Monday, March 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

പണ്ഡിറ്റ് നെഹ്രുവിന് സര്‍ദാര്‍ പട്ടേലിന്റെ കത്ത് ( ആദ്യത്തെ അഗ്നിപരീക്ഷ 50)

നാ.ഗം.വഝേ -നാഗപ്പൂര്‍ മാണിക്ചന്ദ് വാജ്‌പേയി - ഭോപ്പാല്‍; വിവര്‍ത്തനം-എസ്.സേതുമാധവന്‍

Print Edition: 10 February 2023
ആദ്യത്തെ അഗ്നിപരീക്ഷ പരമ്പരയിലെ 52 ഭാഗങ്ങളില്‍ ഭാഗം 50
wp-content/uploads/2022/04/agnipreeksha.jpg
ആദ്യത്തെ അഗ്നിപരീക്ഷ
  • അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
  • ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
  • അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
  • പണ്ഡിറ്റ് നെഹ്രുവിന് സര്‍ദാര്‍ പട്ടേലിന്റെ കത്ത് ( ആദ്യത്തെ അഗ്നിപരീക്ഷ 50)
  • വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
  • ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
  • സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

1948 ഫെബ്രുവരി 26 ന് പണ്ഡിറ്റ് നെഹ്രു സര്‍ദാര്‍ പട്ടേലിനെഴുതിയ കത്തില്‍ ഗാന്ധിജിയുടെ വധം സംബന്ധിച്ച് രാഷ്ട്രീയസ്വയംസേവക സംഘത്തിനെ അമര്‍ച്ച ചെയ്യാനുള്ള നടപടികളുടെ ഉദാസീനതയിലും മന്ദഗതിയിലും കോപം പ്രകടിപ്പിച്ചിരുന്നു. ആ കത്തില്‍ അദ്ദേഹം പ്രധാനമായും ഉന്നയിച്ച ആരോപണം ഡല്‍ഹിയിലെ പോലീസിനും മറ്റു ഭരണാധികാരികള്‍ക്കും സംഘത്തോട് സഹാനുഭൂതിയുണ്ടെന്നും അതുകൊണ്ട് സംഘത്തിന്റെ പ്രവര്‍ത്തകരെ തടവുകാരാക്കിപ്പിടിക്കാന്‍ ഒരുക്കമല്ലെന്നുമായിരുന്നു. സംഘാംഗങ്ങള്‍ പലരും പരസ്യമായി കറങ്ങി നടക്കുന്നു. ഗാന്ധിവധത്തെക്കുറിച്ചുള്ള ഗൂഢാലോചന സംബന്ധിച്ച അന്വേഷണങ്ങളൊന്നും കാര്യമായി നടക്കുന്നില്ലെന്നും ആ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. പണ്ഡിറ്റ് നെഹ്രുവിന്റെ ഈ കത്ത് കണ്ട് മാനസികവിഷമത്തോടെ സര്‍ദാര്‍ പട്ടേല്‍ അടുത്ത ദിവസംതന്നെ നെഹ്രുവിന്റെ ആരോപണങ്ങള്‍ നിരാകരിച്ചുകൊണ്ട് വളരെ ശക്തമായ ഭാഷയില്‍ കത്തെഴുതി.

ഡല്‍ഹി,
27 ഫെബ്രുവരി 1948

പ്രിയ ജവാഹര്‍ലാല്‍,
താങ്കള്‍ ഫെബ്രുവരി 26 ന് അയച്ച കത്തിനു നന്ദി. ആ കത്ത് ഇപ്പോഴാണ് എനിക്കു കിട്ടിയത്.

ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണകാര്യത്തില്‍ അനുദിനം എനിക്ക് പൂര്‍ണ്ണവിവരങ്ങള്‍ കിട്ടുന്നുണ്ട്. എന്റെ സായംസന്ധ്യകളിലെ ഏറെ സമയവും സഞ്ജീവുമൊത്ത് ഈ കേസിന്റെ പുരോഗതി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിനും എന്തെങ്കിലും പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതിനാവശ്യമായ നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് ചെലവഴിക്കുന്നത്. കേസിലെ എല്ലാ പ്രധാന പ്രതികളും അവിടെ നടന്ന നീക്കങ്ങളെ സംബന്ധിച്ച് വിസ്തരിച്ച് പ്രസ്താവന തന്നിട്ടുണ്ട്. പത്തുപുറങ്ങളുള്ളതാണ് ഒരു പ്രതിയുടെ പ്രസ്താവന. അയാളുടെ പ്രസ്താവനയനുസരിച്ച് ഈ ഗൂഢാലോചനയും ഡല്‍ഹിയുമായി ഒരു ബന്ധവുമില്ല. ഗൂഢാലോചനയുടെ കേന്ദ്രം ബോംബെ, പൂണെ, അഹമ്മദ് നഗര്‍, ഗ്വാളിയോര്‍ എന്നീ സ്ഥലങ്ങളാണ്. ഈ ഗൂഢാലോചന അവസാനം നടപ്പിലാക്കിയത് നിശ്ചയമായും ഡല്‍ഹിയില്‍ തന്നെയാണ്. എന്നാല്‍ ഡല്‍ഹി ഒരുതരത്തിലും ഗൂഢാലോചനയുടെ കേന്ദ്രമായിരുന്നിട്ടില്ല. ഡല്‍ഹിയില്‍നിന്നുള്ള ഒരു വ്യക്തിയും ഒരു തരത്തിലും ഗൂഢാലോചനയില്‍ പങ്കാളിയായിട്ടില്ല. ഈ ഗൂഢാലോചനക്കാര്‍ ഡല്‍ഹിയില്‍ ഒന്നോരണ്ടോ ദിവസത്തില്‍ കൂടുതല്‍ ഒരുമിച്ച് താമസിച്ചിട്ടുമില്ല. അതും ജനുവരി 11 മുതല്‍ 30 വരെ മാത്രമാണുതാനും. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഇതുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നതാണ് ഈ പ്രസ്താവനകളില്‍നിന്ന് ഉയര്‍ന്നുവരുന്ന സത്യം. സാവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയുടെ തീവ്രവാദികളായ ഒരുകൂട്ടം ആളുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഈ ഗൂഢാലോചന എന്നാണ് പ്രസ്താവനകളില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നത്.

അന്വേഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ മറ്റൊരു കാ ര്യം ഈ ഗൂഢാലോചനയില്‍ കേവലം പത്ത് പേരാണ് പങ്കാളികളായിട്ടുള്ളത്. അതില്‍ രണ്ടുപേരെയൊഴിച്ച് മറ്റെല്ലാവരെയും പിടികൂടിക്കഴിഞ്ഞു. പ്രതികളുടെ പ്രസ്താവനയുടെ ഓരോ കാര്യത്തെക്കുറിച്ചും ഗഹനമായും വിശദമായും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ആവശ്യമായി വരുന്ന വിഷയങ്ങളില്‍ ഉയര്‍ന്ന പോലീസു ദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടത്തില്‍ വീണ്ടും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സഞ്ജീവി വളരെക്കൂടുതല്‍ സമയം ഇതിനായിത്തന്നെയാണ് ചെലവഴിക്കുന്നത്. ബോംബെ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാരുടെ കൈകളിലാണ് ഇതിന്റെ അന്വേഷണചുമതല ഏല്‍പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ പോലീസിന് ഇതില്‍ കാര്യമായി ഒന്നുംതന്നെ ചെയ്യാനില്ല.

ഈ സ്ഥിതിയില്‍ ഗൂഢാലോചനയുടെ വഴികള്‍ കണ്ടെത്താനായി നാം എന്തെല്ലാം ചെയ്തു, ചെയ്യുന്നു എന്ന കാര്യങ്ങള്‍ സംബന്ധിച്ചും പരസ്യമായി പ്രസ്താവിക്കുകയോ പ്രചാരം നല്‍കുകയോ ചെയ്യാന്‍ സാധിക്കുകയില്ല. ഇതുസംബന്ധിച്ച് തെളിഞ്ഞും മറഞ്ഞും വാസ്തവവും അവാസ്തവവുമായി കിട്ടുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് ശരിയായി വിലയിരുത്തി അന്വേഷണ നിഗമനങ്ങളിലെത്താന്‍ കഠിനപരിശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങളില്‍ 90% ശതമാനത്തിലധികവും ഊഹാപോഹങ്ങളാണ്. കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങളില്‍ അധികാംശവും വിവിധ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ നടത്തി എന്നുപറയുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ മധുരപലഹാരം വിതരണം ചെയ്തു, ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു എന്നുതുടങ്ങിയുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങളല്ലാതെ യഥാര്‍ത്ഥവസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഈ വക എല്ലാ കാര്യങ്ങളെക്കുറിച്ചും എഫ്.ഐ.ആര്‍. തയ്യാറാക്കിയ ഉദ്യോഗസ്ഥന്മാര്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ ബോംബെയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പൈടീഗഡും കേസന്വേഷണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന സഞ്ജീവിയുമടക്കം ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷം എത്തിച്ചേരാന്‍ സാധിക്കുന്ന നിഗമനം ഗാന്ധിജിയുടെ വധത്തില്‍ വ്യാപകമായ ഗൂഢാലോചന നടത്തിയിട്ടില്ലെന്നതാണ്. ഒരു ചെറിയ കൂട്ടം യുവാക്കള്‍ പങ്കാളികളായതും ആസൂത്രണം ചെയ്ത് നടപ്പാക്കിയതുമാണിത്. അവര്‍ നേരത്തേ മുതല്‍തന്നെ ഗാന്ധിജിയെ ശത്രു എന്ന നിലയ്ക്ക് കണ്ടിരുന്നു. ഗാന്ധിജി ജിന്നയെ സന്ദര്‍ശിക്കാന്‍ പോയതുമുതലാണ് ഇവര്‍ക്ക് ഗാന്ധിജിയോട് ശത്രുത ആരംഭിച്ചത്. ഗാന്ധിജി ജിന്നയെ സന്ദര്‍ശിക്കാന്‍ പോകുന്നതിനെ തടയാനായി ചില യുവാക്കള്‍ വര്‍ധയില്‍ പോവുകയും ഗോഡ്‌സേ ഉപവാസമനുഷ്ഠിക്കുകയും ചെയ്തു. സംഘത്തിന്റെയും ഹിന്ദുമഹാസഭയുടെയും ചില പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ വധത്തെ സ്വാഗതം ചെയ്തിരുന്നു എന്നത് ശരിയാണ്. ഇതല്ലാതെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംഘത്തിന്റെയോ ഹിന്ദുമഹാസഭയുടെയോ പ്രവര്‍ത്തകരെ ഈ കേസില്‍ ഉള്‍പ്പെടുത്തി തടവിലാക്കാന്‍ സാദ്ധ്യമല്ലെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. നിശ്ചയമായും മറ്റെന്തെങ്കിലും അപരാധങ്ങളുടെയോ കുറ്റങ്ങളുടെയോ പേരില്‍ സംഘ-ഹിന്ദുമഹാസഭാംഗങ്ങളെ കുറ്റക്കാരെന്ന് മുദ്രകുത്തി കേസുകളില്‍ കുടുക്കാവുന്നതാണ്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ക്ക് വിദൂരബന്ധംപോലും ഇല്ലതന്നെ. താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ സഞ്ജീവിയെയും ബോംബെയിലുള്ള രഹസ്യാന്വേഷണവിഭാഗത്തിന്റെ ഉപസഹായകനായ ശ്രീ രാജയെയും താങ്കളുടെ അടുത്തേയ്ക്ക് അയയ്ക്കാന്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ ഇവിടെത്തന്നെയുണ്ട്. ഈ കേസിന്റെ എല്ലാ കാര്യങ്ങളും താങ്കള്‍ക്ക് അവര്‍ വിവരിച്ച് തരുന്നതാണ്. ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ കയ്യില്‍ ഏല്‍പിക്കാന്‍ തക്കവണ്ണം തയ്യാറാക്കാന്‍ ഇനിയും 10-15 ദിവസങ്ങള്‍കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സന്നദ്ധനാകുന്ന മുറയ്ക്ക് ഡല്‍ഹിയില്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക ന്യായാധിപനെ നിശ്ചയിച്ച് മുന്നോട്ടുപോകാന്‍ കഴിയുമെന്നാണെന്റെ വിശ്വാസം.

ഡല്‍ഹിയിലെ പ്രമുഖരായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നില്ല എന്ന പ്രശ്‌നത്തെ സംബന്ധിച്ച് ഏതെല്ലാം പ്രമുഖ കാര്യകര്‍ത്താക്കന്മാരെയാണ് അറസ്റ്റ് ചെയ്യാതെ വിട്ടിരിക്കുന്നത് എന്നതു സംബന്ധിച്ച വിവരം നമ്മുടെ കൈവശമില്ല. സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താക്കള്‍ ആരെല്ലാമാണ്, ആരല്ല എന്ന വിവരം തരാനുള്ള ആളുകളെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. കിട്ടിയ വിവരമനുസരിച്ച് ആര്‍.എസ്.എസ്സിന്റെ പ്രമുഖ പ്രവര്‍ത്തകനാണെന്ന നിലയ്ക്ക് ആരെയെങ്കിലും തടവിലാക്കിയാല്‍ ഉടന്‍തന്നെ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ വന്ന് ”ഈ വ്യക്തി കോണ്‍ഗ്രസ് ആശയക്കാരനാണ് സംഘത്തിന്റെ കടുത്ത എതിരാളിയാണ്” എന്നുപറയുന്നതിന്റെ ഫലമായി അത്തരം ആളുകളെ വിട്ടയയ്‌ക്കേണ്ടിവന്നിട്ടുണ്ട്. മറ്റു ചിലരെ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്ത സമയത്ത്, നിരപരാധിക ളായ വ്യക്തികളെ ജയിലിലടച്ചിരിക്കുന്നു എന്ന ആരോപണം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെയും മേല്‍ സര്‍വ്വത്ര ഉയരുന്നു. ഈ രീതിയില്‍ സംഘംപോലെ രഹസ്യസ്വഭാവമുള്ള സംഘടന – അവരുടെ അംഗങ്ങളെ സംബന്ധിച്ച് രജിസ്റ്ററോ മറ്റു രേഖകളോ ഇല്ലാത്ത സ്ഥിതിക്ക് – അവരുടെ അംഗങ്ങളാരാണെന്ന് തിരിച്ചറിയാനോ അവരുടെ കാര്യകര്‍ത്താക്കളാരാണെന്ന് കണ്ടുപിടിക്കുക എന്നത് അത്യന്തം കഠിനമായ കാര്യമാണ്. എങ്കിലും ഡല്‍ഹിയിലെ സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താക്കളെയെല്ലാം തടവിലാക്കിക്കഴിഞ്ഞു എന്ന് എനിക്ക് വിശ്വാസമുണ്ട്. വാസ്തവത്തില്‍ വ്യക്തമായ നമ്മുടെ വിവരമനുസരിച്ചു ആവശ്യത്തിലധികം ആളുകളെ തടവിലാക്കിയിരിക്കുന്നു എന്നതാണ് ശരി. ഡല്‍ഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍നിന്നും ഇതേവരെ എത്ര പേരെ അറസ്റ്റുചെയ്തു, അതിന്റെ ഫലമെന്താണ്, എത്രപേരെ വിട്ടയച്ചു, ഒളിവില്‍പോയവരെ സംബന്ധിച്ച് വിവരങ്ങളെന്തെല്ലാമാണ് എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് അടുത്ത നടപടികളെക്കുറിച്ച് ചിന്തിക്കുന്നതാണ്. താങ്കളുടെ അറിവില്‍ അത്തരം ഏതെങ്കിലും പ്രമുഖ വ്യക്തികള്‍ അറസ്റ്റ് ചെയ്യപ്പെടാതെയുണ്ടെങ്കില്‍ അവരെ സംബന്ധിച്ച വിവരം അറിയിച്ചാല്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതാണ്.

ഡല്‍ഹിയിലും ഇതരസംസ്ഥാനങ്ങളിലും നല്ലൊരുവിഭാഗം സര്‍ക്കാരുദ്യോഗസ്ഥന്മാരും പോലീസുകാരും സംഘത്തോടു സഹാനുഭൂതി വെച്ചുപുലര്‍ത്തുന്നവരാണ്. അവരാരെല്ലാമാണെന്ന് കണ്ടുപിടിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. അത്തരം ആളുകളെ സംബന്ധിച്ച് ഏതെങ്കിലും കോണില്‍നിന്ന് ചെറിയ സൂചനകള്‍ കിട്ടിയാല്‍പോലും ഇതുസംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കാന്‍ ഞാന്‍ സഞ്ജീവിനും മെഹ്‌റയ്ക്കും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. സംഘത്തോട് ആനുകൂല്യം പ്രകടിപ്പിക്കുന്നവരാണെന്ന കാരണത്താല്‍ ചിലരെ പിരിച്ചുവിട്ടിട്ടുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലേതിനെ അപേക്ഷിച്ച് ഡല്‍ഹിയില്‍ തടവിലാക്കപ്പെട്ടവരുടെ തോത് കൂടുതലാണ്. അതിനാല്‍ സംഘത്തിനോട് സഹാനുഭൂതി വെച്ചുപുലര്‍ത്തുന്നതിനാല്‍ ഡല്‍ഹിയിലെ സര്‍ക്കാരുദ്യോഗസ്ഥന്മാരും പോലീസും സംഘത്തിന്റെ പ്രമുഖ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് വിമുഖത കാണിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതവും സത്യത്തിന് നിരക്കാത്തതുമാണ്. എന്നാലും അതു സംബന്ധിച്ച് താങ്കള്‍ വിശേഷമായി ഉന്നയിച്ച ആരോപണത്തില്‍ വ്യക്തമായ ചില വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് മെഹ്‌റയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

താങ്കളുടെ വിശ്വസ്തന്‍
വല്ലഭ് ഭായി പട്ടേല്‍
(സര്‍ദാര്‍ പട്ടേല്‍ കത്തിടപാടുകള്‍ – ഖണ്ഡ് 6 ദുര്‍ഗ്ഗാദാസ് സമാഹരിച്ചത്)

Series Navigation<< ടി.ആര്‍.വെങ്കടരാമശാസ്ത്രിയുടെ ഐതിഹാസിക പ്രസ്താവന (ആദ്യത്തെ അഗ്നിപരീക്ഷ 49)സംഘനിരോധനവും സഹനസമരവും കേരളത്തില്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 51) >>
Tags: ആദ്യത്തെ അഗ്നിപരീക്ഷ
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സിനിമ

കൊട്ടമ്പം പളിയ ഗോത്ര ഗ്രാമത്തില്‍ നരനാരായണ അദ്വൈതാശ്രമം മീനങ്ങാടിയിലെ 
സ്വാമി ഹംസാനന്ദപുരി ഗ്രാമവാസികള്‍ക്ക് ഒപ്പം.

അവഗണിക്കപ്പെടുന്ന അവകാശങ്ങള്‍ (ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍ (തുടര്‍ച്ച))

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies