Thursday, October 8, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
വാരാന്ത്യ വിചാരങ്ങൾ

വിദ്വേഷവും സ്വീകരണവും തമ്മില്‍

കല്ലറ അജയൻകല്ലറ അജയൻ
18 September 2026

കുട്ടിക്കാലത്ത് എന്റെ സുഹൃത്തുക്കളില്‍ ഭൂരിപക്ഷം പേരും മുസ്ലീംവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. അവരോടൊപ്പം ഞാന്‍ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാപെരുന്നാളിനും അവരുടെ വീടുകളില്‍ നിന്നും ആഹാരം കഴിക്കുമായിരുന്നു. മാംസാഹാരത്തോട് എനിക്കു പൊതുവേ താല്പര്യം കുറവായിരുന്നു. എങ്കിലും അവരെ തൃപ്തിപ്പെടുത്താനായി വലിയ ആസ്വാദ്യത നടിച്ച് ഞാന്‍ കഴിച്ചുപോന്നിരുന്നു. ഈ സൗഹൃദം കൊണ്ടാവാം ഞാനാദ്യം വായിച്ച മതഗ്രന്ഥം ഖുറാനായിരുന്നു. പിന്നീട് ബൈബിളും വായിച്ചു. അതിനൊക്കെ ശേഷമാണ് ഞാന്‍ ഗീതയും ഉപനിഷത്തുകളും വേദങ്ങളുമൊക്കെ വായിക്കുന്നത്. ഏതെങ്കിലും ഒന്നിനെ ഒരിക്കലും ചോദ്യം ചെയ്യാതെ വിശ്വസിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. സെമറ്റിക് മതങ്ങള്‍ രണ്ടും വിശ്വാസത്തിനു പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് എനിക്കവയുമായി പൊരുത്തപ്പെടാനായില്ല. രണ്ടു മതവും ചോദ്യം ചെയ്യാതെ വിശ്വസിക്കണമെന്നു പറയുന്നു. എന്നാല്‍ ഗീതയില്‍ പറയുന്നത്

Google NewsAdd Kesari Weekly as a preferred source on Google

”ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശൈ്യതദശേഷേണ
യഥേച്ഛസി തഥാ കുരു”

എന്നാണ്. (മോക്ഷസന്യാസയോഗഃ – 63) വളരെ രഹസ്യമായ ബ്രഹ്മവിദ്യയാകുന്ന ജ്ഞാനം ഞാന്‍ നിനക്ക് ഉപദേശിച്ചു തന്നിരിക്കുന്നു. മുഴുവനായി നല്ല പോലെ വിശകലനം ചെയ്തശേഷം നിന്റെ ഇഷ്ടം എന്താണോ അതുപോലെ പ്രവര്‍ത്തിക്കുക. എന്തല്‍ഭുതകരമായ ജനാധിപത്യബോധം. ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. സ്വന്തം പ്രജ്ഞയ്ക്കു ബോധ്യമുണ്ടെങ്കില്‍ മാത്രം വിശ്വസിക്കാമെന്ന സ്വാതന്ത്ര്യം നല്‍കാന്‍ ഒരു മതത്തിനു മാത്രമേ ധൈര്യം വന്നിട്ടുള്ളൂ. അതു സനാതന ധര്‍മ്മത്തിനു മാത്രം. മറ്റു മതങ്ങളെല്ലാം നിര്‍ബ്ബന്ധപൂര്‍വ്വം വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നു. വിശ്വസിക്കാന്‍ തയ്യാറാകാത്തവരെ പലതരത്തില്‍ പീഡിപ്പിക്കുന്നു. അത്തരം നിര്‍ബന്ധങ്ങളോ പീഡനങ്ങളോയില്ല. വിശ്വാസമല്ല അന്വേഷണമാണ് ഹിന്ദുമതത്തിന്റെ സത്ത. ബൃഹദാരണ്യകോപനിഷത്ത് സൂചിപ്പിക്കുന്നതുപോലെ ”നേതി നേതി”, ഇതല്ല ഇതല്ല എന്നിങ്ങനെ നിരന്തരമായ അന്വേഷണമാണ് ഓരോ മനുഷ്യജീവിതവും.

ADVERTISEMENT

ഇതു സൂചിപ്പിക്കാനിടയായത് ഡോക്ടര്‍ റഷീദ് പാനൂര്‍ ‘ബഷീറിന്റെ അനല്‍ഹഖിനെ ഇപ്പോഴും ഭയപ്പെടുന്നതാരാണ്’ എന്ന പേരില്‍ മലയാളം വാരികയില്‍ (സപ്തംബര്‍ 7) എഴുതിയിരിക്കുന്ന ലേഖനം വായിച്ചതു കൊണ്ടാണ്. ഡോക്ടര്‍ റഷീദ് പാനൂര്‍ ഒരിസ്ലാം മതവിമര്‍ശകനാണ്. അദ്ദേഹം ഹിന്ദുമതത്തിന്റെ മഹത്വം അംഗീകരിക്കുന്നയാളുമാണ്. പലപ്പോഴും ഈ കോളം വായിച്ച് തന്റെ അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ എന്നെ അറിയിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഈ ലേഖനത്തില്‍ അവതരിപ്പിക്കുന്ന രണ്ടു വ്യക്തികളില്‍ ഒരാളോട് ഞാന്‍ യോജിക്കുകയും ഒരാളോട് വിയോജിക്കുകയും ചെയ്യുന്നു. വലിയ മതസഹിഷ്ണുത പ്രകടിപ്പിച്ച രണ്ടുവ്യക്തികളായി അദ്ദേഹം ബഷീറിനേയും പ്രേംനസീറിനേയും അവതരിപ്പിക്കുന്നു. നസീറിന്റെ കാര്യത്തില്‍ എനിക്ക് എതിരഭിപ്രായമില്ല. ബ ഷീറിന്റെയും ‘അനല്‍ഹഖ്’ എന്ന കഥയുടെയും കാര്യത്തില്‍ എനിക്ക് ഭിന്നാഭിപ്രായമുണ്ട് പ്രേംനസീര്‍ എനിക്കും പ്രിയപ്പെട്ട വ്യക്തിയാണ്. അദ്ദേഹം വലിയ മനുഷ്യസ്‌നേഹി ആയിരുന്നു. നല്ല മുഖഭംഗിയും ഗ്രേയ്സ്സുമുള്ള വ്യക്തിയായിരുന്നു. (ശരീര സൗന്ദര്യമുണ്ടെന്നു പറയാനാവില്ല. പുരുഷനു വേണ്ട ആകാരവടിവൊന്നും നസീറിനുണ്ടായിരുന്നില്ല. തീരേ ആരോഗ്യമില്ലാത്ത ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത് വ്യായാമത്തെക്കുറിച്ചൊന്നും ഇന്നത്തേതുപോലെയുള്ള അറിവോ സംവിധാനങ്ങളോ ഒന്നുമുണ്ടായിരുന്നില്ലല്ലോ). പ്രേംനസീര്‍ ഒരിക്കലും ഒരുമോശം നടനായിരുന്നില്ല. എങ്കിലും തന്റെ അഭിനയ സിദ്ധികള്‍ പ്രയോജനപ്പെടുത്തുന്നതിനുതകുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് അപൂര്‍വ്വമായേ ലഭിച്ചുള്ളൂ. അതുകാരണം വലിയ പുരസ്‌കാരങ്ങളൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. എങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു നടനുവേണ്ട താളബോധവും സാത്വികാഭിനയസിദ്ധികളുമൊക്കെ പ്രേംനസീറിനുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം. വലിയ താരമൂല്യം ഉണ്ടായിരുന്നതിനാല്‍ ആ സിദ്ധികള്‍ കാര്യമായി പ്രയോജനപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല. തീര്‍ച്ചയായും നൈസര്‍ഗിക സിദ്ധിയുള്ള വലിയ നടന്‍ തന്നെയായിരുന്നു നസീര്‍. വര്‍ഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യസ്‌നേഹിയുമായിരുന്നു; എന്തുകൊണ്ടും ആദരിക്കപ്പെടേണ്ട വ്യക്തിത്വം.

എന്നാല്‍ ബഷീറിന്റെ കാര്യത്തില്‍ എനിക്ക് ശ്രീ റഷീദ് പാനൂരിനോട് യോജിക്കാനേ കഴിയുന്നില്ല. ബഷീറിന്റെ മറ്റു കഥകള്‍ പോലെ തന്നെ യാതൊരു സാഹിത്യമൂല്യവുമില്ലാത്ത ഒന്നാണ് അനല്‍ഹഖ്. ഒരു പഴയ സംഭവകഥ അതുപോലെ വിവരിക്കുന്നു. വായനയില്‍ ഒരു തരത്തിലുള്ള വൈകാരികവികാസവും ആ കഥ സൃഷ്ടിക്കുന്നില്ല. എന്തെങ്കിലും ഒരു സംഭവത്തെ അപ്പടി വിവരിക്കലല്ല കഥാകൃത്തിന്റെ ജോലി. വായനക്കാരന്റെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയാണുവേണ്ടത്. പട്ടത്തുവിള കരുണാകരന്റെ ‘അല്ലോപനിഷത്ത്’ എന്ന കഥ വായിച്ചുനോക്കിയാല്‍ ആത്മീയതയെപ്പോലും സമകാലീനാവസ്ഥകളോട് സംയോജിപ്പിച്ച് എങ്ങനെയെഴുതാമെന്നു മനസ്സിലാകും. ‘അല്ലോപനിഷത്ത്’ അതിമഹത്തായ ഒരു കഥയാണ്. അനല്‍ ഹഖ് വെറും സംഭവവിവരണം മാത്രം. ബഷീര്‍ ഒരിക്കലും അദ്ദേഹത്തിന്റെ സ്വന്തം മതത്തെ വിമര്‍ശിക്കുകയോ അതിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ‘അനല്‍ഹഖി’ ലെ സൂഫി എലമെന്റിനോടു താന്‍ യോജിക്കുന്നില്ല എന്നൊരു കുറിപ്പ് കഥയുടെ അവസാനം ബഷീര്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. അനല്‍ഹഖ് എന്നത് അഹംബ്രഹ്മാസ്മിയോട് സാദൃശ്യമുള്ള ഒരു പേര്‍ഷ്യന്‍ വാക്കാണെന്ന് പറയുന്നു. അതു പറഞ്ഞതിന്റെ പേരില്‍ മതഭ്രാന്തന്മാര്‍ ഒരു പാവം സന്യാസിയെ കഷണം കഷണമായി വെട്ടിമുറിച്ച് കത്തിച്ചത്രേ! ആ സംഭവം നമ്മളറിയാനിടയായത് ബഷീറിന്റെ കഥയില്‍ നിന്നാണ് എന്നത് വലിയ കാര്യം തന്നെ. എന്നാല്‍ അനല്‍ഹഖ് ഒരു ചെറുകഥയുടെ ഗുണങ്ങളൊന്നുമുള്ളതല്ല എന്നു പറയാതെ വയ്യ. ഒരു പഴയ ചരിത്ര സംഭവം വിവരിക്കുന്നു അത്രമാത്രം. കഥാന്ത്യത്തില്‍ താന്‍ സൂഫികളോടു യോജിക്കുന്നില്ല എന്നുപറഞ്ഞത് ഒരുപക്ഷേ മതഭ്രാന്തന്മാരെ ഭയന്നതുകൊണ്ടായിരിക്കാം. ഭയം കൊണ്ടായാലും മതബോധംകൊണ്ടായാലും മതത്തിന്റെ കള്ളികള്‍ക്കപ്പുറം സഞ്ചരിക്കാന്‍ ധൈര്യം കാണിച്ച എഴുത്തുകാരനല്ല വൈക്കം മുഹമ്മദ് ബഷീര്‍ എന്നതു യാഥാര്‍ത്ഥ്യം. പ്രേംനസീറിനുണ്ടായിരുന്ന മതേതരബോധം ബഷീറിനുചാര്‍ത്തിക്കൊടുക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പോലും തന്റെ മതബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രദ്ധിക്കുന്നതുകാണാം. സൈനബയ്ക്ക് കാമുകനായി മണ്ടന്‍ മുത്തപയെയും (ആനവാരിയും പൊന്‍കുരിശും) സുഹറയ്ക്ക് മജീദിനേയും (ബാല്യകാലസഖി) കുഞ്ഞുപാത്തുമ്മയ്ക്ക് നിസാര്‍അഹമ്മദിനേയും (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്) തന്നെ തെരഞ്ഞെടുത്തതു യാദൃച്ഛികമെന്നു കരുതാന്‍ വയ്യ. സാറാമ്മയ്ക്കു കേശവന്‍ നായരെ (പ്രേമലേഖനം) പ്രണയിക്കാമെങ്കില്‍ സുഹറയ്ക്കും പാത്തുമ്മയ്ക്കും സൈനബയ്ക്കും ആര്‍ക്കെങ്കിലുമൊരാളിന് ഒരന്യമതസ്ഥനെ പ്രണയിക്കാമായിരുന്നു.ബഷീര്‍ മതവിശ്വാസിയാണോ വര്‍ഗീയ വാദിയാണോ എന്നതൊന്നും അദ്ദേഹത്തിന്റെ സാഹിത്യകൃതിയെ വിലയിരുത്തുന്നതില്‍ പരിഗണിക്കേണ്ട വിഷയം അല്ല. എന്നാല്‍ അദ്ദേഹം വലിയ മതേതരവാദിയാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വലിയ കഥാകൃത്താണെന്ന് എത്ര പ്രചരിപ്പിച്ചാലും കാലം ബഷീറിനെ അങ്ങനെ വിലയിരുത്താന്‍ സാധ്യതയില്ല. കാരണം കാലത്തെ അതിജീവിക്കാന്‍ പോന്ന മഹത്തായ സൃഷ്ടികളൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. ശബ്ദങ്ങള്‍, ശശിനാസ് എന്നീ രണ്ടു കഥകള്‍ അവയിലെ ഉള്ളടക്കം കൊണ്ട് പുതുമയുള്ളവയാണെങ്കിലും അവയ്ക്കും ആവിഷ്‌ക്കാരഭംഗിയൊന്നുമില്ല. കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രീണന രാഷ്ട്രീയമാണ് വലിയ കഥാകൃത്തുക്കളായ തകഴി, പൊറ്റെക്കാട്, ദേവ്, ഉറൂബ് എന്നിവരുടെയൊക്കെ നിരയിലേയ്ക്ക് ബഷീറിനേയും കയറ്റിവച്ചത്. ശ്രദ്ധേയമായ ഒരു കൃതിയും ബഷീറില്‍ നിന്ന് ഉണ്ടായിട്ടില്ല. വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നതോ ചിന്തിപ്പിക്കുന്നതോ കരയിക്കുന്നതോ ആയ ഒരു കൃതിയുമില്ല. ചെറിയ ചിരി തോന്നിപ്പിക്കുന്ന ചിലതൊക്കെ ഉണ്ട്. എന്നാല്‍ ഹാസ്യസാഹിത്യം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനും തക്കചിരിയും ഇല്ല. വി.കെ.എന്‍ സൃഷ്ടിച്ചതുപോലെ ചിന്തിപ്പിക്കുന്ന, ഗൗരവമുള്ള ചിരിയും ബഷീറിലില്ല. മൊത്തത്തില്‍ ഡോക്ടര്‍ പാനൂരിന്റെ അഭിപ്രായങ്ങളോട് വിയോജിക്കാനേ കഴിയൂ. നസീറിനെക്കുറിച്ചു പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു. ഡോക്ടര്‍ പാനൂരിന്റെ മതേതര മനസ്സിനോടും ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ബഷീര്‍ വാഴ്ത്തലുകളോടു യോജിക്കാനേ വയ്യ.

ലേഖനത്തിന്റെ അവസാനം പറയുന്ന കാര്യത്തിലും വിയോജിക്കേണ്ടിവരുന്നു. കാരണം ബഷീറിനേയും പ്രേംനസീറിനേയും തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഏറ്റെടുക്കുന്നു എന്ന പ്രസ്താവനയും ശരിയാണെന്നു തോന്നുന്നില്ല. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഒരിക്കലും നസീറിനെ അംഗീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നാട്ടില്‍ താരത്തിന്റെ പേരിലുള്ള വായനശാല അവര്‍ കത്തിച്ചു കളഞ്ഞതായി അറിയാം. ശാര്‍ക്കര ക്ഷേത്രത്തില്‍ ആനയെ നടയ്ക്കു വച്ചു എന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ എല്ലാ അനുസ്മരണച്ചടങ്ങുകളേയും അത്തരക്കാര്‍ ഇപ്പോഴും തടസ്സപ്പെടുത്തുന്നതായാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ബഷീറിനെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി കാണുന്നുണ്ട്. കാരണം സൂക്ഷ്മപാരായണത്തില്‍ അത്തരം തീവ്രനിലപാടുകളെ പിന്‍താങ്ങുന്ന പലതും ബഷീര്‍കൃതികളിലുണ്ട്. അനല്‍ഹഖിന്റെ അനുബന്ധം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. വേറേയും ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാന്‍ കഴിയും. അന്യമതവിദ്വേഷവും അന്യമതങ്ങളെ ഉള്‍ക്കൊള്ളലും തമ്മില്‍ ഇപ്പോള്‍ കേരളത്തില്‍ ഒരു സംസ്‌കാര യുദ്ധം ആരംഭിച്ചിരിക്കുന്നു. അതില്‍ രണ്ടാമത്തെ പക്ഷത്തു നില്‍ക്കുന്നയാളാണ് റഷീദ് പാനൂര്‍ എന്നറിയാം. അതില്‍ തനിക്കു കൂട്ടാളികളായിരുന്നു പ്രേംനസീറും ബഷീറും എന്നദ്ദേഹം കരുതുന്നു. നസീറിന്റെ കാര്യത്തില്‍ അതു നൂറുശതമാനം ശരിയാണെങ്കിലും ബഷീറിന്റെ കാര്യത്തില്‍ ശരിയല്ല.

കവിത ജയമോഹന്‍ കലാകൗമുദിയില്‍ (സപ്തംബര്‍ 6-13) എഴുതിയിരിക്കുന്ന കവിത ‘നായാട്ടിന്റെ നാനാര്‍ത്ഥങ്ങള്‍’ സ്ഥിരം കാണുന്ന പീഡന കവിതതന്നെ. ബലാല്‍സംഗത്തിന്റെ പുരുഷക്കാഴ്ചകളാണ് സ്ത്രീ കവികളും എഴുത്തുകാരും അവതരിപ്പിക്കുന്നത്. സ്ത്രീ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് സത്യസന്ധമായി അവതരിപ്പിക്കാന്‍ പെണ്ണെഴുത്തുകാര്‍ക്ക് ആര്‍ക്കും ധൈര്യമില്ല എന്നതു പറയേണ്ടിയിരിക്കുന്നു. നായാട്ടായി കവി സങ്കല്പിക്കുന്നത് ബലം പ്രയോഗിച്ചുള്ള ലൈംഗികത തന്നെ. നാനാര്‍ത്ഥങ്ങള്‍ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും അങ്ങനെയൊന്നുമില്ല. ഇത്തരം വേഴ്ചകള്‍ക്കു നാനാര്‍ത്ഥമൊന്നുമില്ല. ഒരേ ഒരു അര്‍ത്ഥം മാത്രം. പ്രകൃതി പ്രേരണയുടെ വന്യമായ പ്രകടനം അത്രതന്നെ. സാമൂഹ്യ ജീവിതം കൊണ്ടു മനുഷ്യന്‍ ആര്‍ജ്ജിച്ച സംയമനങ്ങളൊന്നുമില്ലാതെ മൃഗസമാനനായി പ്രായഭേദമെന്യേ ഇരയെയെന്നവണ്ണം എതിര്‍ലിംഗത്തെ സമീപിക്കുന്നവരെ ഒരു കവിത കൊണ്ടു സൗന്ദര്യവല്‍ക്കരിക്കുകയല്ല വേണ്ടത്. ഉത്തര്‍പ്രദേശിലെ യോഗിയുടെ പോലീസിനെപ്പോലെ മുട്ടുകാല്‍ തല്ലിയൊടിക്കുകയാണ് വേണ്ടത്. എങ്കിലും കവിതയുടെ ധര്‍മ്മം വെടിയുണ്ടയ്ക്കും മുളവടിക്കും നിര്‍വ്വഹിക്കാനാവില്ലല്ലോ. സാമാന്യം മോശമല്ലാത്ത രചനയാണ് കവിത ജയമോഹന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. പതിവു വിഷയമാണെങ്കിലും ചില പുതിയ സമീപനങ്ങള്‍ക്കു ശ്രമം നടത്തിയിട്ടുണ്ട്.

പുതിയ തലമുറയിലെ കുട്ടികള്‍ പലരും ഇംഗ്ലീഷില്‍ നന്നായി എഴുതുന്നുണ്ട്. മലയാള നോവലുകളില്‍ കാണുന്നതരം ഇംഗ്ലീഷ് ഉള്ളടക്കങ്ങളുടേയും ശൈലികളുടെയും കടംകൊള്ളല്‍ ഇത്തരം രചനകളില്‍ കാണുന്നില്ല എന്നതാണ് വിസ്മയകരം. മലയാളത്തിലെഴുതുന്ന ഒട്ടുമുക്കാല്‍ എഴുത്തുകാരും ഇംഗ്ലീഷിലെ ബെസ്റ്റുസെല്ലറുകളെ അനുകരിച്ചിരിക്കുന്നതുകാണാം. എന്നാല്‍ അത്തരം അനുകരണങ്ങളൊന്നും ഇംഗ്ലീഷിലെഴുതുന്ന പുതിയ കുട്ടികള്‍ക്കില്ല. എന്നിട്ടും അവരുടെ രചനകള്‍ക്കു തകരാറൊന്നുമില്ല. അവയ്ക്കുവേണ്ടുന്ന ഒറിജിനാലിറ്റിയുണ്ടുതാനും. കലാകൗമുദിയില്‍ ചിറ്റൂര്‍ ഷണ്‍മുഖദാസ് നിമ്‌നവിജയ് എന്ന പുതിയ ഒരെഴുത്തുകാരിയെ പരിചയപ്പെടുത്തിയിരിക്കുന്നു. നിമ്‌നയുടെ ഒരു കൃതി ഇംഗ്ലീഷിലേയ്ക്ക് ‘To my Dearest Self’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തത് ഒരു മെഗാബെസ്റ്റ് സെല്ലര്‍ ആണെന്നും പരിചയപ്പെടുത്തിയിരിക്കുന്നു. പുസ്തകമെഴുതി മാത്രം ജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഈ എഴുത്തുകാരി പ്രകടിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ അതൊരു അത്ഭുതമായിരിക്കും. കാരണം പൂര്‍ണ്ണസമയം എഴുത്തിനായി വിനിയോഗിച്ച് ജീവിതം കരുപ്പിടിപ്പിച്ച ആരും തന്നെ കേരളത്തില്‍ ഇല്ല. ഈ പുതിയ കാലത്ത് ഒരാള്‍ക്ക് അതു കഴിയുമെങ്കില്‍ അത് അവിശ്വസനീയമാണ്. വിജയ് വിധു എന്ന പുതിയ കുട്ടി എഴുതിയ ‘Life in a ziplock Bag’ എന്ന ഒരു നോവല്‍ (2023ല്‍ പ്രസിദ്ധീകരിച്ചത്) ഇടയ്ക്കു വായിക്കാനിടയായി. അനു എന്ന ഒരു പെണ്‍കുട്ടി ഗ്രാമജീവിതത്തില്‍ നിന്നും നഗരത്തിലേയ്ക്കു പറിച്ചുനടപ്പെടുന്നതാണ് ഇതിവൃത്തം. നഗരജീവിതം അവളെ മയക്കു മരുന്നിന്റെയും രാത്രിജീവിതത്തിന്റെയുമൊക്കെ ഇരയാക്കുന്നു. വളരെ നിഷ്‌ക്കളങ്കമായി ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്ന ഈ കൃതി മലയാളത്തിലെ നോവല്‍ രചനയില്‍ കാണുന്ന ഗിമ്മിക്കുകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കൃതിയാണ്. തീര്‍ച്ചയായും പാരായണക്ഷമതയുള്ള മെച്ചപ്പെട്ട നോവല്‍. നിമ്‌ന വിജയിന്റെ കൃതി വായിക്കാനാകാത്തതിനാല്‍ അഭിപ്രായമൊന്നും പറയാന്‍ വയ്യ.

പ്രതീകാത്മകമായ എഴുത്ത് എല്ലാക്കാലത്തുമുണ്ടായിരുന്നു. കവിതയുടെ ഉത്ഭവകാലം മുതല്‍ കവിതയെ അതു മോടിപിടിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് സിംബലിസം എന്ന പേരില്‍ അതൊരു കാവ്യ പ്രസ്ഥാനമായി പരിണമിച്ചു പല പ്രശസ്ത കവിതകളേയും അക്കൂട്ടത്തില്‍പ്പെടുത്തി വിലയിരുത്താന്‍ തുടങ്ങി. ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി മലയാളത്തില്‍ ആ കാവ്യവഴിയുടെ ഏറ്റവും ശക്തമായ ഉദാഹരണമെന്ന് പലരും എടുത്തു കാട്ടി. എന്നാല്‍ ഒരു പ്രസ്ഥാനമായി ആരും ഇന്ന് അതിനെ സ്വീകരിക്കുന്നില്ലെങ്കിലും എല്ലാ നല്ല കവിതകളിലും സിംബലുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സ്വപ്‌ന ശ്രീനിവാസന്‍ (മാതൃഭൂമി, സപ്തംബര്‍ 13-19) തന്റെ ‘ആസ്തി’ എന്ന കവിതയും സിംബലുകള്‍ കൊണ്ടു നിറച്ചിരിക്കുന്നു. എന്നാല്‍ കവിയുടെ വിവക്ഷകള്‍ ഒന്നും വ്യക്തമല്ല. പ്രതീകങ്ങള്‍ ഉപയോഗിക്കുന്നത് കവിതയ്ക്കു കൂടുതല്‍ ചാരുതയേകുന്നതാണ്. എന്നാലത് കവിക്കു മാത്രം വായിച്ചെടുക്കാന്‍ പാകത്തിലായിരുന്നാല്‍ പോര. അനുവാചകനും ബോധ്യപ്പെടണം; കുറഞ്ഞപക്ഷം ഒരു കാവ്യ വിശ്ലേഷകനെങ്കിലും. ഈ കവിതയ്ക്കു അതിനൊന്നും പ്രാപ്തിയില്ല.

 

Tags: പ്രേംനസീര്‍ബഷീര്‍
Share
Tweet
Send
Share

Related Posts

വിദേശികള്‍ക്കായി ഒരു കഥകളി കൈപ്പുസ്തകം

വിദേശികള്‍ക്കായി ഒരു കഥകളി കൈപ്പുസ്തകം

പ്രതിഭയുടെ പ്രേരണ

സി.വി. ബാലകൃഷ്ണന്റെ വ്യത്യസ്ത നിലപാടുകള്‍

പ്രതിഭയുടെ പ്രേരണ

അടുക്കളയില്‍ തളച്ചിടപ്പെടുന്ന കവിത

മൃഗസംരക്ഷണത്തിലെ അപ്രായോഗികതകള്‍

മൃഗസംരക്ഷണത്തിലെ അപ്രായോഗികതകള്‍

വി.എസ്. നയ്‌പോള്‍ ചര്‍ച്ചചെയ്യപ്പെടണം

വി.എസ്. നയ്‌പോള്‍ ചര്‍ച്ചചെയ്യപ്പെടണം

പ്രതിഭയുടെ പ്രേരണ

ആ ശാര്‍ദ്ദൂലവിക്രീഡിതത്തിന് എന്റെ നമസ്‌കാരം

Shopping Cart

Latest

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies