നീറ്റല്‍
സ്വസ്ഥമായ മനസ്സ്
അസ്വസ്ഥമാകുവാന്‍
ഇടയ്‌ക്കൊന്നു
കാലിടറി വീണാല്‍ മതി.
വീഴ്ചയില്‍ പൊടിഞ്ഞ
ഒരു തുള്ളി ചോരയുടെ
നീറ്റല്‍
ജീവിതം തീരുന്നതുവരെ
നിങ്ങളെ അലോസരപ്പെടുത്തും.
തോന്നല്‍
മതിയെന്നു തോന്നുമ്പോള്‍
വാതില്‍ വലിച്ചടച്ച്
ഒറ്റ പോക്കാണ്.
മുറിയിലെ ഫാന്‍
ഒരു കുപ്പി വിഷം
കിണര്‍
റെയില്‍പാളം
വഴികള്‍ പലതുണ്ട്.
ശേഷമുള്ള നിശ്ശബ്ദതയെ
തുടച്ചു മാറ്റാനാവാതെ
ശിഷ്ടകാലം
വീടും മരിച്ചു കിടക്കും.






















