2021 മെയ് 2 പശ്ചിമ ബംഗാളിലെ ഹിന്ദുക്കളെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നു. അന്നാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു ദശാബ്ദങ്ങള്‍ക്കു ശേഷം കരകയറിയ ബംഗാള്‍, മമതാ ബാനര്‍ജിയുടെ ക്രൂര ഹസ്തങ്ങളിലേക്ക് മൂന്നാമതും നിപതിച്ചത്. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നത് അക്ഷരാര്‍ത്ഥത്തില്‍ അരങ്ങേറുകയായിരുന്നു ബംഗാളില്‍. അടിയന്തിരാവസ്ഥയ്ക്കു ശേഷം 1977 മുതല്‍ 34 വര്‍ഷം തുടര്‍ച്ചയായി ബംഗാളിനെ ഇട്ട് അമ്മാനമാടിയത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. 2011 ലാണ് ആ കിരാത ഭരണത്തില്‍ നിന്ന് ജനത മോചനം നേടിയത്.
കമ്മ്യൂണിസ്റ്റു ഭരണം അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തെടുത്ത് കരാള നൃത്തമാടി. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സഖാക്കള്‍ തീയും വാളുമായി ഭ്രാന്തെടുത്തു നാലുപാടും പാഞ്ഞു. മാനവികത അപ്രത്യക്ഷമായി. പാര്‍ട്ടിയെ അനുസരിക്കാത്തവരെ കൊന്നു. സ്ത്രീകളെ മുഗള ഭരണകാലത്തെ മതഭ്രാന്തന്മാരെപ്പോലെ ആക്രമിച്ചു പിച്ചിച്ചീന്തി. ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം തൊഴിലെടുക്കാന്‍ അനുവദിച്ചു. അല്ലാത്തവര്‍ പട്ടിണികൊണ്ടു പൊറുതിമുട്ടി. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും നിത്യജീവിതാവസ്ഥയായി. കുഞ്ഞുങ്ങള്‍ പോഷകാഹാരം കിട്ടാതെ വിളറി. വിദ്യാലയം കാണാത്ത കുട്ടികള്‍ തെരുവിലലഞ്ഞു. വഴിയും വൈദ്യുതിയും കാണാതെയാണ് ബംഗാളിന്റെ എഴുപത്തഞ്ചു ശതമാനം ജനങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇരട്ടിലേക്ക് കാലൂന്നിയത്. കെട്ടുറപ്പുള്ള വീടുകളില്‍ ഭയലേശമെന്യേ ഉറങ്ങാന്‍ കഴിയാതെ നാലരക്കോടിയോളം മനുഷ്യര്‍ ഭയവും ഭക്ഷിച്ച്, അവഹേളനം ഉടുവസ്ത്രമാക്കി ദശാബ്ദങ്ങളോളം കഴിയേണ്ടി വരുന്ന ഗതികെട്ട കാലം.
കമ്മ്യൂണിസ്റ്റ് പുരോഗമന – ജനകീയ – ജനാധിപത്യ -മതേതര ഭരണത്തില്‍ മനുഷ്യര്‍ വളര്‍ത്തുമൃഗങ്ങളായി. സഖാക്കള്‍ യജമാനന്മാരായി. ജനങ്ങളുടെ കഴുത്തില്‍ അടിമത്തത്തിന്റെ അദൃശ്യ ചങ്ങല. ധിക്കാരം കാണിച്ചവരെ കോഴിയെ കൊല്ലുന്ന ലാഘവത്തോടെ കഴുത്തു കണ്ടിച്ചു കൊന്നു. ഏഴു തവണത്തെ തുടര്‍ഭരണകാലത്ത് ഏകദേശം 55000 ഓളം പേരെ കൊന്നുകളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. കൊല്ലപ്പെട്ടവരുടെ അവശിഷ്ടം പോലും പിന്നീട് തെളിവായി കിട്ടാതിരിക്കാന്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ട് ഉപ്പും കരിയും ഇട്ട് കുഴിച്ചുമൂടിയിട്ടുള്ളതായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏ.പി. അബ്ദുള്ളക്കുട്ടിയോട് പറഞ്ഞിട്ടുള്ളത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
സെല്‍ഭരണമായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടി ബംഗാളില്‍ നടപ്പാക്കിയത്. 1957 ല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഭരണകാലത്ത് കേരളത്തില്‍ നടപ്പാക്കിയതുതന്നെ. സെല്‍ഭരണമെന്നാല്‍ സര്‍ക്കാരിന് ബദലായി നടത്തുന്ന മറ്റൊരു ഭരണമാണ്. പോലീസ് നടപടികള്‍ സഖാക്കളായിരിക്കും നിര്‍വ്വഹിക്കുക. കോടതി വ്യവഹാരങ്ങള്‍ പാര്‍ട്ടി ആഫീസുകളുടെ മേല്‍നോട്ടത്തില്‍ നടത്തും. വിചാരണയും വിധിയുമൊക്കെ പാര്‍ട്ടി സെക്രട്ടറിമാര്‍ (സെല്‍ സെക്രട്ടറി എന്നറിയപ്പെടും) പ്രഖ്യാപിക്കും. നീതിയും നിയമ സംരക്ഷണവും നിഷേധിക്കപ്പെട്ട് പാവങ്ങള്‍ നരകക്കുഴിയില്‍ ജീവിതകാലം മുഴുവന്‍ കഴിയും. ഇതായിരുന്നു കമ്മ്യൂണിസ്റ്റ് ‘സ്വര്‍ഗം’. ഇതില്‍ നിന്നുള്ള മോചനമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള മാറ്റമായി അടിമത്തത്തിലാണ്ട ജനങ്ങള്‍ കരുതിയത്.
എന്നാല്‍ കുപ്പായം മാറി എന്നല്ലാതെ സംസ്‌ക്കാരം മാറിയില്ല. സാത്വികതയുടെ മുഖംമൂടിവച്ച ജ്യോതിബസുവിന്റെ സ്ഥാനത്ത് അഹങ്കാരത്തിന്റെ തേറ്റ പ്രദര്‍ശിപ്പിച്ച് അധികാരക്കസേരയില്‍ കയറിയ ബീഭത്സരൂപം; അതായിരുന്നു മമതാ ബാനര്‍ജി. പിന്നീട് പുതിയ ചുടല നൃത്തമായിരുന്നു ബംഗാള്‍ കണ്ടത്.
തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ വെറും കളിപ്പാട്ടം മാത്രമാണിന്ന്. ഏതാണ്ട് ഒരു കോടിയിലധികം വരും അത്തരക്കാര്‍. അവര്‍ വിരല്‍ ചലിപ്പിക്കുന്നതനുസരിച്ച് ചലിക്കുന്ന പാവ മാത്രമായി മമത അധഃപതിച്ചു. അവര്‍ മമതയെ വര്‍ഗീയതയുടെ തൊപ്പിയിടിച്ചു. തീവ്രവാദത്തിന്റെ ചേലയണിയിച്ചു. ഭീകരതയുടെ ചന്ദ്രക്കലയണിയിച്ചു. ദൈവനാമത്തില്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം വിളിപ്പിച്ചു. എവിടെയും ഭീഷണമായ മതരൂപങ്ങള്‍ പല്ലിളിച്ചു പാഞ്ഞുനടന്നു. അതിന്റെയെല്ലാം ഒന്നിച്ചുള്ള ആക്രമണമായിരുന്നു ഈ മെയ് രണ്ടിനു നാം കണ്ടത്. ‘നാം കണ്ടത്’ എന്നു പറയുമ്പോള്‍ മനുഷ്യത്വമുള്ളവര്‍ എന്നു വായിക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍, മതമൗലികവാദികള്‍, മതേതരവാദികള്‍, മാനവവാദികളായി അഭിനയിക്കുന്ന സങ്കുചിത സാഹിത്യജീവികള്‍, ജിഹാദികളുടെ കൂട്ടുകിടപ്പുകാരായ സിനിമാ നടീനടന്മാര്‍ തുടങ്ങിയവരൊന്നും കണ്ടിട്ടില്ല. അവര്‍ ആകെ കണ്ടത് ലക്ഷദ്വീപില്‍ എണ്ണൂറു രൂപ ചെലവു ചെയ്ത് എഴുപതു രൂപയ്ക്കു വിതരണം ചെയ്തിരുന്ന പാല്‍ നാല്പതു രൂപയ്ക്കു ലഭ്യമാക്കിയതു മാത്രമേ കണ്ടുള്ളൂ. അത്രയും വലിയ മുസ്ലീം വിരുദ്ധത മോദി സര്‍ക്കാര്‍ അല്ലാതെ മറ്റാരെങ്കിലും ചെയ്യുമോ? ബംഗാളില്‍ പെണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെടുന്നത് വാര്‍ത്ത പോലും ആക്കാന്‍ പാടില്ലെന്ന് ജിഹാദികളുടെ മാസപ്പടി പറ്റുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ള കാര്യം ഒരു പ്രമുഖ മലയാളം ചാനല്‍ പരസ്യമായി പറഞ്ഞത് നമ്മളെല്ലാവരും കേട്ടതാണ്.
പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൊയ്ത് ബി.ജെ.പി. പ്രതിപക്ഷ കക്ഷിയായി. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനു ശേഷമാണ് അവിടെ രണ്ടു സീറ്റ് ആദ്യമായി കഴിഞ്ഞ അസംബ്ലിയില്‍ നേടിയത്. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് എഴുപത്തിയേഴായി വര്‍ദ്ധിച്ചത് മമതയെ ഞെട്ടിച്ചു. നിരവധി സീറ്റുകളില്‍ നിസ്സാര വോട്ടിന് ബി.ജെ.പി.പരാജയപ്പെടുകയും രണ്ടാം സ്ഥാനത്തു വരികയും ചെയ്തു. (അതിന്റെ കാരണം, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസും ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ മമതയുടെ അടുക്കളയില്‍ ആത്മഹത്യ ചെയ്തതാണ്) അത് ഭാവി സുരക്ഷിതമല്ല എന്ന ബോധം മമതയില്‍ സൃഷ്ടിച്ചു. അത് അവരെ ഭ്രാന്തിയാക്കി. അതിനു മുമ്പുതന്നെ അവര്‍ കലിയിളകി നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നു, മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയെങ്കിലും മമത രഥത്തില്‍ നിന്നു വീണു. അപമാനവും അരിശവും ഒത്തുചേര്‍ന്ന് അവരെ ഭീകരരൂപിയാക്കി മാറ്റി. എങ്ങും അക്രമങ്ങള്‍ അഴിച്ചുവിട്ടു.
തൃണമൂലിന്റെ പേരില്‍ അക്രമമാരംഭിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്വഭാവം മാറി. ബ്രിട്ടീഷുകാര്‍ക്കെതിരെ എന്നു പറഞ്ഞു തുടങ്ങിയ മാപ്പിള കലാപം പൊടുന്നനെ പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് എതിരായി തിരിഞ്ഞതുപോലെ തന്നെയായിരുന്നു ബംഗാളിലും. കൊലയാളികള്‍ മുസ്ലീം മതമൗലികവാദികളും ഇരകള്‍ ഹിന്ദുക്കളുമായി നിമിഷങ്ങള്‍ കൊണ്ടു മാറി. മുന്നൂറും നാന്നൂറും പേരടങ്ങുന്ന സംഘങ്ങള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ പ്രദേശങ്ങള്‍ ആക്രമിക്കുന്നു. കുടിലുകളും വീടുകളും തല്ലിത്തകര്‍ത്ത് തീയിടുന്നു. രണ്ടുനില കെട്ടിടങ്ങള്‍ പോലും തവിടുപൊടിയാക്കി. എടുത്തുകൊണ്ടുപോകാവുന്നവയെല്ലാം കൊള്ളയടിക്കുന്നു. വൃദ്ധജനങ്ങളെ സ്ത്രീ പുരുഷ ഭേദമെന്യേ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നു. ചിലരൊക്കെ മരിക്കുന്നു. ചിലരെ അടിച്ചും കല്ലുകൊണ്ട് ഇടിച്ചും ഇഞ്ചിഞ്ചായി കൊന്നു കെട്ടിത്തൂക്കുന്നു. പിന്നാലെ പോലീസ് അവര്‍ ആത്മഹത്യ ചെയ്തതായി മഹസര്‍ എഴുതുന്നു. സ്ത്രീകളെ പരസ്യമായിത്തന്നെ കൂട്ടബലാല്‍സംഗം ചെയ്യുന്നു. ചെറുത്തവരെ ബലാല്‍സംഗം ചെയ്ത് വെട്ടിക്കൊല്ലുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് നഗ്‌നയാക്കി നിര്‍ത്തി. എതിര്‍ത്താല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പലയിടത്തും പെണ്‍കുട്ടികളെ അപമാനിച്ച് ബലമായി പിടിച്ചു കൊണ്ടു പോയി. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തുകൂടി കടന്നു പോകുന്ന യുവാക്കളെ പിടിച്ചു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. മദ്രസയില്‍ നിന്ന് ഇറങ്ങുന്ന കൊച്ചു കുട്ടികള്‍ വരെ ഒരു വിനോദം പോലെ ഈ അക്രമങ്ങളില്‍ പങ്കാളികളായി.
അക്രമികളുടെ കൈകളില്‍ പെടുന്ന ചെറുപ്പക്കാരെ കൈകാലുകള്‍ കെട്ടി കഴുത്തു വെട്ടുന്നു. കോടാലിയും കല്ലും കമ്പും ഒക്കെ കൊല്ലാനുള്ള ആയുധങ്ങളായിരുന്നു. നിരവധി ഹിന്ദു കടകള്‍ പട്ടാപ്പകല്‍ കൊള്ളയടിച്ചു. അക്രമത്തിനു കൂട്ടുനില്‍ക്കാതിരുന്ന ചുരുക്കം ചില മുസ്ലീങ്ങളെയും വെറുതെ വിട്ടില്ല. അവരും വെട്ടിനും കുത്തിനും ഇരകളായി. 1921 ലെ മാപ്പിള കലാ പത്തില്‍ ഒറ്റുകാരെന്നു പറഞ്ഞായിരുന്നു അത്തരക്കാരെ കൊന്നത്.
മെയ് രണ്ടു മുതല്‍ നാല്, അഞ്ച് തീയതികളായപ്പോഴേയ്ക്കും അക്രമം അതിന്റെ പാരമ്യത്തിലെത്തി. ഒരിടത്ത് തന്റെ വീടാക്രമിച്ചതിനെ ചെറുത്തയാളിന്റെ രണ്ടു കൈകളും വെട്ടിമാറ്റി. തടയാന്‍ ചെന്ന ഭാര്യയെ ആക്രമിച്ചു. ബന്ധുവിന്റെ രണ്ടു കാലുകളും വെട്ടിയെടുത്തു. ഇതിനോടകം 31 പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരാള്‍ അക്രമത്തെ ചെറുത്ത മുസല്‍മാനാണ്. 7000 ഓളം സ്ത്രീകള്‍ക്ക് പരിക്കേറ്റു. അതില്‍ 141 പേര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവരാണ്. 11000 ല്‍ അധികം വീടുകള്‍ ആക്രമിച്ചു തകര്‍ത്തു. അതില്‍ 4000 ല്‍ അധികം വീടുകളും കടകളും പൂര്‍ണമായും നിലംപരിശാക്കപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ ജെ.സി.ബി. ഉപയോഗിച്ചാണ് ഇടിച്ചു നിരത്തല്‍ നടത്തിയത്. 100000 ല്‍ അധികം ആള്‍ക്കാര്‍ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. അതില്‍ 18000 ല്‍ അധികം പേരും പിന്നോക്ക – പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്. 7000 ല്‍ അധികം പേര്‍ സംസ്ഥാനം വിട്ട് ആസ്സാമില്‍ അഭയം പ്രാപിച്ചു.
ഇത്രയും വലിയ ആക്രമണങ്ങളും പീഡനങ്ങളും ഉണ്ടായിട്ടും ഒന്നു പ്രതിഷേധിക്കുവാന്‍ പോലും കേരളത്തിലെ സ്ഥിരം ഒപ്പിയാന്മാരായ സാംസ്‌ക്കാരിക നായകര്‍ തയ്യാറായില്ല. ജിഹാദി ഗ്രൂപ്പുകള്‍ ഒന്നു കൈ ഞൊടിച്ചാല്‍ ആര്‍ത്തിരമ്പുകയും കൂട്ടമായി ഓരിയിടുകയും ചെയ്യുന്ന ചില സിനിമാ പ്രവര്‍ത്തകര്‍ വെറും പൊട്ടന്മാരെപ്പോലെ നിശ്ശബ്ദത പാലിച്ചു. ഇല്ലാത്ത കൊലപാതകം പറഞ്ഞ് പതിവായി അവാര്‍ഡ് വാപസി എന്ന പ്രഹസനം നടത്താറുള്ള സാഹിത്യ ശിരോമണികള്‍ വാലും ചുരുട്ടി മാളത്തിലൊളിച്ചു. കാരണം ഇത്തരം അക്രമങ്ങളെ അപലപിച്ചാല്‍ ജിഹാദികള്‍ നല്‍കുന്നതുപോലെ കനമുള്ള കവറുകള്‍ നല്‍കാന്‍ ആരും കാണില്ല. വിദേശയാത്ര തരപ്പെടുത്താന്‍ ആളുണ്ടാവില്ല. വിദേശയാത്രകളില്‍ കൂട്ടുകിടപ്പ് നിര്‍ബ്ബന്ധമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ അതും തടയില്ല. കമഴ്ന്നു വീണാല്‍ കാല്‍പ്പണം ഇല്ലാത്ത സാഹിത്യവിസര്‍ജ്ജനം നടത്തിയിട്ട് എന്തു ലാഭം? അവര്‍ ‘സേവ് ഗാസ’, ”സേവ് ലക്ഷദ്വീപ്” കാമ്പെയ്ന്‍ നടത്തിയാല്‍ മേല്‍പ്പറഞ്ഞതൊക്കെ അനായാസം ലഭ്യമാകും.
സ്വാതന്ത്ര്യാനന്തരം കാഷ്മീരിലെ ഹിന്ദുക്കള്‍ക്ക് അനുഭവിക്കേണ്ടി വന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഇന്ന് ബംഗാളിലും നടന്നത്; കൊള്ള, കൊല, ബലാല്‍സംഗം, തീവെപ്പ്, പലായനം. ഇന്ന് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത് നാളെ കേരളത്തിലും അരങ്ങേറാം. പക്ഷെ കേരളം ഈ പാഠം പണ്ടേ പഠിച്ചു കഴിഞ്ഞതാണ്. 1921 ലെ മാപ്പിള കലാപത്തിന്റെ ഒരേയൊരു കാരണം ഹിന്ദുക്കളുടെ അസംഘടിതാവസ്ഥയായിരുന്നു. അതിന്റെ അനുഭവം കുറെയൊക്കെ ഉള്‍ക്കെണ്ടതുകൊണ്ടാണ് മറ്റൊരു മാപ്പിള കലാപമായ മാറാട് കൂട്ടക്കൊലയുണ്ടായപ്പോള്‍ ഹിന്ദുക്കള്‍ കെട്ടിപ്പെറുക്കി പലായനം ചെയ്യാതിരുന്നത്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും കലാപകാരികള്‍ കലാപ പ്രദേശത്തുനിന്നും പലായനം ചെയ്യേണ്ടി വന്നത്. അത് രണ്ടു കൂട്ടര്‍ക്കും – കലാപം നടത്തുന്നവര്‍ക്കും ഇതുവരെ ഇരകളായിരുന്നവര്‍ക്കും – ഒന്നുപോലെ പാഠമാണ്; ഇനിയൊരു കലാപം നടത്താതെയിരിക്കാന്‍. ജാതിക്കുശുമ്പും സ്വാര്‍ത്ഥതയും പൂണ്ടിരിക്കുന്ന ഹിന്ദു സമുദായങ്ങള്‍ക്കും നേതാക്കള്‍ക്കും ചുവരെഴുത്തു വായിക്കാനുള്ള സന്ദര്‍ഭമാണിത്.
സ്വാതന്ത്ര്യാനന്തരം മൂന്നു പതിറ്റാണ്ട് നെഹ്‌റുവിയന്‍ ഭരണവും മൂന്നര പതിറ്റാണ്ട് കമ്മ്യൂണിസ്റ്റു ഭരണവും ആയിരുന്നു ബംഗാളില്‍. ഹിന്ദു സമൂഹത്തെ ആത്മാവില്ലാത്ത ജഡമാക്കി മാറ്റി എന്നതാണ് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ‘നേട്ടം’. രണ്ടു രാഷ്ട്രീയത്തിന്റെയും അജണ്ട ഒന്നുതന്നെയായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നേതൃത്വത്തിനു വേണ്ടിയും സ്വാതന്ത്ര്യാനന്തരം അധികാരത്തിനു വേണ്ടിയും നെഹ്‌റു കുടുംബവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ചെയ്തുകൊണ്ടേയിരുന്നത് ഇതുതന്നെയായിരുന്നു. വര്‍ഗീയതയെയും മതമൗലികവാദത്തെയും കൂടെക്കിടത്തുകയും ദേശീയതയെയും സംസ്‌കാരത്തെയും കുത്തിക്കെടുത്തുകയും ചെയ്തു. ദേശീയത സജീവമായാല്‍ വിഘടനവാദവും തീവ്രവാദവും നിലനിര്‍ത്താന്‍ കഴിയില്ല. സാംസ്‌ക്കാരിക ബോധം നിലനിന്നാല്‍ ഹിന്ദു സമൂഹത്തെ വിഭജിക്കാന്‍ കഴിയില്ല. അതിനാല്‍ അധികാരവും പ്രചരണോപാധികളും ഉപയോഗിച്ച് രണ്ടു കൂട്ടരും ഹിന്ദു സമൂഹത്തെ ഛിന്നഭിന്നമാക്കാനാണ് ഇത്രയും കാലം കിണഞ്ഞു ശ്രമിച്ചത്. ഒട്ടൊക്കെ അവര്‍ അതില്‍ വിജയിച്ചു. എന്നാല്‍ ഒരു ഹിന്ദുത്വ പ്രസ്ഥാനം വളര്‍ന്നു വന്നത് അവരുടെ പ്രതീക്ഷകളെ തകര്‍ത്തു. പൂര്‍ണമായല്ലെങ്കിലും ഹിന്ദു സമൂഹത്തെ കുറെയൊക്കെ തിരിച്ചുപിടിക്കാന്‍ അതിനു കഴിഞ്ഞു. ‘മതേതരവാദി’കളുടെയും മതമൗലികവാദികളുടെയും ശത്രുതയ്ക്കു കാരണം ഇതൊന്നു മാത്രമാണ്. അതുകൊണ്ടാണ് ടൂള്‍ കിറ്റും ക്യാപ്‌സ്യൂളും ഉപയോഗിച്ച് ഏതുവിധേനയും ഹിന്ദു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും അപകടപ്പെടുത്താനും ശ്രമിക്കുന്നത്.
ഈ കുരുക്ഷേത്രയുദ്ധഭൂമിയില്‍ എതിര്‍ചേരിക്കൊപ്പം അധര്‍മ്മപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ധര്‍മ്മ പക്ഷത്തേക്കു വരാവുന്നതാണ്. ധാര്‍മ്മിക ബോധവും മാനുഷികതയും ഉള്ളവര്‍ വരികതന്നെ ചെയ്യും. ധര്‍മ്മവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ മതവാദങ്ങളും പ്രത്യയശാസ്ത്രങ്ങളും ആഗോളതലത്തില്‍ തന്നെ തമ്മില്‍ത്തല്ലി ചത്തൊടുങ്ങും, ഒടുങ്ങിക്കൊണ്ടിരിക്കുന്നു. മതഭീകരതയുടെ വീരപ്പല്ലുകള്‍ തല്ലിക്കൊഴിക്കാന്‍ കരുത്തുള്ളവര്‍ ഇന്ന് ലോകം മുഴുവന്‍ ഉണര്‍ന്നു കഴിഞ്ഞു. എല്ലാ ആസുരികവും രാക്ഷസീയവുമായ ശക്തികളുടെയും അന്ത്യം ഇങ്ങനെ തന്നെയാണ്. ഒടുങ്ങുന്നതിനു മുമ്പ് കുറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നു മാത്രം. അന്തിമ വിജയം ധര്‍മ്മത്തിനുതന്നെയായിരിക്കും. അതാണ് ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നത്; ഭാരത ചരിത്രവും.