”നേതാവ് വിജയത്തിന്റെ കീര്‍ത്തി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും പരാജയം സ്വയം പചിച്ചുകൊണ്ട് സഹപ്രവര്‍ത്തകരെ സംരക്ഷിക്കുകയും ചെയ്യണം” – മുന്‍ ഭാരത രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം തന്റെ ആത്മകഥയില്‍ കുറിച്ചിട്ട വാക്കുകളാണിവ.
ഋഷികേശ് യാദവ് എന്ന സംഘ സ്വയംസേവകന്‍ ഒരു എവറസ്റ്റ് ആരോഹണ സംഘത്തിന്റെ നേതാവായിരുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഘട്ടമായപ്പോള്‍, അതുവരെ സംഘത്തിന്റെ ഏറ്റവും മുന്നില്‍ നടന്നിരുന്ന ഋഷികേശ് സംഘത്തിലുണ്ടായിരുന്ന സുമേന്ദ്ര ചൗഹാനെ ഏറ്റവും മുന്നിലാക്കി. അങ്ങനെ, ആരോഹണത്തിന്റെ പത്രവാര്‍ത്ത വന്നപ്പോള്‍, എവറസ്റ്റിലെത്തിയ ആദ്യ സംഘാംഗമെന്ന നിലക്ക് അതിലുണ്ടായിരുന്ന പേര് സുമേന്ദ്ര ചൗഹാന്റേതായിരുന്നു! ഈ വിഷയത്തില്‍ ഋഷികേശ് യാദവ് നല്‍കിയ വിശദീകരണം ഇപ്രകാരമായിരുന്നു:
”എന്റെ ഏക ലക്ഷ്യം ഈ സംഘത്തെ എവറസ്റ്റ് ആരോഹണം ചെയ്യിക്കുക എന്നതായിരുന്നു. അതിന്റെ പിന്നില്‍ എന്റെ വ്യക്തിപരമായ നേട്ടമോ പ്രശസ്തിയോ ഒരിക്കലും ഒരു കാരണമായിരുന്നില്ല. അതുകൊണ്ടുതന്നെ, കൊടുമുടി കീഴടക്കാനുള്ള, അവിടെ കാലുകുത്താനുള്ള ആദ്യത്തെ അവസരം സംഘത്തിലെ ഏറ്റവും മിടുക്കനായ സുമേന്ദ്രചൗഹാന് ആയിരിക്കണമെന്ന് ഞാന്‍ കരുതി! എനിക്ക് സംഘശാഖയില്‍ നിന്ന് കിട്ടിയ പ്രശിക്ഷണം അതാണ്!’






















