Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

വെള്ളായണി ജയചന്ദ്രന്‍, എം.കെ.സദാനന്ദന്‍

Print Edition: 13 June 2025

മനസ്സിന്റെ നിഗൂഢ താഴ്‌വരകള്‍
പരമേശ്വരന്‍ പേങ്ങാട്
ഇന്ത്യ ബുക്‌സ്, കോഴിക്കോട് – 2
ഫോണ്‍: 9447394322
പേജ്: 136 വില: 200 രൂപ

അതീന്ദ്രിയ മന:ശാസ്ത്രം വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ശാസ്ത്രശാഖയാണ്. അതിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍കുറവാണുതാനും. അതിനൊരു പരിഹരമെന്നോണം അതീന്ദ്രിയ മന:ശാസ്ത്രത്തെ കുറിച്ചു പൊതുവായ ഒരു ധാരണ അനുവാചകര്‍ക്ക് ലഭിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ‘പരമേശ്വരന്‍ പേങ്ങാട്’ രചിച്ച കൃതിയാണ് ‘മനസ്സിന്റെ നിഗൂഢ താഴ്‌വരകള്‍’.

ഇരുപത്തിയാറ് അദ്ധ്യായമുള്ള ഈ കൃതി അതീത മനഃശാസ്ത്രത്തിന്റെ ഉത്ഭവവും വളര്‍ച്ചയും വിവരിച്ചുകൊണ്ട് തുടങ്ങുന്നു. നമ്മുടെ മനസ്സ് അളവറ്റ ഊര്‍ജ്ജത്തിന്റെ സംഭരണ കേന്ദ്രമാണ്. അതുപയോഗപ്പെടുത്തി അദ്ഭുതകരമായ പ്രതിഭാസങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ നിരവധിയാണ്. ടെലിപ്പതി, അഗോചരദൃശ്യം തുടങ്ങിയ പ്രതിഭാസങ്ങള്‍ നാം ഏറെ കേട്ടിട്ടുള്ളതാണല്ലോ. ബോധതീതാവസ്ഥയുടെ പരമകാഷ്ഠയില്‍ സ്വശരീരത്തെ ഒരേസമയം രണ്ടുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ ചില യോഗികള്‍ക്ക് കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. സ്ഫടിക ജ്യോതിഷം, മഷിനോട്ടം, മാന്ത്രിക ദണ്ഡിന്റെ സഹായത്തോടെ കിണറിനുസ്ഥാനം കാണല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ദ്ധരായവര്‍ എല്ലാ രാജ്യത്തുമുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നു.

ഓരോ അധ്യായത്തിലെയും പ്രതിപാദ്യം വിശദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ‘വിചാരവിനിമയം അഥവാ ടെലിപ്പതി’, ‘അഗോചരദര്‍ശനം’, ‘അതീന്ദ്രിയ ചലന പ്രതിഭാസം’, ‘പ്രാണന്‍ ശാസ്ത്രദൃഷ്ടിയില്‍’, ‘ഊര്‍ജ്ജവ്യാപനത്തിലൂടെ രോഗശാന്തി,’ അതീത മന:ശാസ്ത്രം ചികിത്സാരംഗത്ത്,’ ‘യോഗയും അതീന്ദ്രിയസിദ്ധികളും’ സൂചിമുനയുണര്‍ത്തുന്ന ശക്തികേന്ദ്രങ്ങള്‍’ ഇങ്ങനെ ശ്രദ്ധേയങ്ങളായ നിരവധി അധ്യായങ്ങള്‍ ഈ കൃതിയിലുണ്ട്.

സര്‍വ്വവ്യാപിയായ പ്രാണശക്തിയെ ശാസ്ത്ര ദൃഷ്ടിയിലൂടെ വിലയിരുത്താനും ലളിതമായി വിവരിക്കാനുമുള്ള ഗ്രന്ഥകാരന്റെ വൈഭവം പ്രശംസനീയമാണ്. ‘പ്രാണോര്‍ജ്ജ വ്യാപനത്തിലൂടെ രോഗശാന്തി’ എന്ന അധ്യായത്തില്‍ ഇന്ന് ലോകമെങ്ങും പ്രചാരമുള്ള റെയ്കി ചികിത്സയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കൈകളിലൂടെയും അല്ലാതെയും ഊര്‍ജ്ജം മറ്റൊരാളിലേയ്ക്കു പകര്‍ന്ന് അയാളെ രോഗ മുക്തനാക്കുകയാണ് ഈ ചികിത്സാരീതി. ലോകമെമ്പാടും ഇതിന് ആരാധകരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയ്കി സെന്ററുകളെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു.
പുനര്‍ജന്മത്തെ കുറിച്ചുള്ള ചിന്തവിശദമായി തന്നെ ഈ കൃതിയില്‍ കാണാം. അതില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും ധാരാളമുണ്ട്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന പ്രഗല്‍ഭനെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നത് ഇവിടെ കൗതുകപൂര്‍വ്വം വായിക്കാം. വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, വോള്‍ട്ടയര്‍, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, മഹാത്മാഗാന്ധി, ഹെന്‍ട്രിഫോര്‍ഡ്, ശ്രീ.എം, ഡോ. ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

മഷി നോട്ടത്തെക്കുറിച്ചും അക്യുപക്ചര്‍ ചികിത്സയെ കുറിച്ചും ഭക്ഷ്യവസ്തുക്കള്‍ തന്നെ രോഗസംഹാരിയാക്കി മാറ്റുന്ന ‘പ്ലാസിബോ പ്രതിഭാസ’ത്തെകുറിച്ചുമുള്ള വിവരണങ്ങള്‍ എറെ ആകര്‍ഷകമായിത്തോന്നി. ടെലിപ്പതിയെക്കുറിച്ചും ഓജോ ബോര്‍ഡിനെക്കുറിച്ചും ലളിതമായി പറഞ്ഞിട്ടുണ്ട്. അതീന്ദ്രിയ മന:ശാസ്ത്രത്തില്‍ തല്‍പ്പരരായ മലയാളികള്‍ക്ക്, രസകരമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ പുസ്തകം, ഉപകാരപ്രദമായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം.

കൃഷ്ണഗീതികള്‍ (കവിതകള്‍)
ചേപ്പാട് ഭാസ്‌ക്കരന്‍ നായര്‍
ഐവറി ബുക്‌സ്, തൃശ്ശൂര്‍
ഫോണ്‍: 9446476551
പേജ്:68 വില: 100 രൂപ

ദശാവതാരങ്ങളില്‍ പൂര്‍ണ്ണാവതാരമായി ഗണിക്കുന്ന ശ്രീകൃഷ്ണാവതാരം ഭക്തരില്‍ ഉളവാക്കുന്ന ആത്മനിര്‍വൃതി പലരും സ്വാനുഭവത്തിന്റെ സാക്ഷ്യത്തോടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ചെറുപ്പം മുതല്‍ ശ്രീകൃഷ്ണഭഗവാനെ നെഞ്ചിലേറ്റിയ ചേപ്പാട് ഭാസ്‌ക്കരന്‍ നായര്‍ എന്ന സാഹിത്യകാരന്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നാല്‍പ്പത് ഭക്തിഗീതങ്ങളാണ് ‘കൃഷ്ണഗീതികള്‍’ എന്ന കവിതാസമാഹാരത്തിലുള്ളത്. തന്നെ പല ആപത് ഘട്ടങ്ങളിലും കൈപിടിച്ചുയര്‍ത്തിയത് കൃഷ്ണഭഗവാനാണെന്നു വിശ്വസിക്കുന്ന കവി, കോടാനുകോടി ഭക്തരുടെ ആശ്രിതവത്സലനാണ് ഭഗവാനെന്ന് സമര്‍ത്ഥിക്കുന്നു. ഈ ലോകത്തില്‍ ഏഴകള്‍ക്കെല്ലാം അഭയമരുളുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന് വിളിച്ചോതുന്ന നിരവധി കവിതകളാല്‍ സമ്പുഷ്ടമാണ് ‘കൃഷ്ണഗീതികള്‍’. ഉണ്ണിക്കണ്ണന്റെ ശൈശവ, ബാല്യജീവിതഘട്ടങ്ങളിലെ അത്ഭുത ലീലകള്‍ ഭക്തരിലുളവാക്കുന്ന സമ്മിശ്ര വികാരങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിട്ടുള്ള കവിതകള്‍ ഏറെയുണ്ടതില്‍. ഏതൊരാള്‍ക്കും അനാ സ്ഥമാക്കാവുന്ന ഇതിലെ കവിതകള്‍ സാഹിത്യകുതുകികള്‍ ഭക്ത്യാദരവോടുകൂടി ചേര്‍ത്തു പിടിക്കുമെന്നതില്‍ സംശയമില്ല.

Tags: ഭക്തിമനഃശാസ്ത്രംbooks
ShareTweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies