Tuesday, June 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തിരുവയ്യാറിന്റെ സംഗീത ലഹരിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 3)

ഡോ. കെ. പരമേശ്വരന്‍ഡോ. കെ. പരമേശ്വരന്‍
5 June 2026

തിരുവയ്യാര്‍ എന്ന ചെറിയ തമിഴ്‌നാട് ഉള്‍നാടന്‍ പട്ടണം ലോകപ്രശസ്തമാണ്. സംഗീതത്തിന്റേത് മാത്രമായൊരു ആഘോഷം നടക്കുന്നത് ഇവിടെയാണ് എന്നതാണ് ഇതിന് കാരണം. കര്‍ണ്ണാടക സംഗീത ലോകത്തെ ഏറ്റവും വിശുദ്ധമായ ഉത്സവങ്ങളിലൊന്നാണ് ത്യാഗരാജ ആരാധനാ മഹോത്സവം. ഇവിടെയൊന്നു പാടുന്നത് ഏത് കര്‍ണ്ണാടക സംഗീതജ്ഞനെ സംബന്ധിച്ചും സമാദരണീയമായ, വരേണ്യമായ ഒരു കര്‍മ്മം തന്നെയാണ്.

Google NewsAdd Kesari Weekly as a preferred source on Google

കാവേരി നദി ശ്രുതിയിടുന്ന, അയല്‍പ്പക്കത്തുള്ള പരമ്പരാഗത നാദസ്വര വിദ്വാന്മാരുടെ നിത്യ സാധകം ഐശ്വര്യദായകമായ, തിരുവയ്യാര്‍ സംഗീത കോളേജ് വിദ്യാര്‍ത്ഥികളിലൂടെ പുതിയ തലമുറകളിലേയ്ക്കു കൂടി കര്‍ണ്ണാടക സംഗീതത്തിന്റെ ഭംഗിയും ഭക്തിയും അനായാസമെന്നോണം കൈമാറ്റം ചെയ്യപ്പെടുന്നു. തിരുവയ്യാര്‍ നമുക്ക് അനാവരണം ചെയ്തു തരുന്നത് ഒരു മുഖം മാത്രം. തമിഴകത്തിന് പുറത്ത് അത്രയധികം അറിയപ്പെടാത്ത തിരുവയ്യാറിന്റെ പ്രലോഭനീയമായ മറ്റൊരു മുഖമുണ്ട് – അതാണ് പഞ്ചനദീശ്വര ക്ഷേത്രവും അവിടുത്തെ ശാന്തിയുടെ സംഗീതാത്മകതയും!

ട്രിച്ചിയില്‍ നിന്നും കാവേരി നദിയോരം പറ്റി, തണല്‍ മരങ്ങള്‍ നിറഞ്ഞൊരു വഴിയുണ്ട്, തഞ്ചാവൂരിനെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് തിരുവയ്യാറിലെത്താന്‍. വീതിയല്‍പ്പം കുറഞ്ഞതെങ്കിലും വൃത്തിയായി പരിപാലിക്കപ്പെടുന്ന ഈ റോഡിലൂടെയുള്ള യാത്ര ഉന്മേഷദായകമാണ്.
ഭാരതത്തില്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ അണക്കെട്ടായ കല്ലണയുടെ ഭംഗി ആസ്വദിക്കാം എന്നതാണ് ഈ വഴിയുള്ള യാത്രയിലെ ഒരു ആകര്‍ഷണീയത. കരികാല ചോളന്‍ 150 ഇഋയില്‍ നിര്‍മ്മിച്ച ഈ അണക്കെട്ട് കാവേരി നദിയുടെ ഭംഗി തികച്ചും കണ്ടാസ്വദിക്കാന്‍ പാകത്തിനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ADVERTISEMENT

ശ്രീരംഗം ക്ഷേത്രമിരിക്കുന്ന ദ്വീപ് സൃഷ്ടിച്ചു കൊണ്ട് രണ്ടായി പിരിഞ്ഞൊഴുകുന്ന കാവേരി കൊല്ലിടം ആറുമായി വീണ്ടും ഒന്നിക്കുന്നത് കല്ലണയിലാണ്. ഒന്നു ചേര്‍ന്ന് ഒഴുകുന്ന കാവേരി പിന്നീട് പൂംപുഹാര്‍ എന്ന പ്രശസ്തമായ കരകൗശല ഗ്രാമത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിലേയ്ക്ക് ഒഴുകി ചേരുന്നു.

തീയാടിയപ്പര്‍ എന്ന ശിവവിഗ്രഹ പ്രതിഷ്ഠയുള്ള തിരുക്കാട്ടുപള്ളിയാണ് ഈ വഴി വരുമ്പോഴുള്ള മറ്റൊരു കാഴ്ച്ച. അഗ്‌നീശ്വരനായി മഹാദേവനെ പൂജിക്കുന്ന ഈ ക്ഷേത്രം തിരുവയ്യാര്‍, ബൃഹദീശ്വരര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ഷേത്രശൃംഖലയുടെ ഭാഗമായ തമിഴക സാംസ്‌കാരിക ചരിത്രത്തി ന്റെ ഈടുവയ്പ്പുകളില്‍ ഒന്നാണ്.

തിരുവയ്യാര്‍ എന്ന ചെറുപട്ടണത്താല്‍ ചുറ്റപ്പെട്ട്, ഒരു പരിധി വരെ മറയ്ക്കപ്പെട്ട്, ഒരു പക്ഷേ പ്രസിദ്ധമായ ത്യാഗരാജ ആരാധനാ സംഗീതോത്സവം കാരണം മറക്കപ്പെട്ട ഒരു മഹാക്ഷേത്രമാണ് തിരുവയ്യാര്‍. ഭീമന്‍ ഇടനാഴികള്‍, ഇടനാഴികളുടെ അരികിലെ ഇരുളിടങ്ങളില്‍ നിന്നെത്തി നോക്കുന്ന രഥങ്ങള്‍, വാദ്യങ്ങള്‍, പൂജയ്ക്കുള്ള വിചിത്ര രൂപികളായ ഉപകരണങ്ങള്‍ തുടങ്ങിയവ കൊണ്ട് വിശാലവും ശാന്തവുമാണ് തിരുവയ്യാര്‍ മതിലകം.

പ്രാദേശിക, നാടോടി ചരിത്രമനുസരിച്ച് ദക്ഷിണകാശിയില്‍ കുറഞ്ഞൊന്നുമല്ല തിരുവയ്യാര്‍. മാത്രവുമല്ല ശിവവാഹനവും നര്‍ത്തനവേളയിലെ മൃദംഗവിദ്വാനും കൂടിയായ നന്തിയുടെ ജന്മം നടന്നതും ഇതേ തിരുവയ്യാറില്‍ തന്നെ.

പക്ഷേ ശിവഭക്തിയുടെ പരകോടി എന്ന് തമിഴ് സാഹിത്യത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ‘നന്തനാര്‍ ചരിത’ത്തിലെ നാടകീയ സംഭവങ്ങള്‍ നടക്കുന്നത് തിരുവയ്യാറിലല്ല, കുറച്ചകലെയുള്ള തിരുപ്പങ്കൂരിലാണ്. അവിടെ തന്നെ കണ്ടു വണങ്ങാന്‍ വന്ന പറയ ജാതിയില്‍പ്പെട്ട നന്തനാര്‍ക്ക് ശിവലിംഗം ശരിക്ക് കണ്ടു തൊഴാന്‍ തക്കവണ്ണം നേരെ മുന്നിലുള്ള നന്തികേശ്വര വിഗ്രഹം ഒരു വശത്തേക്ക് മാറ്റാന്‍ ശിവപെരുമാന്‍ തന്നെ ആവശ്യപ്പെട്ടുവത്രേ. ഗോപാലകൃഷ്ണ ഭാരതി രചിച്ച നന്ദനാര്‍ ചരിതത്തില്‍ പൂര്‍വ്വി കല്ല്യാണി രാഗത്തില്‍ നിബന്ധിച്ചിട്ടുള്ള ‘ചെട്രേ വിലക് എന്‍ പിള്ളൈ’ എന്ന കൃതി ഈ സംഭവത്തിന്റെ നാടകീയത തുളുമ്പുന്ന, ഭക്തിസാന്ദ്രമായ വിവരണമാണ്.

സംഗീതചരിത്രത്തില്‍ താളവാദ്യം സംബന്ധിച്ച പരാമര്‍ശങ്ങളുടെ ഭാഗമായും തിരുവയ്യാര്‍ ഉള്‍പ്പെടുന്ന സപ്തസ്ഥാന ക്ഷേത്രങ്ങള്‍- സപ്തസ്വരങ്ങളെ അനുസ്മരിപ്പിക്കുന്ന ഏഴ് ശൈവക്ഷേത്രങ്ങളായും സപ്ത സ്ഥാനങ്ങള്‍ സങ്കല്‍പ്പിക്കപ്പെടുന്നു – പരാമര്‍ശിക്കപ്പെടുന്നുണ്ട്. കണ്ടിയൂര്‍, തിരുപ്പാന്തുരുത്തി, തിരുപ്പാഴാണം, തിരുവേദിക്കുടി, തില്ലൈസ്ഥാനം, തിരുച്ചെറായി എന്നിവയാണ് മറ്റ് സപ്തസ്ഥാന ക്ഷേത്രങ്ങള്‍. അരിയലൂരിലുള്ള തിരുമഴൈപ്പാടി വൈദ്യനാഥ സ്വാമി ക്ഷേത്രത്തിലെ വിവാഹാഘോഷത്തിന് ശേഷമാണ് നന്തിയും സുയസായാംബികാ ദേവിയും തിരുവയ്യാറിലെത്തി കുടിയിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും തിരുവയ്യാര്‍ കേന്ദ്രബിന്ദുവാക്കി ത്യാഗരാജ സ്വാമികള്‍ ഏതെങ്കിലും കൃതികള്‍ രചിച്ചതായി അറിവില്ല. എന്നാല്‍ നിരവധി കൃതികളില്‍ അനുപല്ലവികളിലും ചരണങ്ങളിലുമായി പഞ്ചനദീശ്വരനെ കുറിച്ച് ത്യാഗരാജ കൃതികളില്‍ പരാമര്‍ശങ്ങള്‍ ധാരാളമായി കാണാം.

തിരുവയ്യാറില്‍ ത്യാഗരാജ സമാധിയും പഞ്ചനദീശ്വര ക്ഷേത്രവും കഴിഞ്ഞാല്‍ നിര്‍ബന്ധമായും ആസ്വദിച്ചിരിക്കേണ്ട മറ്റൊന്നു കൂടിയുണ്ട് – അശോക ഹല്‍വ! തിരുവയ്യാര്‍ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്, ത്രുവയ്യാര്‍ ക്ഷേത്രത്തിനും ബസ് സ്റ്റാന്‍ഡിനും വളരെയടുത്ത്, സമാധിയിലേയ്ക്കും കുംഭകോണത്തേക്കും അരിയലൂരിലേയ്ക്കും പോകുന്ന വീഥിയെ നോക്കിയിരിക്കുന്ന അഴിയിട്ട, പഴയ മാതൃകയിലുള്ള ഒരു കടയാണിത്. ഗോതമ്പും നെയ്യും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചെറിയ ചൂടില്‍ സാവകാശം പാകം ചെയ്യുന്ന അശോക ഹല്‍വ ത്യാഗരാജ കൃതി പോലെ മോഹനവും പഞ്ചനദീശ്വര ക്ഷേത്രം പോലെ ഭൈരവവും ആണ്. ഈ ഹല്‍വ അവിടെ തന്നെയുണ്ടാക്കുന്ന മിക്‌സ്ച്ചര്‍ (മുറുക്ക്, ചീട, അവല്‍, കപ്പലണ്ടി, തട്ട തുടങ്ങി വിവിധ തമിഴ് ‘നുറുക്കു തീന്‍പണ്ടങ്ങ’ളുടെ (ചെറു കടികള്‍) ശരിയായ മിക്‌സ്ച്ചര്‍ (കൂട്ട്) തന്നെയാണ് ഇത്) കൂട്ടിക്കഴിക്കുന്നതും ഒരു സുഖം തന്നെ. പിന്നീട് സന്ധ്യക്ക് വയലേലകളെ തഴുകി വരുന്ന മന്ദമാരുതനേറ്റ് തഞ്ചാവൂര്‍ വഴി ട്രിച്ചിക്കു മടങ്ങാം. ആ വഴിയിലാണ് എറുംബിനെ പൂജിക്കുന്ന എറുംബിലേശ്വര്‍ കോവില്‍.

(തുടരും)

Tags: അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍
ShareTweetSendShare

Related Posts

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

ഭോജശാലയുടെ വിമോചനഗാഥ

ഭോജശാലയുടെ വിമോചനഗാഥ

ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)

ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

അന്‍പതുകളില്‍ ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 33)

അന്‍പതുകളില്‍ ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 33)

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

Shopping Cart

Latest

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

പൂക്കാലം

പൂക്കാലം

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് ശതാബ്ദി പ്രഭാഷണസഭ 13, 14 തീയതികളിൽ; സർസംഘചാലക് പങ്കെടുക്കും

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies