Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

എടച്ചന കുങ്കന്റെ വീരചരിതം

സി.എം. രാമചന്ദ്രൻസി.എം. രാമചന്ദ്രൻ
1 January 2021

എടച്ചന കുങ്കന്‍
ജീവിതവും പോരാട്ടവും
വി.കെ. സന്തോഷ്‌കുമാര്‍
പൈതൃകം ബുക്‌സ്, വയനാട്
പേജ്: 128 വില: 200 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അസംഖ്യം ധീരദേശാഭിമാനികളുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരപൂര്‍വ്വം സമര്‍പ്പിക്കപ്പെട്ടതാണ് അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ വി.കെ. സന്തോഷ്‌കുമാര്‍ രചിച്ച ‘എടച്ചന കുങ്കന്‍ ജീവിതവും പോരാട്ടവും’ എന്ന ഈ കൃതി. മലബാറിന്റെ ഇരുളടഞ്ഞ സ്വാതന്ത്ര്യസമരചരിത്രത്തിലേക്ക് വെളിച്ചം വീശാനും പ്രാദേശിക ചരിത്രരചനയുടെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടാനും ചിട്ടയായ പ്രതിപാദനത്തിലൂടെ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. പഴശ്ശി സമരങ്ങളിലെ മറ്റൊരു വീരനായകനായ തലക്കര ചന്തുവിന്റെ ചരിത്രം പ്രത്യേകമായി തയ്യാറാക്കുന്നു എന്ന വിവരവും ദേശസ്‌നേഹികളായ വായനക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പഴശ്ശി സമരങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഒരേ സമയം ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും പോരാടേണ്ടിവന്ന പഴശ്ശിരാജാവിന് തുണയായത് എടച്ചന കുങ്കനെ പോലുള്ള ഒരു പടത്തലവന്റെ ഊര്‍ജ്ജസ്വലമായ സംഘാടക മികവാണ്. ജനങ്ങള്‍ ജാതീയതയുടെ തട്ടുകളില്‍ ഒതു ങ്ങി ജീവിച്ചിരുന്ന അക്കാലത്ത് നായര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങി വിവിധ ജാതികളില്‍ പെട്ട ആയിരക്കണക്കിനു ജനങ്ങളെ പഴശ്ശിരാജാവിനു കീഴില്‍ അണിനിരത്താനും അധിനിവേശശക്തികള്‍ക്കെതിരെ പോരാടാനും കഴിഞ്ഞതില്‍ എടച്ചന കുങ്കന്‍ വഹിച്ച സവിശേഷമായ പങ്ക് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
ലോകചരിത്രത്തില്‍ വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ പരാജയപ്പെടുത്തി പ്രശസ്തനായ ആര്‍തര്‍ വെല്ലസ്ലിയെപോലും തടഞ്ഞുനിര്‍ത്തിയ പോ രാട്ടമാണ് പഴശ്ശിരാജാവിന്റെ നേതൃത്വത്തില്‍ വയനാടന്‍ മലനിരകള്‍ കേന്ദ്രീകരിച്ചു നടന്നത്. പഴശ്ശിപ്പടയില്‍ നിന്നു മാണ് താന്‍ യുദ്ധതന്ത്രങ്ങള്‍ പഠിച്ചതെന്ന് വാട്ടര്‍ലൂ യുദ്ധത്തിന്റെ വിജയത്തിനുശേഷം വെല്ലസ്ലി അഭിപ്രായപ്പെട്ടതായി ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.

ADVERTISEMENT

പഴശ്ശി സമരങ്ങളുടെ പിന്നിലുള്ള പ്രേരണ ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷമാണെന്നതിന് തെളിവായി എടച്ചന കുങ്കന്റെ ഈ വിളംബരം പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ”വെള്ളത്തൊലിക്കാരെ ആട്ടിപ്പായിക്കാനുള്ള യുദ്ധത്തില്‍ പങ്കാളികളാവൂ. ഇതുവരെയും നാം വിജയിച്ചിരിക്കുകയാണ്. ഇനിയും ജയിക്കണം. ഇത് നമ്മുടെ മണ്ണാണ്. നമ്മുടെ നാടാണ്. ഒരു ശക്തിക്കും ഈ നാടിനെ വിട്ടുകൊടുക്കില്ല. ഇത് മലദൈവങ്ങളുടെയും കുലദൈവങ്ങളുടെയും മണ്ണാണ്. ദൈവങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട്. അവര്‍ക്കുവേണ്ടി പോരാട്ടം നടത്തുക. കൈയില്‍ കിട്ടിയ ആയുധങ്ങളുമായി എല്ലാ വരും പോരാട്ടത്തിനിറങ്ങുക.” (പേജ്.91)

പുസ്തകത്തിന് അവതാരികയെഴുതിയ ചരിത്ര പണ്ഡിതനും ഐ.സി. എച്ച്.ആര്‍. അംഗവുമായ ഡോ.സി. ഐ.ഐസക് എഴുതിയ ഈ അഭിപ്രായം ശ്രദ്ധേയമാണ്. ‘മതഭ്രാന്തന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സ്മാരകങ്ങള്‍ പണിയുകയും അവരുടെ ചെയ്തികളെ ന്യായീകരിക്കാനായി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന നാട്ടില്‍ 215 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രരക്ഷയ്ക്കുവേണ്ടി ബലിദാനി ആയ ഒരു ദേശസ്‌നേഹിയായ വീരപുരുഷനെ അനുസ്മരിക്കാന്‍ വേണ്ടി ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കിയ ഗ്രന്ഥകര്‍ത്താവ് വി.കെ. സന്തോഷ്‌കുമാറിനെ അഭിനന്ദിക്കുവാന്‍ മലയാളഭാഷയില്‍ വാക്കുകള്‍ പോരാ എന്ന് ഇപ്പോള്‍ തോന്നുന്നു” (പേജ്.10). പുസ്തകത്തിന്റെ പ്രവേശകം രചിച്ച പീപ്പ് ഡയറക്ടര്‍ എസ്. രാമനുണ്ണിയും എടച്ചന കുങ്കന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്.

ചിത്രകലയിലെ ധൈഷണിക ജീവിതങ്ങള്‍
കെ.മോഹനചന്ദ്രന്‍ വെള്ളായണി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം
പേജ്: 133 വില: 90 രൂപ

ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും പ്രശസ്തരായ പതിനേഴ് ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്ന കൃതിയാണ് കെ. മോഹനചന്ദ്രന്‍ വെള്ളായണി രചിച്ച ‘ചിത്രകലയിലെ ധൈഷണിക ജീവിതങ്ങള്‍.’ ചിത്രങ്ങളും വരകളും കാര്‍ട്ടൂണുകളും എന്നും വായനക്കാരുടെ മനസ്സിനെ ആകര്‍ഷിച്ചിട്ടുണ്ട്. അവയുടെ സ്രഷ്ടാക്കളെ അറിഞ്ഞാദരിക്കാനും അവര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ലോകപ്രശസ്തരായ ചിത്രകാരന്മാരെക്കുറിച്ചുപോലും പരിമിതമായ അറിവേ പലര്‍ക്കുമുള്ളൂ. ഈ സാഹചര്യത്തില്‍ ആനന്ദകുമാര സ്വാമിയും അബനീന്ദ്രനാഥ ടാഗൂറും വിവാദ ചിത്രകാരനായ എം.എഫ്. ഹുസൈനും ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരെ അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്റെ ശ്രമം സ്വാഗതാര്‍ഹമാണ്. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

Share4
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies