Friday, September 18, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
അനുസ്മരണം

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

ഷിജിൽ കടത്തനാട്ഷിജിൽ കടത്തനാട്
4 September 2026

വികസനത്തിന്റെ കഥ പറയുമ്പോള്‍ കേരളം പലപ്പോഴും റോഡുകളെയും പാലങ്ങളെയും കെട്ടിടങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ അവയ്ക്ക് പിന്നില്‍ അവയെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യരുടെ ജീവിതവും നേതൃത്വവും പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അത്തരത്തില്‍ കേരളത്തിന്റെ വികസനചരിത്രത്തില്‍ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ (യുഎല്‍സിസിഎസ്) ദീര്‍ഘകാല സാരഥിയായിരുന്ന പാലേരി രമേശന്‍.

Google NewsAdd Kesari Weekly as a preferred source on Google

പാലേരി രമേശന്‍ എന്നത് ഒരു വ്യക്തിയുടെ പേര് മാത്രമല്ല; വികസിത കേരളത്തിന്റെ മറ്റൊരു മുഖം കൂടിയാണ്. ഏത് വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തോടും മുഖത്തുനോക്കി ‘ആ പദ്ധതി ഊരാളുങ്കല്‍ ഏറ്റെടുക്കും, സമയബന്ധിതമായി പൂര്‍ത്തിയാക്കും’ എന്ന് ആത്മവിശ്വാസത്തോടെ പറയാനുള്ള ചങ്കൂറ്റം അദ്ദേഹം കേരളത്തിന് കാണിച്ചുതന്നു. ആ ആത്മവിശ്വാസത്തിന്റെ അടിത്തറ കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനും ദീര്‍ഘവീക്ഷണത്തിനും സാധിച്ചു.

വാഗ്ഭടാനന്ദ ഗുരുവിന്റെ സാമൂഹിക നവോത്ഥാന ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നൂറ് വര്‍ഷം മുമ്പ് വെറും പതിനാറ് കൂലിത്തൊഴിലാളികള്‍ ആരംഭിച്ച പ്രസ്ഥാനമാണ് ഊരാളുങ്കല്‍. ഇന്ന് അത് പതിനെട്ടായിരത്തിലധികം തൊഴിലാളികളുള്ള, ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ തൊഴിലാളി സഹകരണ പ്രസ്ഥാനങ്ങളിലൊന്നായി വളര്‍ന്നു. ആ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാലേരി രമേശന്റെ നേതൃത്വത്തിന്റെ അടയാളമുണ്ട്.

ADVERTISEMENT

മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള ദേശീയപാതകളിലും സംസ്ഥാനപാതകളിലും ഗ്രാമീണ റോഡുകളിലും നഗര വികസന പദ്ധതികളിലും ഊരാളുങ്കലിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ ആധുനിക മുഖം രൂപപ്പെടുത്തുന്നതില്‍ ഈ തൊഴിലാളി പ്രസ്ഥാനത്തിന്റെ പങ്ക് നിസ്തുലമാണ്. ‘ഈ നഗരങ്ങളുടെ ഭംഗി എന്താണ്?’ എന്ന് ചോദിച്ചാല്‍, അതില്‍ ഊരാളുങ്കലിന്റെ അധ്വാനത്തിന്റെയും കൃത്യതയുടെയും മുദ്രയുണ്ടെന്ന് നിസ്സംശയം പറയാം.

പാലേരി രമേശന്റെ ഏറ്റവും വലിയ സംഭാവന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മാത്രമായിരുന്നില്ല. പങ്കാളിത്ത ജനാധിപത്യം (Participatory- Democracy)എന്ന ആശയം പ്രായോഗികമായി എങ്ങനെ വിജയിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. തൊഴിലാളികള്‍ തന്നെയാണ് ഡയറക്ടര്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. തൊഴിലാളികളില്‍ നിന്നുതന്നെ മാനേജ്‌മെന്റ് കഴിവുള്ളവരെ കണ്ടെത്തി സൈറ്റ് ലീഡര്‍മാരും ഭരണനേതാക്കളുമായി വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഒരു സാധാരണ സഹകരണസംഘത്തിന് സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികളോട് തുല്യമായ മത്സരശേഷിയും വിശ്വാസ്യതയും കൈവരിക്കാന്‍ കഴിഞ്ഞു.

ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു കോര്‍പ്പറേറ്റ് മാതൃകയല്ല ഊരാളുങ്കല്‍ പിന്തുടര്‍ന്നത്. തൊഴിലാളിയുടെ അഭിമാനവും പങ്കാളിത്തവും സാമൂഹിക ഉത്തരവാദിത്തവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന വികസന മാതൃകയാണ് അത്. പാലേരി രമേശന്‍ ആ മാതൃകയുടെ ഏറ്റവും ശക്തനായ പ്രചാരകനും പ്രായോഗിക ശില്‍പിയുമായിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ നിര്‍മ്മാണരംഗത്ത് മാത്രമല്ല, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാമൂഹിക വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലേക്കും ചുവടുവെച്ചു. തൊഴിലാളികള്‍ക്ക് മാന്യമായ തൊഴിലും മികച്ച ജീവിത നിലവാരവും ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന ത്തിലും നിര്‍ണായക പങ്കുവഹിച്ചു.

കേരളം അദ്ദേഹത്തെ ഒരു സഹകരണ സംഘത്തിന്റെ നേതാവായി മാത്രം ഓര്‍ക്കേണ്ടതില്ല. തൊഴിലാളിയുടെ ശക്തിയില്‍ വിശ്വസിച്ച് വികസനത്തിന് പുതിയ മാതൃക തീര്‍ത്ത ദീര്‍ഘവീക്ഷണമുള്ള ഒരു സമൂഹശില്‍പിയായാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തേണ്ടത്.

 

Tags: പാലേരി രമേശന്‍:
Share
Tweet
Send
Share

Related Posts

നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം

നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

Shopping Cart

Latest

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

അണപൊട്ടുന്ന അയ്യപ്പവിരോധം

അണപൊട്ടുന്ന അയ്യപ്പവിരോധം

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies