Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ചരിത്രാന്വേഷണവും കാവ്യകുസുമങ്ങളും

എം.കെ.സദാനന്ദൻഎം.കെ.സദാനന്ദൻ
15 July 2022

ചില നേരെഴുത്തുകള്‍
സേതു എം.നായര്‍ കരിപ്പോള്‍
മാതൃഭാഷ ബുക്ക് ക്ലബ്
നെയ്യാറ്റിന്‍കര
പേജ്: 271 വില: 350 രൂപ

Google NewsAdd Kesari Weekly as a preferred source on Google

നമ്മള്‍ ഉണര്‍ന്നു പോരാടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഒരു ഛിദ്രശക്തി ക്കും നമ്മുടെ മാതൃരാജ്യത്തെ ഒന്നും ചെയ്യാനാവില്ല. ഈ യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സേതു എം.നായര്‍ കരിപ്പോള്‍ തന്റെ ‘ചില നേരെഴുത്തുകള്‍’ എന്ന സമാഹാരത്തിലെ അവസാന ലേഖനത്തിന് വിരാമമിട്ടിരിക്കുന്നത്. ജന്മനാടിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത കര്‍ത്തവ്യബോധ ത്തെ ഓര്‍മ്മപ്പെടുത്തുകയാണ് രചയിതാവ്. ഇന്നും സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ചിരപുരാതന ചരിത്ര സംഭവങ്ങള്‍, വികലമാക്കപ്പെടുന്ന ചരിത്ര നിഗമനങ്ങള്‍, അസത്യവും അര്‍ദ്ധസത്യവുമായ അടയാളപ്പെടുത്തലുകള്‍, യാഥാര്‍ത്ഥ്യങ്ങള്‍ ക്കുനേരെ കണ്ണടയ്ക്കുന്ന ആധുനികചരിത്ര-ബുദ്ധി ജീവികള്‍, അവര്‍ കാണാതെ പോയതോ, കണ്ടില്ലെന്നു നടിച്ചതോ ആയ വസ്തുതകള്‍ അനുഭവസാക്ഷ്യത്തിന്റെയും ലഭ്യമായ തെളിവുകളുടെയും പിന്‍ബലത്തോടെ വിലയിരുത്തുന്ന പതിനാറ് ലേഖനങ്ങളുടെ സമാഹാരമാണ് ‘ചില നേരെഴുത്തുകള്‍’. നൂറ്റാണ്ടു പിന്നിട്ട മാപ്പിളലഹളയെ ചരിത്രനിഷേധത്തിലൂടെ സ്വാതന്ത്ര്യസമരമാക്കിത്തീര്‍ക്കാനുള്ള ചില വക്രബു ദ്ധികളുടെ ശ്രമങ്ങള്‍, വന്ദേമാതരത്തില്‍ ഹിന്ദുവര്‍ഗ്ഗീയതയുണ്ടെന്നു സംശയിക്കുന്ന ദേ ശീയനേതാക്കളെന്നറിയപ്പെടുന്നവരുടെ യഥാര്‍ത്ഥമുഖം എന്നിവയും ലേഖകന്‍ എടുത്തു കാണിക്കുന്നു. ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയതയുടെ പ്രതീകമാണെന്നു വിളിച്ചു പറഞ്ഞിരുന്ന വീര സാവര്‍ക്കറെ അധിക്ഷേപിക്കുന്നവര്‍, തങ്ങളുടെ നേതാക്കള്‍തന്നെ സാവര്‍ക്കറെ പുകഴ്ത്തിയത് കണ്ടില്ലെന്നു നടിക്കുന്നു. കാപട്യത്തിന്റെ കമ്മ്യൂണിസ്റ്റ് മുഖം വരച്ചുകാട്ടുന്ന ലേഖനത്തില്‍ ഭാരതത്തെ ലക്ഷ്യമിട്ട് സമീപരാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന നടത്തുന്ന രഹ സ്യ അജണ്ടകള്‍ തുറന്നുകാണിക്കുന്നു. വര്‍ത്തമാനകാലത്തെ പുല്‍ വാമ, ശബരിമല വിഷയങ്ങളിലെ അന്തര്‍ധാരകളെ തുറന്നുകാണിക്കുന്നതോടൊപ്പം, ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യതയുറപ്പുവരുത്തിയ മുത്തലാക്ക് നിയമവും, കാശ്മീര്‍ പ്രശ്‌നപരിഹാരവും മുറിവേറ്റ ഹിന്ദുമനസ്സുകളെ ആശ്വസിപ്പിക്കുന്ന അയോദ്ധ്യരാമക്ഷേത്ര സമുദ്ധാരണവുമൊക്കെ ഏതൊരു ചരിത്രാന്വേഷിക്കും ഓര്‍ത്തു വയ്ക്കാവുന്ന തിളക്കമാര്‍ന്ന രേഖകളാണ്. ഈ സമാഹാരത്തിലെ പല ലേഖനങ്ങളും ആനുകാലികങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളവയാണെങ്കിലും, സത്യാന്വേഷണ ത്വരയോടെ ചരിത്രത്തെ നോക്കിക്കാണുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിലഭിമാനിക്കുന്ന ഓരോ ദേശസ്‌നേഹിയ്ക്കും ഏറെ പ്രയോജനപ്പെടുന്ന വസ്തുതകളുടെ കലവറയാണ് സേതു എം.നായര്‍ കരിപ്പോളിന്റെ ‘ചില നേരെഴുത്തുകള്‍’ എന്ന ലേഖന സമാഹാരം.

വിലക്കപ്പെട്ട കനി (കവിതകള്‍)
സുനില്‍ രാജ് സത്യ
മഞ്ജരി ബുക്‌സ്, കൊച്ചി
പേജ്: 72 വില: 100 രൂപ

ADVERTISEMENT

ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെയും സമൂഹത്തിന്റെ ശാശ്വതമൂല്യങ്ങളെയും ഒരേ സമയം ചര്‍ച്ചയ്ക്കു വിഷയമാക്കുകയാണ് സുനില്‍രാജ് സത്യ എന്ന കവി, ‘വിലക്കപ്പെട്ട കനി’ എന്ന തന്റെ കവിതാസമാഹാരത്തിലൂടെ. മനുഷ്യബന്ധങ്ങളെയും പ്രകൃതി താളത്തെയും സമന്വയിപ്പിക്കുന്ന സവിശേഷമായ രചനാശൈലിയാണ് കവി ഈ രചനയില്‍ അവലംബിച്ചിരിക്കുന്നത്. വൈദിക സംസ്‌കാരത്തിന്റെ ഹരിശ്രീ കുറിച്ചുകൊണ്ടുള്ള ‘അറിവ്’ എന്ന കവിതയിലൂടെ ആരംഭിക്കുന്ന ഈ സമാഹാരം മാതൃത്വത്തിന്റെ നന്മയും ഹൃദയവിശാലതയും കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നതോടൊപ്പം മനുഷ്യാദ്ധ്വാനത്തിന്റെ വിലമതിക്കാനാവാത്തതും പ്രകടീഭാവമായ പിതൃഭാവത്തെയും ഒരുപോലെ മഹത്വവല്‍ക്കരിക്കുന്നു. മരങ്ങള്‍ ഭൂമിക്കുകിട്ടിയ വരദാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കവി, തുല്യതയ്ക്കും നീതിയ്ക്കും വേണ്ടി നിയമം തേടിപ്പോകുന്നവര്‍ പ്രകൃതിസന്തുലനം നശിപ്പിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുന്ന വിരോധാഭാസം താക്കീതായി തന്നെ തന്റെ കവിതയിലൂടെ അവതരിപ്പിക്കുന്നുണ്ട്. പ്രണയത്തെയും പ്രണയനൊമ്പരത്തെയും സവിശേഷമായ മാനസികാനുഭൂതിയായി അയവിറക്കുന്ന കവി മനുഷ്യന് വിശപ്പിന്റെ ദുഃഖം സമ്മാനിക്കുന്ന സാഹചര്യങ്ങളെയും വരച്ചു കാട്ടുന്നുണ്ട്. ഒപ്പം ദയയെന്ന വികാരം ഒരുവനിലേക്ക് ബോധപൂര്‍വ്വം എങ്ങനെ സന്നിവേശിപ്പിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ചെറിയ ചെറിയ രചനകളാണെങ്കിലും വ്യത്യസ്തവും മൂല്യവത്തുമായ വിഷയങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നതില്‍ കവി വിജയിച്ചിരിക്കുന്നു.

Share
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies