Sunday, September 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

കെ.പി.നാരായണന്‍ എന്ന സാമൂഹ്യസേവകന്‍

രവിരവി
17 May 2019

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനട്രഷററായിരുന്ന ഏഴാച്ചേരി പുല്ലാന്താനിക്കല്‍ (ലക്ഷ്മിവിലാസം) കെ.പി. നാരായണന്റെ (69) വേര്‍പാടിലൂടെ നഷ്ടമായത് ജനസമ്മതനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെയാണ്.യൗവനകാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന, അടുപ്പക്കാര്‍ക്കിടയില്‍ ‘അനിയന്‍ ചേട്ടന്‍’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ഐങ്കൊമ്പ് ജനതാ ലൈബ്രറിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച് അതിനെ വളര്‍ച്ചയിലേക്ക് നയിച്ചു. ഐങ്കൊമ്പിലെ അംഗന്‍വാടി, റേഷന്‍ കട എന്നിവ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തവരില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഐങ്കൊമ്പ് ഗവ.എല്‍.പി സ്‌കൂളിന്റെ രക്ഷാകര്‍തൃസമിതിയിലും സജീവമായിരുന്നു. ഐങ്കൊമ്പ് – കടനാട് റോഡ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിലും പങ്കുവഹിച്ചിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ബി.കോം ബിരുദം നേടിയ ശേഷം, ബീനാ റബര്‍ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ റബ്ബര്‍ അധിഷ്ഠിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട ഫാക്ടറി ആരംഭിച്ച് സംരംഭകനായി. റബ്ബര്‍ പാലില്‍ നിന്നും വ്യവസായ ആവശ്യത്തിനുള്ള പശ ഉല്‍പ്പാദിപ്പിക്കുന്ന ജോലികള്‍ ഇപ്പോഴും അവിടെ നടന്നുവരുന്നു.

വിശ്വഹിന്ദുപരിഷത്തിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം നിലയ്ക്കല്‍ പ്രക്ഷോഭകാലത്ത് രണ്ടാഴ്ച ജയില്‍വാസം അനുഭവിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ ചുമതലകള്‍ വിവിധ കാലങ്ങളില്‍ വഹിച്ചിരുന്നു. സംസ്ഥാന സേവാ പ്രമുഖ് ആയിരുന്ന സമയത്ത് സംഘടനയുടെ കീഴില്‍ കേരളത്തിലുടനീളം ബാലസദനങ്ങളും സ്‌കൂളുകളും ഉള്‍പ്പെടെ നിരവധി സേവാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.

ADVERTISEMENT

ആറന്മുളയില്‍ വിമാനത്താവളത്തിനെതിരായി വിജയകരമായി പ്രക്ഷോഭം നയിച്ച പൈതൃകഗ്രാമകര്‍മ്മസമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം ദേവസ്വം പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ദേവസ്വം സെക്രട്ടറി, ട്രഷറര്‍, വൈസ്പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.
ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂള്‍ സ്ഥാപകരിലൊരാളായ അദ്ദേഹം അംബികാ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം എന്ന നിലയില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. കാല്‍നൂറ്റാണ്ട് പിന്നിട്ട പാലാ മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമം, പയപ്പാറില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ധന പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ ജാനകി ബാലികാശ്രമം, നിരവധി അയല്‍ക്കൂട്ടങ്ങളുടെ മാതൃസ്ഥാപനമായിരുന്ന ഏഴാച്ചേരി കേന്ദ്രമായ കെ.ആര്‍. എന്‍.എം സൊസൈറ്റി എന്നിവയ്ക്ക് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. പാലാ അരുണാപുരം ശ്രീരാമകൃഷ്ണമഠത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയായിരുന്നു.

പൊന്‍കുന്നം ചിറക്കടവ് പ്ലാത്താനത്ത് കുടുംബാംഗം ശ്യാമള ആണ് ഭാര്യ. മക്കള്‍: സൂരജ് കുമാര്‍ (ഇന്ത്യന്‍ എയര്‍ഫോഴ്‌സ്,ഡല്‍ഹി), സുജിത്കുമാര്‍ (എസ്.എന്‍.എച്ച്.എസ്.എസ്, എന്‍.ആര്‍ സിറ്റി, ഇടുക്കി), ഹരികൃഷ്ണന്‍ (പി.കെ.എച്ച് എസ്.എസ്. വടക്കഞ്ചേരി).
മരുമക്കള്‍: ധന്യ (എസ്.ബി.ഐ രാമപുരം), അശ്വതി (മാര്‍ ബേസില്‍ എച്ച്.എസ്.എസ് സേനാപതി, ഇടുക്കി)

സഹോദരങ്ങള്‍ : പരേതനായ പി.എന്‍ കാളിദാസന്‍ നായര്‍ (റിട്ട. എയര്‍ഫോഴ്‌സ് ഏറ്റുമാനൂര്‍),കെ.പി രാമചന്ദ്രന്‍ നായര്‍ (റിട്ട. കാര്‍ഷിക യൂണിവേഴ്‌സിറ്റി, ഏറ്റുമാനൂര്‍), പരേതനായ കെ.പി രവീന്ദ്രനാഥന്‍ നായര്‍ (ടെല്‍ക്ക്, അങ്കമാലി), കെ.പി. സഹദേവന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി, ഏറ്റുമാനൂര്‍), കെ.പി. സുദര്‍ശനകുമാര്‍ (റിട്ട. കാര്‍ഷിക യൂണിവേഴ്‌സിറ്റി, വടക്കഞ്ചേരി).

Tags: കെ.പി.നാരായണന്‍വിശ്വഹിന്ദുപരിഷത്ത്
Share
Tweet
SendShare

Related Posts

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

Shopping Cart

Latest

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്

സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies