Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

യോഗയില്‍ ഒന്നിക്കുന്ന ലോകം

ഡോ.സന്തോഷ് മാത്യുഡോ.സന്തോഷ് മാത്യു
20 June 2025

ജൂണ്‍ 21, വര്‍ഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം മാത്രമല്ല, 2015 മുതല്‍ ഈ ദിവസം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനമായും ആചരിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനുമുള്ള യോഗയുടെ തെളിയിക്കപ്പെട്ട നേട്ടങ്ങള്‍ കണക്കിലെടുത്താണ് യുഎന്‍ ജനറല്‍ അസംബ്ലി (UNGA) എല്ലാവര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി (IDY) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര യോഗാദിനാചരണത്തിന് ചെറിയ കാലത്തെ ചരിത്രമേയുള്ളൂവെങ്കിലും, ലോകമെമ്പാടും ഇത് ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. ഇത്തവണ യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷംപേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗാസനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്ര സര്‍ക്കാര്‍. ലോക റെക്കോര്‍ഡുണ്ടാക്കുക എന്നതാണ് ലക്ഷ്യം. 2025-ലെ യോഗദിനത്തോടെ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിനു പത്തു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെ ആഗോള തലത്തില്‍ ഉദ്‌ഘോഷിക്കുകയെന്ന നയതന്ത്രവിജയം കൂടി ഇതിലൂടെ ഭാരതം മുന്നില്‍ കാണുന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014ലെ പ്രസംഗത്തോടുകൂടിയാണ് യോഗയെ ലോകരാജ്യങ്ങള്‍ ഗൗരവത്തിലെടുത്തത്. മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വും ഉണ്ടാകാന്‍ യോഗയോളം പറ്റിയൊരു മാര്‍ഗ്ഗമില്ലെന്ന മോദിയുടെ പ്രസംഗം അക്ഷരാര്‍ഥത്തില്‍ ലോകം ഏറ്റെടുക്കുകയായിരുന്നു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉത്തരായണാന്ത ദിവസമായ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിര്‍ദ്ദേശിച്ചതിന് ചില കാരണങ്ങളുണ്ട്. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭക്തിയോഗം എല്ലാ മതങ്ങളെയും ഒന്നായി കണ്ടു. വെള്ളത്തെ പാനി എന്നും നീര് എന്നും ജലം എന്നും പറയുന്നതു പോലെയേയുള്ളൂ മതവൈവിധ്യം. സത്യം ഒന്നു തന്നെ എന്ന്അദ്ദേഹം ഘോഷിച്ചു. സ്വാമി വിവേകാനന്ദന്‍ തന്റെ അഭൗമമായ പ്രതിഭയിലൂടെ ഗുരുവിന്റെ സന്ദേശം ലോകം മുഴുവന്‍ പരത്തി. അരവിന്ദ മഹര്‍ഷിയുടെ സമഗ്ര യോഗയും പ്രസിദ്ധം തന്നെ. ”ദിവ്യമായ ശക്തിക്ക് അടിപ്പെട്ടു കൊടുക്കുക. അതു നമ്മെ വേണ്ടപോലെ മാറ്റിക്കൊള്ളും, മാറ്റങ്ങള്‍ക്കു കാരണമാക്കിക്കൊള്ളും” എന്ന് അദ്ദേഹം വിശ്വസിച്ചു. ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവും ഒക്കെയായ മാനങ്ങള്‍ യോഗയ്ക്കുണ്ട്. ലോകാരോഗ്യ സംഘടനയും ഇത്തരമൊരു സമഗ്ര ആരോഗ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഒന്‍പതാമത്തെ യോഗദിനാഘോഷത്തിന്റെ ഈ വേളയില്‍ യോഗയുടെ പ്രസക്തിയും പ്രശസ്തിയും ഏറുകയേ ചെയ്തിട്ടുള്ളൂ.

യോഗയുമായുള്ള കാഴ്ചപ്പാടില്‍, ഉത്തരായണാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായണാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂര്‍ണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തില്‍ ഈ ദിവസമാണ് യോഗ ആദി ഗുരുവായ ശിവനില്‍ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്.

ADVERTISEMENT

ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്കും ശീലിച്ച് അമിതഭാരത്താല്‍ വലയുന്ന പാശ്ചാത്യര്‍ക്ക് മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതീയ മുനിവര്യന്‍ പരികല്‍പ്പന ചെയ്ത അഭ്യാസ മുറകള്‍ ആശ്വാസം പകരുന്നുവെന്നത് ഭാരത പാരമ്പര്യത്തിന് തന്നെയുള്ള അംഗീകാരമാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വര്‍ഷത്തിലേറേ പഴക്കമുള്ളതാണ്.

യോഗയിലൂടെ എകാഗ്രതയും, മാനസിക, ശാരീരിക ആരോഗ്യവും സ്വായത്തമാക്കാന്‍ പറ്റും. പഠനത്തിനും, ശാരീരിക ക്ഷമതയ്ക്കും ചിട്ടയായ യോഗാഭ്യാസം ഗുണം ചെയ്യും. പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. യോഗ വെറും വ്യായാമം മാത്രമല്ല, സ്വയം വ്യക്തിത്വത്തെ വികസിപ്പിക്കാനും പ്രകൃതിയെ അടുത്തറിയാനുമുള്ള ഉപാധിയാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രം വിവിധ ആസനങ്ങളുടെ അടിസ്ഥാന പ്രമാണം എന്ന് അറിയപ്പെടുന്നു. യോഗശാസ്ത്രം മാത്രമല്ല- ആയുര്‍വേദം, സംസ്‌കൃത വ്യാകരണം എന്നിവയും മനുഷ്യവര്‍ഗത്തിനു സമ്മാനിച്ചത് പതഞ്ജലി മഹര്‍ഷിയാണ്.

‘യോഗസൂത്ര’ എന്ന പുസ്തകം രചിച്ചതും പതഞ്ജലി മഹര്‍ഷി തന്നെയാണ്. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു. യോഗ എന്ന പദത്തിന്റെ അര്‍ത്ഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലര്‍ പറയും. ആത്മീയ പാതയാണത് എന്നു ചിലര്‍ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.

യോഗ എന്ന പദം സംസ്‌കൃത ഭാഷയില്‍ നിന്നാണ് രൂപംകൊണ്ടത്. ‘യോഗ’ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം സംയോജിപ്പിക്കുന്നത് (ജീവാത്മാവിനെയും പരമാത്മാവിനെയും സംയോജിപ്പിക്കുന്നതാണ് യോഗ) എന്നാണ്. യോഗയിലെ പഞ്ചഭൂതങ്ങള്‍ മണ്ണ്, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ്. യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.
യോഗാസനങ്ങള്‍ അടിസ്ഥാനപരമായി 84 എണ്ണമാണ് ഉള്ളത്. ന്യുയോര്‍ക്ക് നഗരത്തിലെ ടൈംസ്‌ക്വയറില്‍ പോലും ആയിരങ്ങള്‍ തടിച്ചുകൂടുന്ന ചടങ്ങായി മാറി യോഗദിനം.

ലോകത്തിനായി ഭാരതത്തിന്റെ മഹത്തായ സംഭാവന എന്ന നിലക്ക് യോഗയെ അവതരിപ്പിക്കുന്നതില്‍ മോദിയുടെ മാര്‍ദവ നയതന്ത്രം (soft diplomacy) ഒരു പരിധി വരെ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം. ലോകത്ത് ആണവായുധങ്ങളും വിഷലിപ്തമായ വാക്കുകളും തമ്മില്‍ പോരാടുമ്പോള്‍, സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ ജീവിക്കാമെന്ന് ആരും ചോദിക്കുന്നില്ല. ഭാരതത്തിന് ബോളിവുഡ് ഉണ്ട്, യോഗ ഉണ്ട്, ലോകമാകെയുള്ള പ്രവാസികള്‍ ഉണ്ട്, ഒട്ടും ചെലവില്ലാതെ ലോകത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന കാര്യങ്ങളാണിത്. പക്ഷേ, അതൊക്കെ ചിലപ്പോള്‍ തളരുന്നത് ആഭ്യന്തര വിവേചനങ്ങളും മതപക്ഷപാതങ്ങളും മൂലമാണ്.

കലയിലൂടെയും കാവ്യത്തിലൂടെയും കാഴ്ചപ്പാടുകളിലൂടെയും, ദക്ഷിണേഷ്യക്കാര്‍ തമ്മില്‍ വീണ്ടും ചേര്‍ന്ന് സംസാരിക്കണം. അതാണ് സോഫ്റ്റ് പവറിന്റെ സ്വപ്‌നം. 2025- ലെ യോഗ ദിനത്തിന്റെ പ്രമേയം ‘ഏകഭൂമിക്കും ആരോഗ്യത്തിനും വേണ്ടി യോഗ’ എന്നത് സാധ്യമാക്കാന്‍ നമുക്ക് പരിശ്രമിക്കാം.

Tags: യോഗyogaInternational Yoga Day
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies