1946ല്‍ മുംബൈയിലെ പോദ്ദാര്‍ കോമേഴ്‌സ് കോളേജില്‍ മുഖ്യശിക്ഷക് ഉപരി കാര്യകര്‍ത്താക്കളുടെ ബൈഠക് നടക്കുകയായിരുന്നു. ബൈഠക്കില്‍ സന്നിഹിതനായിരുന്ന പൂജനീയ ബാളാസാഹബ് ദേവറസ്ജിയോട് ഒരു കാര്യകര്‍ത്താവ് ചോദിച്ചു: ”സംഘത്തിലെ ദണ്ഡ, യോഗചാപ് എന്നിവയുടെ പരിശീലനം ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ?”
”സംഘത്തിന്റെ കാര്യക്രമങ്ങളില്‍ തീ കൊളുത്തുന്നതു മുതല്‍ തീ അണയ്ക്കുന്നതുവരെ എല്ലാ പരിപാടികളും ഉണ്ടാകും! എന്നാല്‍ സംഘദൃഷ്ടിയില്‍ കാര്യക്രമങ്ങള്‍ക്ക് രണ്ടാംസ്ഥാനം മാത്രമാണുള്ളത്. സമാജത്തെ സംഘടിപ്പിക്കുക എന്നതാണ് ഏറ്റവും മഹത്തായ കാര്യം” – ഇതായിരുന്നു ബാളാസാഹബ്ജിയുടെ മറുപടി.
മറ്റൊരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: ”സംഘം മറ്റൊരു കാര്യവും ചെയ്യില്ല! എന്നാല്‍ സ്വയംസേവകര്‍ എല്ലാകാര്യങ്ങളും ചെയ്യും. സംഘം വാര്‍ത്താപത്രം നടത്തില്ല. ബാങ്ക് നടത്തില്ല, വിദ്യാലയങ്ങള്‍ നടത്തില്ല. എന്നാല്‍ സ്വയംസേവകര്‍ ഈ കാര്യങ്ങളെല്ലാം ചെയ്യും!”






















