Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

എം.എം.സത്യന്‍

Print Edition: 15 September 2023

കോഴിക്കോട് ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ദത്തോപന്ത് ഠേംഗ്ഡിജിയുടെ കൈപിടിച്ച് ഏഴാം വയസ്സില്‍, സംഘശാഖയില്‍ വരാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് രക്ഷാബന്ധന്‍ ദിനത്തില്‍ വിഷ്ണുപദം പൂകിയ കോഴിക്കോട് മാത്തറയിലെ പുത്തന്‍ വീട്ടില്‍ ശ്രീധരന്‍. നിഷ്ഠാവാനായ സ്വയംസേവകന്‍ എന്നതിന് മാതൃകയായി എടുത്തു കാട്ടാവുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. ചെറുപ്പകാലം മുതല്‍ സംഘശാഖയിലൂടെ ആര്‍ജ്ജിച്ച സംഘസംസ്‌കാരം അവസാന നിമിഷം വരെ അദ്ദേഹം പാലിച്ചുപോന്നു.

ഠേംഗ്ഡിജിയെ കൂടാതെ ശങ്കര്‍ശാസ്ത്രിജി, പി.പരമേശ്വര്‍ജി തുടങ്ങിയ സംഘ അധികാരികള്‍ക്കൊപ്പമായിരുന്നു യുവത്വകാലത്ത് അദ്ദേഹം സംഘപ്രവര്‍ത്തനം നടത്തിയത്. അദ്ദേഹത്തിന്റേത് സംഘകുടുംബമായിരുന്നു. മൂത്ത സഹോദരന്‍ പി.കുമാരന്‍ കേരളത്തില്‍ നിന്നുള്ള ആദ്യകാല സംഘപ്രചാരകന്മാരില്‍ ഒരാളായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്ത് വകുപ്പില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലികിട്ടിയത്. സ്ഥലം മാറ്റം കിട്ടി പോയ സ്ഥലത്തെല്ലാം അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. സംഘം ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്തവും നിഷ്ഠയോടെ നിര്‍വ്വഹിച്ചുപോന്നു. അദ്ദേഹം ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനായിരിക്കെ, മാത്തറയിലെ അദ്ദേഹത്തിന്റെ വീടിനു സമീപം ഒരു പ്രഭാതശാഖയുടെ മുഖ്യശിക്ഷനായി സംഘം ചുമതലയേല്പിച്ചു. പുലര്‍ച്ചെ കുട്ടികളുടെ വീട്ടിലെത്തി അവരെ ശാഖയിലെത്തിച്ചു ശാഖ നടത്തി. ഈ ശാഖയിലെ കുട്ടികള്‍ പിന്നീട് നല്ല കാര്യകര്‍ത്താക്കളായി മാറി. സംഘത്തിന്റെ കോഴിക്കോട് മഹാനഗര്‍ സഹകാര്യവാഹ് ആയിരുന്ന അദ്ദേഹം ദീര്‍ഘകാലം മഹാനഗര്‍ വ്യവസ്ഥാപ്രമുഖായിരുന്നു. ഇന്നത്തെ കോഴിക്കോട് വിഭാഗ് കാര്യാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മേല്‍നോട്ടം ഉണ്ടായിരുന്നു. കുറച്ചുകാലം പന്തീരാങ്കാവ് നഗരത്തിന്റെ സംഘചാലകനായും സേവനമനുഷ്ഠിച്ചു.

കേസരിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം എടുത്തു പറയേണ്ടതാണ്. ചെറുപ്പത്തില്‍ ആഴ്ചവട്ടത്തെ മറ്റ് സ്വയംസേവകര്‍ക്കൊപ്പം കേസരിയുടെ റാപ്പര്‍ ഒട്ടിക്കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കേസരിയുടെ മാനേജിങ്ങ് വിഭാഗത്തില്‍ സഹായം ചെയ്തു. ഔദ്യോഗിക ജോലിയ്ക്കുശേഷം കേസരിയില്‍ അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിച്ചു. കേസരിയിലെ ഭരണപരമായ പല പരിഷ്‌കാരങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. മഹാനഗര്‍ വ്യവസ്ഥാപ്രമുഖ് എന്ന നിലയ്ക്ക് കേസരിയുടെ പ്രചാരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുറച്ചുകാലം ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്റെ മാനേജരായിരുന്നു. പന്തീരാങ്കാവിലെ ഹിന്ദുധര്‍മ്മ പരിപാലനസമിതിയുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയിലിരിക്കെ എന്‍.ജി.ഒ. സംഘിലും വിരമിച്ചശേഷം കേരള പെന്‍ഷനേഴ്‌സ് സംഘിലും അംഗമായിരുന്നു. ആജാനബാഹുവായ ശ്രീധരേട്ടന്റെ തലയുയര്‍ത്തിപിടിച്ചുള്ള നടത്തവും ലളിത ജീവിതവും എക്കാലത്തും ജനശ്രദ്ധ നേടിയതായിരുന്നു. കോഴവാങ്ങാന്‍ അവസരമുള്ള വകുപ്പില്‍ തികഞ്ഞ വ്യക്തിചാരിത്ര്യം പുലര്‍ത്തിയാണദ്ദേഹം പ്രവര്‍ത്തിച്ചത്. പൊതുസമൂഹത്തിനു മുമ്പില്‍ ഒരു മാതൃകാ സ്വയംസേവകന്‍ എന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സഫലമായ ആ ജീവിതം മറ്റുള്ളവര്‍ക്കും പ്രചോദനമരുളുന്നതാണ്.

(ആര്‍.എസ്.എസ്. പന്തീരാങ്കാവ് നഗര്‍ സംഘചാലകനാണ് ലേഖകന്‍)

Share4TweetSendShare

Related Posts

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies