പറഞ്ഞു.
”അപ്പോ മനുഷ്യരുടെ കാര്യ മോ?” കണ്ണന് ചോദിച്ചു.
”മനുഷ്യരുടെ കാര്യമാണെങ്കി ലും അതുതന്നെയാ വേണ്ടത്.” അച്ഛന് പറഞ്ഞു.
”മറുപിള്ള വീഴുന്നതു നോക്കണം. മറുപിള്ള വീണാല്‍ പശു അത് ചിലപ്പോള്‍ തിന്നാന്‍ സാധ്യതയുണ്ട്. അത് തിന്നാല്‍, പശുവിന്റെ ആരോഗ്യം നഷ്ടപ്പെടും.” അച്ഛന് പറഞ്ഞു.
”എന്താ അച്ഛാ, മറുപിള്ള” കണ്ണന് ചോദിച്ചു.
(തുടരും)