Friday, June 9, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഭാരതത്തിലെ വീരനായകര്‍

മദന്‍ മോഹന മാളവ്യ

Nov 12, 2022, 12:18 am IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 42

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • മദന്‍ മോഹന മാളവ്യ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

നവംബര്‍ 12
*മദന്‍ മോഹന മാളവ്യജി സ്മൃതി ദിനം*

1861 ഡിസംബര്‍ 25-ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ച മദന്‍ മോഹന്‍ മാളവ്യ, ‘മകരന്ദ്’ എന്ന പേരില്‍ ബാല്യകാലത്ത് നിരവധി കവിതകള്‍ രചിച്ചു. 1879-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദം നേടിയ അദ്ദേഹം, അലഹബാദ് ജില്ലാ സ്‌കൂളില്‍ അധ്യാപകനായി 1884-ല്‍ ചേര്‍ന്നു. 1886-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സമ്മേളനത്തില്‍ പങ്കെടുത്തു നടത്തിയ പ്രസംഗമാണ് മാളവ്യയെ ജനശ്രദ്ധയിലേക്കുയര്‍ത്തിയത്. പുതുതായി രൂപവത്കരിക്കപ്പെട്ട ഉപദേശകസമിതികളിലെ പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. ‘ഹിന്ദുസ്ഥാന്‍’ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്ന ആഴ്ചപ്പതിപ്പിനെ ദിനപത്രമാക്കാനാഗ്രഹിച്ചിരുന്ന രാജാറാം പാല്‍സിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ട മാളവ്യയെ അദ്ദേഹം ദിനപത്രത്തിന്റെ എഡിറ്ററാകാന്‍ ക്ഷണിച്ചു. 1887-ല്‍ ആ പദവി സ്വീകരിച്ച മാളവ്യ, രണ്ടര വര്‍ഷത്തോളം എഡിറ്ററായി തുടര്‍ന്നു. അതിനുശേഷം അഭിഭാഷകനാകുന്നതിനുള്ള പഠനം പൂര്‍ത്തിയാക്കിയ മദന്‍ മോഹന്‍ മാളവ്യ, 1893-ല്‍ അലഹബാദ് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണം രാജ്യത്തിന്റെ വ്യവസായ മേഖലയിലുണ്ടാക്കിയ ദൂരവ്യാപകമായ പ്രത്യാഘാതത്തെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ത്തന്നെ മനസ്സിലാക്കിയ മാളവ്യ, വിദ്യാഭ്യാസത്തിലൂടെ വിമോചനം എന്ന ആശയത്തിന്റെ പ്രോദ്ഘാടകരിലൊരാളും പ്രായോഗികമായി അതു നടപ്പാക്കിയ അപൂര്‍വം ചിലരിലൊരാളുമാണ്. ഈ ആശയത്തെ പിന്‍പറ്റി ഒരു വിദ്യാഭ്യാസസ്ഥാപനം രൂപവത്കരിക്കണമെന്നാഗ്രഹിച്ച പണ്ഡിറ്റ് മദന്‍ മോഹനെ 1911-ല്‍ ആഗ്രഹസാഫല്യത്തിനായി സഹായിച്ചത് ആനിബസന്റായിരുന്നു. 1898-ല്‍ ബസന്റ് സ്ഥാപിച്ച സെന്‍ട്രല്‍ ഹിന്ദു കോളേജിനെ അംഗമാക്കി വിഖ്യാതമായ ‘ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി’ സ്ഥാപിക്കപ്പെട്ടു. ഒരു വ്യക്തിയുടെ ശ്രമഫലമായി രൂപവത്കരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയെന്ന നിലയില്‍ വാരണാസിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി. ‘ഹിന്ദുസ്ഥാന്‍’ എന്ന പത്രം കൂടാതെ ‘ഇന്ത്യന്‍ ഒപ്പീനിയന്‍’, ‘അഭ്യുദയ’, ‘ലീഡര്‍’, ‘മര്യാദ’ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായ മദന്‍ മോഹന്‍ മാളവ്യ ചരിത്രത്തില്‍ ഇരുളടഞ്ഞുപോകുമായിരുന്ന ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ എന്ന വിഖ്യാത ദിനപത്രത്തെ രക്ഷിച്ചെടുക്കുന്നതില്‍ ജി.ഡി.ബിര്‍ളയാടൊപ്പം ശ്രദ്ധേയമായ പങ്കുവഹിച്ചു. 1924 മുതല്‍ 1946 വരെ പത്രത്തിന്റെ ചെയര്‍മാനായി തുടര്‍ന്ന അദ്ദേഹം, ഇന്ത്യയിലെ സ്‌കൗട്ടിങ് പ്രസ്ഥാനത്തിനും ശക്തമായ നേതൃത്വം നല്‍കി. അലഹബാദ് കോടതിയിലെ പ്രശസ്തനായ അഭിഭാഷകനായിരുന്ന മദന്‍ മോഹന്‍ മാളവ്യ, സ്വാതന്ത്ര്യ സമരത്തിനായി സമയം ചെലവഴിക്കാന്‍ തന്റെ അഭിഭാഷകവൃത്തി 1911-ല്‍ പൂര്‍ണമായി ഉപേക്ഷിച്ചു. 1924-ല്‍ ചൗരിചൗര സംഭവത്തെത്തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്ക് നിയമസഹായം നല്‍കാനായി മാത്രമാണ് പിന്നീട് അഭിഭാഷകന്റെ കുപ്പായമണിഞ്ഞത്.

സ്വാതന്ത്ര്യസമരകാലത്തെ നിരവധി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ മദന്‍ മോഹന്‍ മാളവ്യ ഖിലാഫത് പ്രസ്ഥാനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് എതിരായിരുന്നു. സൈമണ്‍ കമ്മിഷനെതിേരയുള്ള പ്രക്ഷോഭങ്ങളിലും സിവില്‍ നിസ്സഹരണ പ്രസ്ഥാനങ്ങളിലും പങ്കെടുത്ത മദന്‍ മോഹന്‍ മാളവ്യ, ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക മണ്ഡലങ്ങള്‍ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്ഡൊണാള്‍ഡിന്റെ ആശയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു രാജിവെച്ച് ‘കോണ്‍ഗ്രസ് നാഷണലിസ്റ്റ് പാര്‍ട്ടി’ സ്ഥാപിച്ചു. ഗംഗാസംരക്ഷണം, ഹരിജനോദ്ധാരണം, അയിത്തത്തിനെതിരേയുള്ള പോരാട്ടം തുടങ്ങി സാമൂഹിക നവോത്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രകാശം പരത്തിയ അദ്ദേഹം, 1946 നവംബര്‍ 12-ന് മരണമടഞ്ഞു. 2014-ല്‍ മഹത്തായ സേവനങ്ങള്‍ക്ക് രാഷ്ട്രം അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കി ആദരിച്ചു.

Series Navigation<< ബിർസ മുണ്ടഒനക്ക ഒബവ്വ >>
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

മോദിയുഗത്തിലെ വിദേശനയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies