Tuesday, September 1, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

യോഗചൈതന്യം

ഡോ.പി.വി.സിന്ധുരവിഎം.ടി.വിശ്വനാഥൻഡോ.പി.വി.സിന്ധുരവിandഎം.ടി.വിശ്വനാഥൻ
3 July 2026

അന്തര്‍ലോകം
ഉപാസകന്റെ രഹസ്യപ്രപഞ്ചം
ആചാര്യശ്രീ രാജേഷ്
വേദവിദ്യാപ്രകാശന്‍, കോഴിക്കോട്
പേജ്:159 വില: 300 രൂപ
ഫോണ്‍: 9745615151

Google NewsAdd Kesari Weekly as a preferred source on Google

കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷ് രചിച്ച ‘അന്തര്‍ലോകം ഉപാസകന്റെ രഹസ്യപ്രപഞ്ചം’ എന്ന പുസ്തകം വേദങ്ങളിലെ അറിയപ്പെടാത്ത ജ്ഞാനലോകത്തെ വായനക്കാരന്റെ മുമ്പില്‍ തുറന്നിടുകയാണ്. യോഗസാധന, മനസ്സിനെയും ശരീരത്തെയും ആസനം, പ്രാണായാമം എന്നിവയിലൂടെ ശുദ്ധമാക്കുകയും തുടര്‍ന്ന് മനസ്സിനെ ബാഹ്യ വിഷയങ്ങളില്‍ നിന്ന് മാറ്റി ആന്തരികമായി ആത്മാവിലേക്ക് തിരിക്കുകയും ചെയ്യുന്നു. ക്രമേണ സാധകന്‍ അനുഭൂതി നേടുന്നു. ഇങ്ങനെ ദിവ്യജ്ഞാനം, ദിവ്യശക്തി, വിവിധ സിദ്ധികള്‍ ഇതെല്ലാം ലഭിക്കും. സാധനയുടെ ഈ ക്രിയാത്മക പക്ഷമാണ് കര്‍മ്മയോഗം. ഇങ്ങനെ യോഗസാധനയുടെ അറിയപ്പെടാത്ത ലോകത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് തന്നെ. പതിനൊന്ന് അദ്ധ്യായങ്ങളില്‍ ഓരോന്നും സാധനകളെയും സാധകന്റെ സിദ്ധികളെയും അവ എങ്ങിനെ നേടാമെന്നുമെല്ലാം വിശദീകരിക്കുന്നുണ്ട്. എല്ലാം വേദങ്ങളിലെ മന്ത്രങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് വേദപണ്ഡിതനായ ലേഖകന്‍ വിവരിക്കുന്നത്. ജീവിതത്തിലെ സാത്വിക ഗുണവികാസത്തിന് ഉപാസകന്‍ അറിഞ്ഞിരിക്കേണ്ടത് ഈശ്വരധ്യാനമാണ്. അത് യജുര്‍വേദ (11-14) ത്തിലെ ‘ഓം യോഗേയോഗേ തവസ്തരം’ എന്ന മന്ത്രം ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു ലേഖകന്‍.
യോഗി അറിയേണ്ട കാണാച്ചരട് എന്ന അദ്ധ്യായത്തില്‍ അന്നദാനത്തെയും അഹിംസയെയും കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഒന്നിനെയും കൊല്ലാതെയും അതിന്റെ മാംസം കഴിക്കാതെയും രണ്ട് വിധത്തിലുള്ള പുണ്യം ഒന്നിച്ച് നേടിക്കൊണ്ട് ജീവിക്കുന്ന അഹിംസാ മൂര്‍ത്തിയും കാരുണ്യശാലിയുമായ ഒരുവനെ ദൈവതുല്യനായി കണ്ടു സമസ്ത ജീവജാലങ്ങളും വന്ദിച്ചെന്ന് തിരുക്കുറല്‍ ഉദ്ധരിച്ച് പറയുന്നു (പേജ് 132). ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും വാഗ്ഭടാനന്ദ ഗുരുദേവനും ഇതേ ദാര്‍ശനിക പാരമ്പര്യത്തെ പിന്തുടര്‍ന്നവരാണെന്നും ലേഖകന്‍ വിശദമാക്കുന്നു.

ചുരുക്കത്തില്‍, ഈ പുസ്തകത്തിലെ ഓരോ പേജുകളും ഗഹനവും അതേസമയം വിജ്ഞാനപ്രദവുമാണ്. ധ്യാനവും ഉപാസനയും ശീലമാക്കുന്ന ഓരോ സാധകനും അന്നദാനത്തെ നിത്യകര്‍മ്മമായും അഹിംസാധിഷ്ഠിതമായ സസ്യാഹാരത്തെ ജീവിതവ്രതമായും സ്വീകരിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. തീര്‍ച്ചയായും ആദ്ധ്യാത്മികപാതയില്‍ മുന്നേറാന്‍ ഉദ്ദേശിക്കുന്ന ഓരോ സാധകനും അവശ്യം വായിക്കേണ്ടതും പഠിക്കേണ്ടതുമായ പുസ്തകമാണിത്.

ADVERTISEMENT

മാധവ ചൈതന്യം
സമാഹരണം: ശരത് എടത്തില്‍
കുരുക്ഷേത്രപ്രകാശന്‍, കൊച്ചി
പേജ്: 216 വില: 280 രൂപ
ഫോണ്‍: 0484-2338324

മാറിനിന്നു കാണുന്ന ആര്‍ക്കും അത്ഭുതത്തോടെ മാത്രം കാണാന്‍ കഴിയുന്നതാണ് മാധവ്ജി എന്ന മഹാത്മാവിന്റെ ജീവിതം. അദ്ദേഹത്തിന്റെ കൂടെ ജീവിച്ച ധാരാളം വ്യക്തികള്‍ അവര്‍ ‘അനുഭവിച്ച മാധവ്ജി’ എന്താണെന്ന് വിശദീകരിക്കുന്നു ഈ പുസ്തകത്തില്‍. ആദ്യകാലത്ത് തലശ്ശേരിയില്‍ പ്രചാരകനായ സമയത്ത് കൂടെ പ്രവര്‍ത്തിച്ച സി. ചന്ദ്രേട്ടന്‍ മുതല്‍ പരമേശ്വര്‍ജി, എം.എ. കൃഷ്ണന്‍, രാ. വേണുഗോപാല്‍, നാരയണ്‍ജി തുടങ്ങിയവര്‍, സംഘത്തിന്റെ അടുത്ത തലമുറയിലുള്ളവര്‍, സുവര്‍ണ്ണ നാലപ്പാട്ട്, പി.ആര്‍. നാഥന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ സാഹിത്യകാരന്മാര്‍, പറവൂര്‍ ശ്രീധരന്‍ തന്ത്രിയെ പോലുള്ള തന്ത്രിപ്രമുഖര്‍, രാഷ്ട്രീയപ്രവര്‍ത്തകനായ രാമന്‍പിള്ള, സമിതി പ്രവര്‍ത്തകരായ എം. ആര്‍.എസ് മേനോന്‍, ശാന്ത എസ്. പണിക്കര്‍, പ്രചാരകനും വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന കെ.ജി. വേണുഗോപാല്‍, ശിഷ്യഗണങ്ങളില്‍പ്പെട്ട അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്, മാധവ്ജിയുടെ നിര്‍ദ്ദേശപ്രകാരം നിശ്ശബ്ദനായി തന്ത്രവിദ്യപീഠത്തില്‍ ഇന്നും സേവനം അനുഷ്ഠിക്കുന്ന ഗോപാലകൃഷ്ണന്‍ കുഞ്ഞി ഇങ്ങനെ മുപ്പത്തിനാലോളം പേരുടെ ലേഖനങ്ങളാണ് ഈ ഭാഗത്തുള്ളത്.

ഏറ്റവും ഒടുവിലായി വിസ്മൃതിയിലായി എന്നു തോന്നുന്ന, പക്ഷേ ഹൈന്ദവ മുന്നേറ്റത്തിന് സഹായകമായ പാലിയം വിളംബരത്തിന്റെ പൂര്‍ണ്ണരൂപവും ചേര്‍ത്തത് അന്വര്‍ത്ഥമായി. മാധവ്ജിയെക്കുറിച്ച് പഠിച്ചാല്‍ ‘നട്ടുച്ചയ്ക്ക് അസ്തമിച്ചുപോയ സൂര്യന്‍’ കേവലം മനുഷ്യ ജന്മമായിരുന്നില്ല; ഒരു അവതാര പുരുഷനാണെന്ന് മനസ്സിലാവും.

 

 

Tags: മാധവ്ജിആചാര്യശ്രീ രാജേഷ്
Share
Tweet
SendShare

Related Posts

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

തീര്‍ത്ഥയാത്രാപഥങ്ങള്‍

തീര്‍ത്ഥയാത്രാപഥങ്ങള്‍

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

Shopping Cart

Latest

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies