കൗമുദീജീവനന്, ചന്ദ്രികാപായി, ചക്രവാകം എന്നൊക്കെ പര്യായമുള്ള ഒരു പക്ഷിയുടെ പേരാണ് ചകോരം. കൗമുദി അഥവാ ചന്ദ്രിക അഥവാ നിലാവാണ് ഇതിന്റെ ഭക്ഷണം. ‘ചന്ദ്രികാ കിരണേന തൃപ്യതി’ എന്നാണ് വിവരണം. ചകോരം ചന്ദ്രന്റെ നേരെ വായ തുറന്നിരിക്കും. ചെമ്പോത്ത്, ഉപ്പന്‍ എന്നും ഇതിനെ വിളിക്കും. യാത്ര പുറപ്പെടുമ്പോള്‍ ഇതിനെ കാണുന്നതും ഇതിന്റെ ശബ്ദം കേള്‍ക്കുന്നതും നല്ല ശകുനമാണ്. കുചേലന് ശ്രീകൃഷ്ണനെ കാണാന്‍ ‘ചകോരാദി പക്ഷികളുടെ കോലാഹലം കേട്ടു കൊണ്ടാ’ണ് പുറപ്പെട്ടത്. ഇതിനെ ഓര്‍മിപ്പിക്കുന്നതാണ് ഈ ആസനം
ചെയ്യുന്ന വിധം
കാല് നീട്ടിയിരിക്കുക.
ഇടതു കാല് ഉയര്‍ത്തി കഴുത്തിനു പിറകില്‍ ചേര്‍ക്കുക.
കൈപ്പത്തികള്‍ അരക്കെട്ടിന്റെ വശങ്ങളിലായി നിലത്തു പതിച്ചു വെക്കുക. കൈകളുടെ ബലത്തില്‍ അരക്കെട്ടുയര്‍ത്തുക.
വലതുകാലും 60 ഡിഗ്രി ഉയര്‍ത്തുക.
അല്പ സമയം സ്ഥിതിയില്‍ തുടര്‍ന്ന ശേഷം കാല് മാറ്റി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ശരീരം മുഴുവന്‍ വലിവു കിട്ടും. ശ്വാസകോശത്തിനു വികാസമുണ്ടാവും. ബാലന്‍സിംഗ് ആസനമാണ്. മനസ്സിന് ഏകാഗ്രത കിട്ടും. ചുമലുകള്‍ക്ക് ബലം കൂടും.