കോണ്‍ഗ്രസ്സിന്റെ മുസ്ലീംപ്രീണന സര്‍ക്കസ് തകൃതിയിലായപ്പോള്‍ മൂക്കുകുത്തി വീണത് ബെന്നിബെഹന്നാന്‍ എം.പി.! ലൗ ജിഹാദ് ഇല്ല എന്ന് തെളിയിക്കേണ്ടത് ലീഗുകാരേക്കാള്‍ കോണ്‍ഗ്രസ്സുകാരുടെ ആവശ്യമാണല്ലോ. അതിനുവേണ്ടി ലൗ ജിഹാദ് ഉണ്ടോ എന്ന് ബെന്നി ബെഹന്നാന്‍ എം.പി. ലോകസഭയില്‍ ചോദ്യം ഉന്നയിച്ചു. ഉദ്ദേശിച്ചപോലെ ലൗ ജിഹാദ് എന്ന സംഘടന ഇല്ല എന്ന ഉത്തരവും കിട്ടി. ഇസ്ലാമിക തീവ്രവാദികള്‍ അത് കാര്യമായി ആഘോഷിക്കുകയും ചെയ്തു. ഈ ചോദ്യവും ഉത്തരവും ചെന്നുകൊണ്ടത് കത്തോലിക്ക സഭയുടെ നെഞ്ചത്താണ് എന്ന് ബെഹന്നാന്‍ ചേട്ടന്‍ ഓര്‍ത്തതേയില്ല.
വൈകിയില്ല; സഭയുടെ കടുത്ത പ്രതികരണം വന്നു. തൃശ്ശൂര്‍ രൂപതയുടെ പ്രതിമാസ വാര്‍ത്ത പത്രികയായ ‘കത്തോലികസഭ’ എം.പിയെ കടന്നാക്രമിച്ചു. ‘ക്രിസ്ത്യാനികളുടെ വോട്ടു വാങ്ങി ലോക്‌സഭയിലെത്തിയ ബെഹന്നാന്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ ചോദ്യം ഉന്നയിച്ച എം.പിയ്ക്ക് സ്ഥാപിത താല്പര്യമുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. ക്രിസ്ത്യന്‍ വിരുദ്ധരും മാധ്യമങ്ങളും ഇതിനെ ക്രിസ്ത്യാനികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്’ എന്ന് പത്രം എഴുതി. കോണ്‍ഗ്രസ് ലൗ ജിഹാദ് വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച സഭാപത്രം അടുത്ത തിരഞ്ഞെടുപ്പില്‍ കാണാമെന്നു ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഹിന്ദുക്കളോടു കളിക്കുന്ന കളിയല്ല ക്രിസ്ത്യാനികളോടുള്ള കളി. ലോകസഭ കാണില്ലെന്നു സഭ പറഞ്ഞാല്‍ അതു നടന്നതുതന്നെ എന്ന് ബെഹന്നാന്‍ചേട്ടന് നന്നായറിയാം. ഇതോടെ ബഹന്നാന്‍ വായപൂട്ടിയിരിക്കയാണ്. സഭക്കെതിരെ പ്രതികരിക്കാനില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വോട്ടുബാങ്കിന്റെ ദാസന്മാരായ രാഷ്ട്രീയക്കാരെ മൂക്കുകയറിടേണ്ടത് എങ്ങനെയെന്നു സഭയ്ക്ക് നന്നായറിയാം. ഹിന്ദു സമൂഹത്തിനോ?