കൃത്യമായാഗസ്ത് പതിനഞ്ച് വീണ്ടും വരും
വര്‍ഷമെത്തുമ്പോള്‍,
നമ്മള്‍ സ്വാതന്ത്ര്യ ഗീതം പാടും
ചെങ്കോട്ട മേലേ, വാനി
ലായിരം സൗരയൂഥങ്ങള്‍
ആഗസ്ത് പതിനഞ്ചിന്റെ
മഹത്വം വാഴ്ത്തിപ്പാടും
അങ്ങ് ദൂരേ വാനിലുദിച്ചു
നില്ക്കുന്നൊരു
*ശുക്ല നക്ഷത്രം തന്റെ
പിറന്നാളാഘോഷിക്കും.
ഭവാനീ ഭാരതീ കാളീ
വാഴ്‌കെന്ന് പ്രാര്‍ത്ഥിച്ചീടും
മേഘങ്ങള്‍ ചായം മുക്കി
മൂവര്‍ണ്ണക്കൊടി പാറിക്കും
ഉണരൂ ഭാരതാംബേ
എവിടെ നിന്‍ പ്രാണശക്തി !
അന്തരീക്ഷത്തില്‍
*ഋഷി വചനങ്ങളലയടിക്കും
*ഏകലോകത്തിന്‍ മഹാ ജീവിത
സിദ്ധാന്തങ്ങള്‍
സ്വതന്ത്ര ഭാരതത്തിന്
പുതിയൊരു ലക്ഷ്യം കാട്ടും
* അരവിന്ദന്‍ ശുഭ്രവസ്ത്ര ധാരിയായിരുന്നു.
*ആഗസ്ത് 15 മഹര്‍ഷി അരവിന്ദന്റെ ജന്മദിനമാണ്.
*ഏകലോക സിദ്ധാന്തം ശ്രീ അരവിന്ദന്റെ ജീവിത സ്വപ്‌നമായിരുന്നു.






















