രാഷ്ട്രീയ കക്ഷികള്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യം മുന്‍നിര്‍ത്തി സംഘത്തെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാറുണ്ട്. ഈ പ്രചാരണം നടത്തുന്നത് പലപ്പോഴും മുസ്ലിങ്ങളായിരിക്കയില്ല. മറിച്ച് അവരുടെ സംഘടിതവോട്ട് ലക്ഷ്യമാക്കി യാതൊരു തത്വദീക്ഷയും പാലിക്കാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരിക്കും. 1956ല്‍ മധ്യപ്രദേശ് പ്രാന്തത്തിന്റെ വിശാലസാംഘിക് ഭോപാലില്‍ നടന്നു. അവിടെ കോര്‍പ്പറേഷന്‍ വക ഉദ്യാനമാണ് സാംഘിക്കിനുവേണ്ടി നിശ്ചയിച്ച സ്ഥലം. നഗരപാലികയുടെ മുഖ്യ അധികാരി ഒരു മുസ്ലിം ആയിരുന്നുവെങ്കിലും അദ്ദേഹം അത്യന്തം സന്തോഷത്തോടെ ഉദ്യാനത്തില്‍ സാംഘിക് നടത്താന്‍ അനുമതി നല്‍കി.
സാംഘിക്കില്‍ മുസ്ലിങ്ങളെക്കുറിച്ചുള്ള സംഘത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പരംപൂജനീയ ഗുരുജി പറഞ്ഞു: ”ഇവിടത്തെ ഹിന്ദുക്കളുടെതുപോലെ ഈ ദേശത്തുള്ള മുസ്ലീങ്ങളിലും ഓടിക്കൊണ്ടിരിക്കുന്നത് ഒരേ പൂര്‍വ്വികരുടെ രക്തമാണ്. ശ്രീഗുരുജിയുടെ ഈ വാക്കുകള്‍ മുസ്ലിങ്ങളുടെയോ മാധ്യമങ്ങളുടെയോ എതിര്‍പ്പിനോ വിരോധത്തിനോ കാരണമായില്ല.






















