പിന്നെയുമിരിക്കുന്നൂ
ഞങ്ങളീ മരത്തിന്റെ
ചില്ലയില്‍ മേലും കീഴും: രണ്ടില്ലെന്നറിഞ്ഞിട്ടും
ചില്ലയും മരത്തണല്‍ ശാഖിയുമിളംകാറ്റും
ഇല്ല;തും നമ്മില്‍ തന്നെ-
യുള്ളതെന്നറിഞ്ഞിട്ടും…
വൃഷ്ടിയും വേനല്‍ചൂടും ശിഷ്ടമാമൃതുക്കളും
തുഷ്ടിയും വിഷാദവും മിഥ്യയെന്നറിഞ്ഞിട്ടും
ഞങ്ങളും ഞാനും പിന്നെ നമ്മളുമെല്ലാമെല്ലാം
തിങ്ങുമീപ്രപഞ്ചവു-
മുള്ളിലെന്നറിഞ്ഞിട്ടും!
അജ്ഞത അറിവെന്നീ ഭേദങ്ങളവിദ്യതന്
അദ്ഭുതദൃഷ്ടാന്തങ്ങ-
ളാണെന്നുമറിഞ്ഞിട്ടും
പിന്നെയുമിരിക്കുന്നൂ
ഞങ്ങളീ മരത്തിന്റെ
ചില്ലയില്‍ മേലും കീഴും:
രണ്ടില്ലെന്നറിഞ്ഞിട്ടും!