എന്റെ വീടിനു മതിലില്ല
മുറ്റം നിറയെ ചെടിയുണ്ട്
ചെടിയില്‍ നിറയെ പൂവുണ്ട്
പൂവില്‍ നിറയെ തേനുണ്ട്
തേനുണ്ണാനായ് വണ്ടുണ്ട്
വണ്ടുകള്‍ പാറിനടക്കുന്നു
കൂടെക്കളിക്കാന്‍ പോരുന്നോ?
തൊടിയില്‍ നിറയെ മാവുണ്ട്
ചില്ലകളില്‍ മാമ്പഴമുണ്ട്
അണ്ണാറക്കണ്ണന് കൂട്ടുണ്ട്
മാമ്പഴമുണ്ണാന്‍ പോരുന്നോ?