സംഘസ്വയംസേവകരും കാര്യകര്‍ത്താക്കന്മാരും സത്യസന്ധത പുലര്‍ത്തണമെന്നും അതില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുതെന്നും സംഘം ആഗ്രഹിക്കുന്നു. അതുകൊണ്ട്, സര്‍ക്കാര്‍ സംവിധാനത്തില്‍ പോലും സ്വയംസേവകര്‍ ഈ നിഷ്‌ക്കര്‍ഷ പാലിക്കാറുണ്ട്.
സംഘസ്വയംസേവകനായ മദന്‍ലാല്‍ പാണ്ഡെ ശാജാപൂരില്‍ സഹകരണ ബാങ്ക് മാനേജരായി നിയുക്തനായി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യുമ്പോള്‍ അതിന്റെ ചെലവ് വഹിച്ചിരുന്നത് ബാങ്ക് ആണ്. ഒരിക്കല്‍ ഔദ്യോഗിക ആവശ്യത്തിനായി അദ്ദേഹം ഭോപ്പാലിലേക്ക് പോയി. അദ്ദേഹം അവിടെ എത്തിയ ശേഷമാണ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍, ഭോപ്പാലില്‍ നിന്ന് തിരിച്ചുവരാനുള്ള യാത്രാചെലവ് നല്‍കാന്‍ അധികാരികള്‍ സന്നദ്ധരായെങ്കിലും പാണ്ഡെജി അത് നിരസിച്ചു. താന്‍ ബാങ്കിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ യാത്രാച്ചെലവ് കൈപ്പറ്റാന്‍ താന്‍ അര്‍ഹനല്ല എന്നതായിരുന്നു പാണ്ഡെജിയുടെ നിലപാട്! അങ്ങനെ, അധികാരികള്‍ വളരെ നിര്‍ബ്ബന്ധിച്ചുവെങ്കിലും അത് വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
”സത്യധര്‍മ്മസമന്വിതം ഈ ധ്യേയമാര്‍ഗമതുജ്ജ്വലം
ത്യാഗസുരഭിലജീവിതം അതിധന്യമാമിതു സാര്‍ത്ഥകം”
എന്ന ചിന്ത സ്വായത്തമാക്കിയ സ്വയംസേവകരെ സംബന്ധിച്ച് ഇത് തികച്ചും സ്വാഭാവികമാണ്!




















