Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

പ്രചോദനത്തിന്റെ പ്രതീകങ്ങള്‍

ടി.കെ. സുധാകരൻടി.കെ. സുധാകരൻ
15 July 2022

സര്‍ഗ്ഗാത്മകതയുടെ ഇന്ദ്രജാലം
വേദവിദ്യാ പ്രകാശന്‍
ആചാര്യശ്രീ രാജേഷ്
പേജ്: 216 വില: 360 രൂപ

Google NewsAdd Kesari Weekly as a preferred source on Google

മാനേജ്‌മെന്റ് വിദ്യാഭ്യാസത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് പ്രചോദനകൃതികള്‍. ഗീതയും മാനേജ്‌മെന്റും ത മ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെ ട്ടിട്ടുള്ള വിഷയമാണ്. ഭാരതീയ മാനേജ്‌മെന്റും തത്വചിന്തകളും ഗഹനമായ പഠനത്തിന് വിധേയമാക്കുകയാണ് ആചാര്യശ്രീ രാജേഷ് ‘സര്‍ഗാത്മകതയുടെ ഇന്ദ്രജാലം’ എന്ന പുസ്തകത്തിലൂടെ. ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, ഭയം, അശ്രദ്ധ, ഏകാഗ്രതയില്ലായ്മ, അരക്ഷിതത്വബോധം തുടങ്ങിയവയ്ക്കുള്ള മരുന്ന് കണ്ടെത്താനാണ് ഈ സൃഷ്ടിയിലൂടെ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. ഇതിനുള്ള മാര്‍ഗ്ഗങ്ങളും രേഖകളും സവിസ്തരം വ്യക്തമാക്കിയിട്ടുണ്ട്. വേദസൂത്രങ്ങളെ അവലംബമാക്കിയാണ് മിക്കതും രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതിനായി മാനേജ്‌മെന്റിന്റെ മന്ത്രവാദം തുറന്ന് കൊടുത്തിരിക്കുകയാണ്. ഇവയെല്ലാം കളര്‍ ചിത്രസഹിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസത്തിനുള്ള ഒന്‍പത് വേദ സൂത്രങ്ങള്‍, വിജയിക്കാന്‍ വേദസൂത്രവും വന സ്‌നാനവും, അന്തര്‍ജ്ഞാന രഹസ്യവും പ്രയോഗവും, സമൃദ്ധിയിലേക്കുള്ള സൂത്രവാക്യങ്ങള്‍, പ്രാചീന സൂത്രങ്ങളും വേദ വഴികളും തുടങ്ങിയ വിഷയങ്ങള്‍ ആനുകാലിക പ്രസക്തിയോടെ വിവരിക്കുന്ന ഇത്തരമൊരു ഗ്രന്ഥം മുന്‍പ് മലയാളത്തിലുണ്ടായിട്ടില്ല.

അങ്ങാണ് എന്റെ പ്രചോദനം
പി.ഐ. ശങ്കരനാരായണന്‍
നവമന ബുക്‌സ്
പേജ്: 52 വില: 70 രൂപ

ADVERTISEMENT

ഗാന്ധിജിയെ താങ്ങും തണലുമായി കൊണ്ടു നടക്കുന്ന ഒരു കവിഹൃദയത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് പി.ഐ. ശങ്കരനാരായണന്‍ രചിച്ച ‘അങ്ങാണ് എന്റെ പ്രചോദനം’ എന്ന പുസ്തകം. ഗാന്ധിജിയില്‍ നിന്നുള്ള പ്രചോദനമാണ് എന്നെ ഞാനാക്കിയതെന്ന് കവി പറയുന്നു. രാഷ്ട്രപിതാവിന് എഴുതുന്ന കത്തിലൂടെ അത് ദ്യോതിപ്പിക്കുന്നുണ്ട്. ഗാന്ധി പുരസ്‌കാരങ്ങളിലൂടെ അതിന്റെ ഫലം കാണുകയും ചെയ്തു. ഗാന്ധിജി പറഞ്ഞ ഏഴ് പാപങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതാണ് ഏറെ ആകര്‍ഷണീയം. ഗീതയും രാമനും ഗാന്ധിയും ഒക്കെ പുതി യ തലമുറ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണെന്ന് കവി വഴി കാട്ടിത്തരുന്നു.

ശ്രീനാരായണഗുരുവും
മഹാകവി കുമാരനാശാനും
ബ്രഹ്‌മചാരി പ്രസാദ്
ശ്രീനാരായണ ഗുരുദേവ മന്ദിരം,
ചെന്നൈ
പേജ്: 72 വില: 60 രൂപ

ഗുരുദേവനും കുമാരനാശാനും തമ്മിലുള്ള ബന്ധം വളരെയധികം പഠന വിധേയമാക്കേണ്ട വിഷയമാണ്. ഇരുവരുടെ ജീവിതവും കൃതികളും അനാവരണം ചെയ്യുന്ന കൃതിയാണ്. ബ്രഹ്ചാരി പ്രസാദ് രചിച്ച ‘ശ്രീനാരായണ ഗുരു വും മഹാകവി കുമാരനാശനും.’ ഗുരുസ്തവത്തിന്റെ വ്യാഖ്യാനവും കുമാരനാശാന്റെ ബാല്യകാല കൃതികളും ഇതിലുണ്ട്. മണിമാല, വനമാല, ശിവസ്‌തോത്രമാല, ഗുരുപാദ ദശകം, സ്വാമി തിരുനാള്‍ വഞ്ചിപ്പാട്ട്, ദീപാര്‍പ്പണം, ദൈവദശകം എന്നിവയും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവകേരളത്തിന്റെ അടിസ്ഥാനം. ആശാന്റെ ലഘു ജീവിത ചരിത്രവും ഗുരുസ്തവ വ്യാഖ്യാനവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

ഇസ്ലാമും ഇന്ത്യന്‍ ദേശീയതയും
എ.ജി.ബാബു
കുരുക്ഷേത്ര പ്രകാശന്‍
പേജ്:64 വില: 80 രൂപ

ലോകത്ത് ഏറ്റവുമധികം മുസ്ലീംവിശ്വാസികള്‍ ഇന്ത്യയിലുണ്ടെന്ന് പറയുന്നത് പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നിട്ടും അവരെ പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കാന്‍ ഭാരതത്തിന് സാധിക്കുന്നുവെന്നതാണ് ലോക രാഷ്ട്രങ്ങളെ അതിശയിപ്പിക്കുന്നത്. വിഭജന ദുരന്തം ഏല്‍പിച്ച മുറിവ് മാറാതെ നില്ക്കുമ്പോഴാണ് ഈ അവസ്ഥ. ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്ത്യാവിഭജനവും പാകിസ്ഥാനും എന്ന രചന നടത്തിയപ്പോള്‍ ഇസ്ലാമിന്റെ ചിത്രം വളരെ കൃത്യതയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രസക്തിയാണ് ‘ഇസ്ലാമും ഇന്ത്യന്‍ ദേശീയതയും’ എന്ന പുസ്തകത്തിലൂടെ എ.ജി.ബാബു എടുത്തു കാണിക്കുന്നത്. മാപ്പിള, പര്‍ദ്ദ, നവോത്ഥാന വിമുഖത, ഐക്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം മുസ്ലീങ്ങള്‍ വേറിട്ട് നില്ക്കുന്ന കാഴ്ച ഇന്നും വേദനിപ്പിക്കുന്ന വസ്തുതയാണ്. അതാണ് ഈ സംഗ്രഹീത കൃതിയില്‍ ചര്‍ച്ച ചെയ്യുന്നത്.

Share1
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies