Tuesday, September 8, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

ടി.കെ. സുധാകരൻമാളവിക ടി.എച്ച്.ടി.കെ. സുധാകരൻandമാളവിക ടി.എച്ച്.
10 July 2026

കവിയാടിയ ചക്ക്
സുധീര്‍ പറൂര്
ഇന്ത്യ ബുക്ക് സ്റ്റോര്‍സ്
കോഴിക്കോട്
പേജ്: 160 വില: 200 രൂപ
ഫോണ്‍: 9447394322

Google NewsAdd Kesari Weekly as a preferred source on Google

കവിതയുടെ വിശാലവും വിമലീകൃതവുമായ അമൃത പഥങ്ങളിലൂടെ സുധീര്‍ പറൂര്‍ നിര്‍വ്വഹിച്ച അത്യപൂര്‍വ്വമായ തീര്‍ത്ഥാടനത്തിന്റെ പുണ്യ സമ്പുടമാണ് ‘കവിയാടിയ ചക്ക്’ എന്നാണ് ഡോക്ടര്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ഈ പുതിയ കാവ്യസമാഹാരത്തെ കുറിച്ച് പറഞ്ഞത്. ഹൃദയ പര്‍വ്വം, രോദന പര്‍വ്വം, സ്മൃതി പര്‍വ്വം, പ്രാര്‍ത്ഥനാ പര്‍വ്വം എന്നിങ്ങനെ നാല് ശീര്‍ഷകങ്ങളിലൂടെ ഈ സംവിധാനക്രമം സൃഷ്ടിച്ച കവിയുടെ ഔചിത്യ ബുദ്ധിയെ നമിക്കേണ്ടതുണ്ട്. പൊന്നുളി കൊണ്ട് പാകപ്പെടുത്തിയ കവിതകള്‍ ഒരോന്നും ചാട്ടുളി പോലെയാണ്. ഓര്‍മ്മക്കാലം ഇതള്‍ വിരിയുന്ന പെരുമഴക്കാലത്ത് കണ്ണീര്‍ കൊണ്ട് വെണ്ണീറിനെപ്പോലും കുളിപ്പിക്കുന്ന അമ്മയെ കവി വരച്ചിടുമ്പോള്‍ നാം കൂടെ സഞ്ചരിക്കും. എന്നാല്‍ കര്‍ക്കടകം പോകും നമുക്കോണം വരും എന്ന ആശ്വാസത്തിലായിരുന്ന കവി നിത്യ പ്രവാഹിനിയായ കാലത്തെ പ്രണമിക്കുന്നു. നഷ്ടങ്ങളെണ്ണി കിഴിക്കുമ്പോഴും സ്‌നേഹമസൃണമായ പൊന്‍നൂലിലിഴയുന്ന സ്‌നേഹ കമ്പളം വാരിക്കോരി പുതയ്ക്കുകയാണ് കവി. ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന കവിതകളാണിവ. ദീപ്തമായ നാളെയുണ്ടെന്ന നല്ല ലക്ഷണമൊത്ത കാവ്യബിംബങ്ങള്‍ കോര്‍ത്ത തുളസിക്കതിര്‍ മാല. ചോര ചാലിച്ച ചിത്രം വരക്കുന്ന കവി പ്രാണനാളം വിലക്കെടുക്കാന്‍ വന്ന ബലിക്കാക്കയല്ലെന്ന് ആണയിട്ട് പറയുന്നുണ്ട്. നൂറ് ദുഃഖ പ്രളയത്തിനപ്പുറം ഒരു പൊന്‍ താരകം ഉദിക്കുമെന്ന വിവേകം കവി പ്രകടിപ്പിക്കുന്ന വരികളാണ് പോസിറ്റീവായി അനുഭവപ്പെടുക. ഭാഷാപിതാവിനെ ഓര്‍മ്മിക്കുന്ന കവിതയാണ് കവിയാടിയ ചക്ക്.

‘കിളി പാടിയ പാട്ടിനിടയ്ക്ക് കവിയാടിയ ചക്കിലരഞ്ഞാല്‍ പുതുലോകം മുന്നിലുദിക്കും മധുരാസവലഹരി ലഭിക്കും’ എന്ന വരികളിലൂടെ അയോധ്യയിലേക്കും സരയുവിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് കവി. ശൈവശക്തിയുടെ സമ്പൂര്‍ണഭാവം സംവഹിക്കുന്ന ദക്ഷയാഗം കവിത കവി ജി ശങ്കരക്കുറുപ്പിന്റെ ശിവ താണ്ഡവം, പാണനാര്‍ എന്നീ കവിതകളുടെ ഗോത്രത്തില്‍ പിറന്നതാണ്.

ADVERTISEMENT

ഇതേ കവി വൃദ്ധ സദനത്തിലെ അച്ഛനെ കൊണ്ട് മകനോട് പറയിപ്പിക്കുന്ന ‘മകനെ മറന്നേക്കു’ എന്ന വരികള്‍ ഹൃദയാവര്‍ജ്ജകമാണ്. മൃത്യുവിനെ ഓര്‍മ്മിപ്പിക്കുന്ന കവി ഒരാള്‍ വരാനുണ്ട് നിനച്ചിരിക്കണമെന്നും അവനെത്തുംന്നേരം അഴിഞ്ഞു പോകുന്ന രഹസ്യമേയുള്ളൂവെന്നും ഉടഞ്ഞു പോകുന്ന തിളക്കമെയുള്ളുവെന്നും ഓര്‍മ്മിപ്പിക്കുന്നു. സ്മൃതി പര്‍വ്വത്തില്‍ പൂര്‍വ്വ സൂരികളെ നമിച്ചുണരുകയാണ് കവി.

ഈ കാവ്യസമാഹാരത്തില്‍ അലസമായതോ ദുരൂഹം മണക്കുന്ന വ്യാജ പരീക്ഷണങ്ങളോ അല്പം പോലും കറ തേച്ചിട്ടില്ല. ഗദ്യ-പദ്യസാഹിത്യത്തില്‍ കറകളഞ്ഞ കൃതഹസ്തനാണ് കവി. ഇതിന്റെ പഠനം നിര്‍വ്വഹിച്ചത് കാവാലം ശശികുമാറാണ്.

Ripples of Rain
പ്രീതി നായര്‍
ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ്

തൃശ്ശൂര്‍
പേജ്: 96 വില: 100 രൂപ
ഫോണ്‍: 9446373421

പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യവും എഴുത്തുകാരുടെ ഭാവനയും സംഗമിക്കുമ്പോള്‍ തെളിഞ്ഞ് വരുന്ന കാവ്യസൗന്ദര്യം പല കൃതികളിലും കാണാം. അത്തരമൊരു കാവ്യ സൃഷ്ടിയാണ് റിപ്പിള്‍സ് ഓഫ് റെയിന്‍ എന്ന ശ്രീമതി പ്രീതി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാ സമാഹാരം. 77 ചെറുകവിതകളുടെ സമാഹാരമാണിത്.

നമുക്ക് ചുറ്റുമുള്ള പ്രകൃതിയെയും ചിരപരിചിതമായ ചുറ്റുപാടുകളെയും കാഴ്ചകളെയും തന്മയത്വത്തോടെ ഈ കവിതാ സമാഹാരത്തില്‍ കവി നോക്കിക്കാണുന്നുണ്ട്. ചില കവിതകളില്‍ മഴ ശാന്തതയുടെയും പുതുമയുടെയും പ്രതീകമായി പ്രത്യക്ഷപ്പെടുന്നു. ഓരോ മഴത്തുള്ളിയും ഓര്‍മ്മകളെ ഉണര്‍ത്തുകയും ഹൃദയത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ വിതറുകയും ചെയ്യുന്നതായി കവി വിലയിരുത്തുന്നു. ഇതൊരു മനുഷ്യജീവിതത്തിലെ മാറ്റങ്ങളുടെ പ്രതിബിംബമാണ്.

മഴ മാത്രമല്ല, ഏകയായ പക്ഷിയും ഇരുട്ടും കണ്ണടയും സൂര്യകാന്തി പൂക്കളും എല്ലാം കവി തന്റെ രചനയ്ക്ക് വിഷയമാക്കുന്നുണ്ട്. അദ്ധ്യാപിക കൂടിയായ കവിയുടെ ലളിതമായ ആവിഷ്‌കാര ശൈലി ഈ സമാഹാരത്തിന്റെ പ്രത്യേകതയാണെന്ന് പറയാം.

Tags: Ripples of Rainകവിയാടിയ ചക്ക്
Share
Tweet
SendShare

Related Posts

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ഇതെന്റെ കര്‍ത്തവ്യം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies