Thursday, October 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
അനുസ്മരണം

കെ.കുഞ്ഞിക്കണ്ണന്റേത് ഒരു മിഷനായിരുന്നു…

കാവാലം ശശികുമാർകാവാലം ശശികുമാർ
Sep 25, 2026

കെ. കുഞ്ഞിക്കണ്ണനെ വിശേഷിപ്പിക്കേണ്ടത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നോ, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നോ എന്ന സംശയം എഴുതിത്തുടങ്ങിയപ്പോള്‍. അത് ചിന്തയായപ്പോഴാണ് ചില മനുഷ്യര്‍ വിശേഷണങ്ങളില്‍ ഒതുങ്ങാതെയുണ്ടെന്ന് തോന്നിയത്. അടുത്തറിഞ്ഞവര്‍ക്കേ അത്തരക്കാരുടെ വിപുലവും വിവിധവുമായ വ്യക്തിവിശേഷണങ്ങള്‍ അറിയാനാവൂ. കഷ്ടകാലത്തിന് നമ്മുടെ പൊതുരീതി ഇങ്ങനെയായിപ്പോയി; അന്തരിച്ചുകഴിഞ്ഞുള്ള അനുശോചനങ്ങളിലേ ആ വ്യക്തിയെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാറുള്ളു, അഭിപ്രായപ്പെടാറുള്ളു. അടുത്തറിഞ്ഞവരില്‍ നല്ലൊരു വിഭാഗത്തിനും അദ്ദേഹം കഞ്ഞിക്കണ്ണന്‍ചേട്ടനായിരുന്നു. കെ.കുഞ്ഞിക്കണ്ണന്‍ 2026 സപ്തംബര്‍ 10 ന് കാലത്താണ് അന്തരിച്ചത്. 72 വയസ്സായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

അന്തരിക്കുമ്പോള്‍ കെ.കുഞ്ഞിക്കണ്ണന്‍, തൊഴില്‍പരമായി ജന്മഭൂമിയുടെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററായിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരള പത്രപ്രവര്‍ത്തക യൂണിയന്റെ തിരുവനന്തപുരം ഘടകത്തിന്റെ ആസ്ഥാനംകൂടിയായ കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിങ് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ആദരിക്കപ്പെട്ടിട്ടുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു.
ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കണ്‍വീനര്‍. കണ്ണൂരിലെ പേരാവൂര്‍, കണ്ണൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് സാമൂഹ്യപ്രവര്‍ത്തകനായത്; 1968ല്‍ തളിപ്പറമ്പില്‍ ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ശിബിരത്തില്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസര്‍കോട്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു.അടിയന്തരാവസ്ഥയ്ക്ക് ശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. രണ്ടാമത്തെ സംസ്ഥാന അദ്ധ്യക്ഷനും. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ കൂട്ടാവ് ഗ്രാമത്തിലാണ് ജനിച്ചത്.

ADVERTISEMENT

ഏറ്റ മിഷനും ഏല്‍പ്പിച്ച മിഷനും
14 ാം വയസ്സില്‍, കണ്ണൂര്‍ പോലെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സകലമേഖലയിലുമുള്ള ആധിപത്യം നിലനില്‍ക്കുന്ന ഒരു ജില്ലയില്‍നിന്ന് അത്ര ശക്തമൊന്നുമല്ലാതിരുന്ന കാലത്ത്, 1970 കളുടെ തുടക്കത്തില്‍ ഒരു ‘പയ്യന്‍’ ‘ജനസംഘ’ത്തിന്റെ പൂര്‍ണ്ണസമയ പ്രവര്‍ത്തനത്തിനിറങ്ങി, പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. പ്രേരണ രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. 1968 ല്‍ അന്നത്തെ സര്‍സംഘചാലക് ഗുരുജി എന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത തളിപ്പറമ്പയിലെ സംഘശിബിരമാണ് അതിനുള്ള ആവേശത്തിന്റെ അണപൊട്ടിച്ചത്, കുഞ്ഞിക്കണ്ണനിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനെ കണ്ടെത്തിയത്, അന്ന് ജനസംഘത്തിന്റെ കേരളത്തിലെ നേതാക്കളായിരുന്നു. പ്രത്യേകിച്ച് 1975 ല്‍ കോണ്‍ഗ്രസ് ഭരണം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരേ നടന്ന ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കാലത്തെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍. അതിന് മാരാര്‍ജി എന്ന കെ.ജി. മാരാര്‍ക്ക് വലിയ പങ്കുണ്ട്. കുഞ്ഞിക്കണ്ണന്‍ അങ്ങനെ അന്നത്തെ യുവജനതയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. പില്‍ക്കാലത്ത് യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃത്വത്തില്‍. ഒരിക്കല്‍ കുഞ്ഞിക്കണ്ണന്‍ ഓര്‍മ്മിച്ചത് ഇങ്ങനെയാണ്: ”അടിയന്തരാവസ്ഥക്കാലത്ത് ദേശീയ നേതാക്കളുമായൊക്കെ സമ്പര്‍ക്കം ഉണ്ടാകാന്‍ അവസരം ലഭിച്ചു. പില്‍ക്കാലത്ത് രാജമാതാ വിജയരാജ സിന്ധ്യയുടെ പാര്‍ട്ടി പ്രവര്‍ത്തന പരിപാടികള്‍ക്ക് ഒപ്പം കൂടിയ നാളുകളില്‍ രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയ വഴിയില്‍ ജീവിതം എന്ന് ഞാന്‍ നിശ്ചയിച്ചു,” എന്ന്. അങ്ങനെ ബിജെപിയുടെ യുവജന പ്രസ്ഥാനമായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍വരെയായി. അതായിരുന്നു സ്വയംനിശ്ചയിച്ച ‘മിഷന്‍.’ എന്നാല്‍ ‘വിഷന്‍’ വിശാലമായിരുന്ന കെ.ജി. മാരാര്‍, കുഞ്ഞിക്കണ്ണനിലെ മാധ്യമപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം മറ്റൊരു ‘മിഷന്‍’ നടത്താന്‍ കുഞ്ഞിക്കണ്ണനെ നിയോഗിക്കുകയായിരുന്നു. അങ്ങനെ, കുഞ്ഞിക്കണ്ണന്റെതന്നെ രീതിയില്‍ പറഞ്ഞാല്‍, ”നിയമസഭയിലേക്ക് മത്സരിച്ച് തോറ്റ എന്നെ മാരാര്‍ജി നിയമസഭയിലേക്ക് അയച്ചു, ഞാന്‍ കേരള നിയമസഭയില്‍, ബിജെപിയുടെ ആദ്യത്തെ ‘പ്രതിനിധി’യായി. ‘ജന്മഭൂമി’യുടെ ലേഖകനായി, പത്രക്കാരുടെ ഗാലറിയില്‍ ആയിരുന്നുവെന്നുമാത്രം.”

പക്ഷേ, അതൊരു ‘മിഷന്‍’ ആയിരുന്നു. ആ മിഷനില്‍ വിജയം കണ്ടാണ് കെ. കുഞ്ഞിക്കണ്ണന്‍ ഇഹലോകം വിട്ടുപോയത് എന്നത് ഏറെ ശ്രദ്ധേയമാണ്, സഫലതയാണ്. ബിജെപിക്ക് മൂന്ന് നിയമസഭാംഗങ്ങള്‍ നിയമസഭയിലെത്തി. അതിന് വലിയൊരു പങ്ക് വഹിച്ചത് ‘ജന്മഭൂമി’ പത്രമാണ്, അതിന്റെ തലസ്ഥാനത്തെ ലേഖകനായി, റസിഡന്റ് എഡിറ്ററായി അന്തരിച്ച കെ. കുഞ്ഞിക്കണ്ണനാണ്. ഒരേസമയം രാഷ്ട്രീയ പ്രവര്‍ത്തനവും ആ രാഷ്ട്രീയ പ്രവര്‍ത്തന ലക്ഷ്യത്തിന് മാധ്യമത്തെ മാര്‍ഗ്ഗമാക്കുകയും ചെയ്യുക എന്ന വലിയൊരു ദൗത്യമായിരുന്നു ആ ‘മിഷന്‍.’ അത് വിജയിപ്പിച്ചു.

രാഷ്ട്രീയ പത്രപ്രവര്‍ത്തനം
തരംതാണ കക്ഷിരാഷ്ട്രീയമാണ് മിക്ക മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരെന്ന് നെറ്റിയില്‍ എഴുതിയൊട്ടിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. അവയ്ക്കിടയില്‍ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തനം നടത്താന്‍ ഏറെ ജാഗ്രതവേണം. പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍, ജന്മഭൂമിയെപ്പോലൊരു മാധ്യമത്തിന്. ഇടത്ത്, അല്ലെങ്കില്‍ വലത്ത് എന്ന മുന്നണി രാഷ്ട്രീയത്തിനപ്പുറം രണ്ടുമല്ലാത്ത ഒന്നിനു വേണ്ടിയുള്ള മാധ്യമ പ്രവര്‍ത്തനം അത്ര ലളിതമല്ല. മുന്നില്‍ മാതൃകയില്ലാതെ, ആ പ്രവര്‍ത്തനം നടത്തി, ലക്ഷ്യം കണ്ടുവെന്നത് കുഞ്ഞിക്കണ്ണനിലെ മാധ്യമപ്രവര്‍ത്തകന്റെ മിടുക്കായിരുന്നു. അതും മാധ്യമപ്രവര്‍ത്തനത്തില്‍ സാമ്പ്രദായിക പഠനവും ശിക്ഷണവും കിട്ടിയിട്ടില്ലാത്ത ആളെന്ന നിലയ്ക്ക്്. രാഷ്ട്രീയമില്ലാത്തതെന്നു പറയുന്നെങ്കിലും കഠിന രാഷ്ട്രീയ പക്ഷമുള്ള, കൃത്യമായി പറഞ്ഞാല്‍ ഇടതുരാഷ്ട്രീയപക്ഷമുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെയുഡബ്ല്യുജെ) സംസ്ഥാന വൈസ്പ്രസിഡന്റായി കുഞ്ഞിക്കണ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങളും സൗഹാര്‍ദ്ദങ്ങളും സ്ഥാപിച്ചിരുന്നതും സംരക്ഷിച്ചിരുന്നതുംകൊണ്ടാണ്. കുഞ്ഞിക്കണ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അടുത്ത സൗഹാര്‍ദ്ദം ഉണ്ടായിരുന്നു. സിപിഎം നേതാവ് ഇ.കെ. നായനാരും കോണ്‍ഗ്രസ് നേതാക്കളായ കെ.കരുണാകരനും എ.കെ. ആന്റണിയും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കം രാഷ്്ട്രീയ നേതൃത്വം ഇഷ്ടക്കാരായത് കുഞ്ഞിക്കണ്ണന്റെ വ്യക്തിപരമായ സമീപന രീതികൊണ്ടായിരുന്നു. അതുതന്നെയായിരുന്നു ഏറ്റെടുത്ത് വിജയിപ്പിച്ച ആ ‘ഏല്‍പ്പിച്ച ദൗത്യം.’ അത് ഒരു സംഘടനയുടെ ആദര്‍ശവും ആശയവും അണുവിട വ്യതിചലിക്കാതെ നടപ്പാക്കുകയായിരുന്നുവല്ലോ.

എഴുത്തും കഴുത്തും
കുഞ്ഞിക്കണ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമാകാത്ത രാഷ്ട്രീയ സാമൂഹ്യ നേതാക്കളില്ലായിരുന്നു. പക്ഷേ, കുഞ്ഞിക്കണ്ണന്‍ അവരെക്കുറിച്ച് എഴുതുന്നത് വായിച്ച് വിമര്‍ശിക്കപ്പെട്ടവരും ആസ്വദിച്ചു. അതായിരുന്നു എഴുത്തിന്റെ ശൈലിയും സത്യവും. കുഞ്ഞിക്കണ്ണന്റെ നിയമസഭാ അവലോകനങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടായിരുന്നു. ആകാശവാണിയിലെ ‘നിയമസഭയില്‍ ഇന്ന്’ കേള്‍ക്കാനും.

വാര്‍ത്തകള്‍,വിശകലനങ്ങള്‍
‘ഉത്തരന്‍’ എന്ന പേരില്‍ ഏറെ വിശകലനങ്ങള്‍, നിരീക്ഷണങ്ങള്‍, അവലോകനങ്ങള്‍ അദ്ദേഹം എഴുതി. അതില്‍ രാഷ്ട്രീയം മാത്രമല്ല, സാമൂഹ്യ സാംസ്‌കാരിക സാഹിത്യ വിഷയങ്ങളം വന്നു. നാലു പുസ്തകങ്ങള്‍ എഴുതിയതില്‍ രണ്ടു പുസ്തകങ്ങള്‍ ശ്രദ്ധേയമായി. ഒന്ന് രാഷ്ട്രീയ ഗുരു കെ.ജി. മാരാരെക്കുറിച്ച്- ‘കെ.ജി. മാരാര്‍: രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം.’ മറ്റൊന്ന്, ആരാധ്യനേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ച്: ‘അടല്‍ജി എന്ന ഒരു വിസ്മയം.’ രണ്ടും ജീവചരിത്രങ്ങളാണ്. ഈ രണ്ട് പുസ്തകങ്ങള്‍ കുഞ്ഞിക്കണ്ണന്റെ ജീവിത മാനിഫെസ്‌റ്റോകൂടിയാണ്.

മാരാര്‍ജിയുടെ ജീവിത ചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചനയില്‍, ഒരു കാലഘട്ടത്തിലെ ബിജെപി രാഷ്ട്രീയ നിലപാടില്‍, തെരഞ്ഞെടുപ്പു വിജയത്തിന് ലക്ഷ്യമിട്ട് സ്വീകരിച്ച രാഷ്ട്രീയ തീരുമാനത്തെക്കുറിച്ചുള്ള വിവരണമുണ്ട്, ‘പാഴായിപ്പോയ പരീക്ഷണം’ എന്ന അദ്ധ്യായത്തില്‍. ആ സംഭവം ഔദ്യോഗിക രേഖയാക്കാന്‍ സംഘടനകളുടെ നേതൃത്വത്തിന്റെ സമ്മതം വാങ്ങിയെടുത്താണ് ഒരു ‘മിഷന്റെ’ പൂര്‍ത്തീകരണമായത്. കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ എന്നല്ലാതെ വിളിക്കാറില്ലായിരുന്നു ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍. അങ്ങനെ എല്ലാവര്‍ക്കും ചേട്ടനായിരുന്നു അദ്ദേഹം. ആത്മാവിന് മോക്ഷം പ്രാര്‍ത്ഥിച്ച് ഇവിടെ പൂര്‍ണ്ണ വിരാമം.

Tags: കെ. കുഞ്ഞിക്കണ്ണന്‍
Share
Tweet
Send
Share

Related Posts

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം

നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

Shopping Cart

Latest

ശതാബ്ദി പിന്നിട്ട ശക്തിസാധന

ശതാബ്ദി പിന്നിട്ട ശക്തിസാധന

വികസ്വരമാകുന്ന സംഘചക്രവാളം

വികസ്വരമാകുന്ന സംഘചക്രവാളം

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies