Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 6, 2026

ആലപ്പുഴ: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂളില്‍ നടന്ന സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

വിവരസാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച മനുഷ്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിന്റെ അനിയന്ത്രിതമായ ഉപയോഗം പ്രത്യേകിച്ച് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. വിവരശേഖരണം, ആശയവിനിമയം, വിജ്ഞാനം, വിനോദം തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും നല്‍കിയ നേട്ടങ്ങള്‍ വിലമതിക്കാനാകാത്തതാണെങ്കിലും, സാമൂഹ്യമാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം സമൂഹത്തില്‍ ആശങ്കാജനകമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നതായും പ്രമേയത്തില്‍ വിലയിരുത്തുന്നു.

കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി, പഠനവൈകല്യങ്ങള്‍, മൂല്യബോധത്തിന്റെ തകര്‍ച്ച, ഏകാന്തത, ആത്മഹത്യാപ്രവണത എന്നിവ വര്‍ധിച്ചുവരുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്കുശേഷം ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍ വിദ്യാര്‍ത്ഥികളുടെ അനിവാര്യ പഠനോപകരണമായി മാറിയെങ്കിലും, അതുവഴി നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കുട്ടികള്‍ പ്രവേശിക്കുന്ന സാഹചര്യം രൂപപ്പെട്ടുവെന്നും വിലയിരുത്തി.

ADVERTISEMENT

കുട്ടികളെ ശാന്തരാക്കുന്നതിനോ തിരക്കുകളില്‍ നിന്ന് ഒഴിവാക്കുന്നതിനോ മാതാപിതാക്കള്‍ മൊബൈല്‍ഫോണ്‍ കൈമാറുന്ന പ്രവണത വ്യാപകമായതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ അധിഷ്ഠിത സാമൂഹ്യമാധ്യമങ്ങളുടെ അമിത സ്വാധീനം ഭാഷാബോധത്തെയും പുസ്തകവായനയെയും ഗണ്യമായി കുറച്ചതായും ഗ്രാമീണ വായനശാലകളുടെ പ്രസക്തി നഷ്ടപ്പെടുന്നതായും ആശങ്ക പ്രകടിപ്പിച്ചു. മാതൃഭാഷയുടെ പ്രയോഗത്തിലും ഉച്ചാരണത്തിലും പിന്നാക്കാവസ്ഥ പ്രകടമാണെന്നും പ്രമേയത്തില്‍ പറയുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ പവിത്രതയും ക്ഷയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ഇന്റര്‍നെറ്റിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും അടിമകളാകുന്ന വിദ്യാര്‍ത്ഥിസമൂഹത്തിന് രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ കഴിയില്ലെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഇന്റര്‍നെറ്റിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാതെ അവയെ ക്രിയാത്മകവും ഉത്തരവാദിത്തപരവുമായി ഉപയോഗിക്കാന്‍ കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിലും പൊതുസമൂഹത്തിലും ബോധവല്‍ക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു.

കുട്ടികളിലേക്ക് അഭിലഷണീയമല്ലാത്ത വിദേശ സ്വാധീനങ്ങളും ദുഷ്പ്രവണതകളും നേരിട്ട് എത്തുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.ടി. നയത്തില്‍ ഇതുസംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് സാമൂഹിക പെരുമാറ്റശീലങ്ങളും മൂല്യബോധവും ജീവിതാനുഭവങ്ങളും സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും, അതിനായി യാന്ത്രികമായ മായാലോകത്തില്‍ നിന്ന് അവര്‍ക്ക് ആവശ്യമായ അകലം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഡാറ്റാ ഉപയോഗത്തിനും സാമൂഹ്യമാധ്യമ ഉപയോഗത്തിനും ഫലപ്രദമായ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമം അടിയന്തരമായി കൊണ്ടുവരണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

 

Tags: ബാലഗോകുലം
Share
Tweet
SendShare

Related Posts

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies