അമ്മയുടെ കാല് കഴുകാമോ?
അനാചാരം.
സഹോദരിയുടെ കാല് കഴുകാമോ?
ദുരാചാരം.
സഹോദരന്റെ കാല് കഴുകാമോ?
തോന്നിവാസം.
രോഗിയെ പരിചരിക്കാമോ?
തെമ്മാടിത്തം.
ഭാര്യയെ ചുംബിക്കാമോ?
സമ്മതം വാങ്ങണം.
അമ്മയെ ആശ്ലേഷിക്കാമോ?
സ്ത്രീയുടെ മേലുള്ള അതിക്രമം.
(അവസാന ചോദ്യം)
ഗുരുവിന്റെ കാല് കഴുകാമോ?
അടിമപ്പണി. ഭരണഘടനാ ലംഘനം.
(കഷായം)
ഭരണഘടന ഉണ്ടായത് ഭാരതം ഉണ്ടായതിനു ശേഷം.
ഭേദഗതിയില്ലാത്തത് ഭാരതവും
ഭേദഗതിയുള്ളത് ഭരണഘടനയും
(ഔഷധ സേവ)
ഗുരുത്വക്കേടുമൂലം പിച്ചും പേയും പറയുന്ന മാറാരോഗികള്‍
ഓരോ ഔണ്‍സ് ‘ഗുരുത്വക്കേടു ശമന കഷായം’
ചെറുനാരങ്ങ നീരില്‍ സമം ഇഞ്ചി നീരു ചേര്‍ത്ത്
‘ഗുരുവന്ദനം – മാതൃവന്ദനം’ എന്നു മൂന്നു പ്രാവശ്യം വിചാരിച്ച്
രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പു
മുടങ്ങാതെ മൂന്നാഴ്ച സേവിക്കണമെന്നു വൈദ്യന്‍.
വീണ്ടും വരുമ്പോള്‍ മെന്റല്‍ ഹോസ്പിറ്റലില്‍ നിന്ന്
മസ്തിഷ്‌ക ടെസ്റ്റു നടത്തിയ റിപ്പോര്‍ട്ടും കൊണ്ടുവരണം.






















