Thursday, October 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
യാത്രാവിവരണം

പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 7)

ഡോ. കെ. പരമേശ്വരന്‍ഡോ. കെ. പരമേശ്വരന്‍
3 July 2026

ട്രിച്ചിയില്‍ തന്നെ അത്ര അറിയപ്പെടാത്ത ക്ഷേത്രങ്ങളില്‍ ഒന്നാണ് പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം. എന്റെ ഒരു സഹപ്രവര്‍ത്തകയും യാത്രാകുതുകിയുമായ ജക്കിയയാണ് മനോഹരമായ.ഈ ക്ഷേത്രത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം എന്നു മാത്രമാണ് പ്രാദേശികമായി ഈ ക്ഷേത്രം അറിയപ്പെടുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ശിവനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം തിരുച്ചിറപ്പള്ളി നഗരസമുച്ചയത്തിന്റെ ഭാഗമായ ഉറയ്യൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവപെരുമാള്‍ ഭക്തര്‍ക്ക് അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. അതിനാലാണ് പ്രതിഷ്ഠാമൂര്‍ത്തിക്ക് പഞ്ചവര്‍ണ്ണസ്വാമി എന്ന പേര് ലഭിച്ചത്.
തമിഴ് ശൈവ പാരമ്പര്യത്തിലെ ഏഴാം നൂറ്റാണ്ടിലെ തേവാരഗ്രന്ഥവരികളില്‍, നായനാന്മാര്‍ ത്രിമൂര്‍ത്തികള്‍ (സമ്പന്തര്‍, തിരുനാവുക്കരസര്‍, സുന്ദരര്‍) രചിച്ച ചില കൃതികളില്‍ പഞ്ചവര്‍ണ്ണസ്വാമിയെ പുകഴ്ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ തമിഴ് പാരമ്പര്യമനുസരിച്ച് ഇതൊരു പാടല്‍ പെട്ര സ്ഥലം (പാട്ടില്‍ പറയപ്പെട്ട പുണ്യസ്ഥലം) എന്ന നിലയിലും കണക്കാക്കപ്പെടുന്നു.

ഉറയ്യൂര്‍ അല്ലെങ്കില്‍ തിരുമുക്കേശ്വരം എന്നറിയപ്പെടുന്ന ഈ സ്ഥലം ഗ്രീക്ക് സഞ്ചാരിയായ ടോളമി രേഖപ്പെടുത്തിയതുപോലെ ഒരുകാലത്ത് ചോള രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ പഞ്ചവര്‍ണ്ണസ്വാമിയുടെ പേര് ‘പഞ്ചവര്‍ണ്ണം’ എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്; അതിന്റെ അര്‍ത്ഥം അഞ്ച് നിറങ്ങള്‍ എന്നാണ്.

ADVERTISEMENT

ശിവന്‍ ഉദംഗ മഹര്‍ഷിക്ക് ദിവസത്തിലെ അഞ്ച് വ്യത്യസ്ത സമയങ്ങളില്‍ അഞ്ച് വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം.

ഈ ക്ഷേത്രം ‘തിരുമൂക്കീച്ചരം’ എന്നും അറിയപ്പെടുന്നുണ്ട്. മറ്റൊരു ഐതിഹ്യപ്രകാരം, സര്‍പ്പരാജാവായ നാഗരാജാവ് അഞ്ച് വ്യത്യസ്ത ലിംഗങ്ങളുടെ പ്രതിമകള്‍ വഹിച്ചുകൊണ്ടിരിക്കെ, അവയെല്ലാം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായി ഒന്നായി ലയിച്ചുവെന്നാണ് വിശ്വാസം. ഗരുഡന്‍, കതിരു മഹര്‍ഷി, കശ്യപ മഹര്‍ഷിയുടെ ഭാര്യ എന്നിവരും ഈ ക്ഷേത്രത്തില്‍ ആരാധന നടത്തിയതായി വിശ്വസിക്കപ്പെടുന്നു.

പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രസമുച്ചയത്തില്‍ മൂന്ന് പ്രാകാരങ്ങളും (പുറമുറ്റങ്ങള്‍) അഞ്ചുനില രാജഗോപുരവും (പ്രവേശന ഗോപുരം) ഉണ്ട്. പ്രധാന സന്നിധിക്ക് കിഴക്കോട്ടാണ് ദര്‍ശനം. അവിടെ ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച ലിംഗരൂപത്തിലുള്ള പഞ്ചവര്‍ണ്ണസ്വാമിയുടെ (ശിവന്‍) വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണേശന്‍ (ശിവന്റെ പുത്രനും ജ്ഞാനത്തിന്റെ ദേവനും), മുരുകന്‍ (ശിവന്റെ പുത്രനും യുദ്ധത്തിന്റെ ദേവനും), നന്ദി (ശിവന്റെ വാഹനം ആയ കാള), നവഗ്രഹങ്ങള്‍ എന്നിവരുടെ ഗ്രാനൈറ്റ് പ്രതിമകള്‍ ഗര്‍ഭഗൃഹത്തിലേക്കുള്ള മണ്ഡപത്തില്‍ സ്ഥിതി ചെയ്യുന്നു.

തമിഴ്‌നാട്ടിലെ മറ്റു ശിവക്ഷേത്രങ്ങളിലെന്നപോലെ, പഞ്ചവര്‍ണ്ണസ്വാമിയുടെ ഗര്‍ഭഗൃഹത്തെ ചുറ്റിയുള്ള ആദ്യ പ്രാകാരത്തില്‍ ദക്ഷിണാമൂര്‍ത്തി (ഗുരുരൂപത്തിലുള്ള ശിവന്‍), ദുര്‍ഗ്ഗ (യോദ്ധാദേവി), ചണ്ഡികേശ്വരന്‍ (ശിവഭക്തനും സന്ന്യാസിയും) എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. രണ്ടാമത്തെ പ്രാകാരം ഗ്രാനൈറ്റ് മതിലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

ചരിത്രപ്രാധാന്യമുള്ള എട്ട് ശാസനങ്ങള്‍ ഈ ക്ഷേത്രത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഒന്നില്‍, ഒരു ചോളരാജാവിന്റെ ഭരണത്തിന്റെ നാലാം വര്‍ഷത്തില്‍, അതിഗുണകപാഗനല്ലൂര്‍ എന്ന ഗ്രാമം ക്ഷേത്രപരിപാലനത്തിനായി ദാനമായി നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊരു ശാസനയില്‍ ചോളരാജാവായ രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ ചരിത്രപരമായ സ്ഥാനം കണ്ടെത്താന്‍ കഴിയും. പ്രധാന മൂര്‍ത്തിയുടെ വടക്കേ മതിലിലുള്ള, രാജരാജ ചോളന്‍ ഒന്നാമന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തെ മറ്റൊരു ശാസനയില്‍, കേരളങ്കട വളനാട്ടിലെ ഒരു ഉപവിഭാഗമായ ഉറയ്യൂര്‍-കുറ്റത്തിലെ രാജശ്രയ-ചതുര്‍വേദിമംഗലം എന്നാണി ഉറയ്യൂരിനെ പരാമര്‍ശിക്കുന്നത്.

ശാന്തസുന്ദരമായ ഈ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള വലിയ മണ്ഡപവും തിണ്ണകളും കടുത്ത ചൂടില്‍ നിന്നും ഭക്തരെ ഭദ്രമായി സംരക്ഷിക്കും വിധമാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. നാദസ്വരം മുതല്‍ പ്രത്യേകമായ താളവാദ്യങ്ങള്‍ വരെ ഈ തിണ്ണകളുടെ ഓരങ്ങളില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

കെട്ടിട നിര്‍മ്മാണ ശൈലിയില്‍ കേരളത്തിലെ ഹരിപ്പാട് വേലായുധ സ്വാമി ക്ഷേത്രവുമായി ഏറെ സമാനതകളുണ്ട് പഞ്ചവര്‍ണ്ണേശ്വര ക്ഷേത്രത്തിന്. ഹരിപ്പാട്ടെ പോലെ തന്നെ മയിലുകളെ ഇവിടെ സംരക്ഷിച്ചു പോരുന്നതും രസകരമായ ഒരു സാമ്യതയായി തോന്നി.

എം.ഡി രാമനാഥന്‍ പാടിയതു പോലെ ‘ഹരിയും ഹരനും’ ഒന്നാണല്ലോ. അതുപോലെ തന്നെ ശൈവ മുരുക ക്ഷേത്രങ്ങളും ഹൈന്ദവമായ പൊതു സമീപന ആചാരങ്ങളെ പിന്തുടരുന്നു എന്നതിന് പഞ്ചവര്‍ണ്ണേശ്വരം പോലെയുള്ള ക്ഷേത്രങ്ങള്‍ നിതാന്ത തെളിവ് തന്നെ.

(അവസാനിച്ചു)

Tags: അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍പഞ്ചവര്‍ണ്ണേശ്വര
Share
Tweet
Send
Share

Related Posts

വേര്‍പെടുത്താനാകാത്ത ഏട്‌ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 6)

വേര്‍പെടുത്താനാകാത്ത ഏട്‌ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 6)

ജംബുലിംഗേശ്വര സന്നിധിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 5)

ജംബുലിംഗേശ്വര സന്നിധിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 5)

തിരുവെറുമ്പൂരും ചരിത്രവും (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 4)

തിരുവെറുമ്പൂരും ചരിത്രവും (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 4)

തിരുവയ്യാറിന്റെ സംഗീത ലഹരിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 3)

തിരുവയ്യാറിന്റെ സംഗീത ലഹരിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 3)

തിരുവാരൂരിന്റെ ശാന്തതയില്‍ ((അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 2)

തിരുവാരൂരിന്റെ ശാന്തതയില്‍ ((അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 2)

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

Shopping Cart

Latest

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍

ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies