ഷെല്ലിയുടെ വാനമ്പാടിക്ക് ഒരു ഭാരതീയ ഭാഷ്യം
ഔന്നത്യമാര്‍ന്നതും അന്തപ്രജ്ഞയിലൂടെ ദര്‍ശിക്കേണ്ടതുമായ യാഥാര്‍ത്ഥ്യങ്ങളെ മൂഢമായ ഉപരിപ്ലവതയ്ക്കു വിധേയമാക്കിയാല്‍ അതു തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കും. പ്രബുദ്ധതയും താത്വികദര്‍ശനവും അനിവാര്യമായിട്ടുള്ള കലാസാഹിത്യാദികളിലെന്നുമാത്രമല്ല മറിച്ചേതു വിഷയങ്ങളുടെ വ്യാഖ്യാനങ്ങളിലും കാണാറുള്ള പ്രമാദിത്തത്തിന്റെ...





















