നിടിലത്തില്‍ തൊടുകുറിയും
ശോഭിക്കും കരിമിഴിയും
ചെമ്പനിനീര്‍ പ്പൂവഴകും
സുന്ദരമാം പുഞ്ചിരിയും.
ചൈത്ര നിലാരാവുകളില്‍
ചേലുലയും നര്‍ത്തകി നീ
ഹേമന്ദ സന്ധ്യകളില്‍
പാടുന്നൂ തേന്മൊഴിയായ്.
തെന്മലകള് താരാട്ടും
താഴ്വര തന്നോമന നീ
മഞ്ഞിന്നുടയാട ചൂടും
മേടുകള്‍ തന് കനവും നീ.
വന്നണയൂ അരികില്‍ നീ
കൈരളി തന് പൊന്നഴകേ
ചന്ദനവും പൂവും ഞാന്‍
നല്‍കാം നിനക്കായി.