താലിബാനു പോലും വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് പാകിസ്ഥാന്‍. എന്നാല്‍ ഇവിടുത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് പാകിസ്ഥാനാണ് പഥ്യം. താലിബാന്‍ സര്‍ക്കാറിനും അഫ്ഗാന്‍ ജനതയ്ക്കും ഹിന്ദുത്വവാദിയായ മോദിയോട് നന്ദിയും കൂറുമുണ്ട്. പട്ടിണിയിലായ അവര്‍ക്ക് ഭക്ഷ്യയോഗ്യമായ ഗോതമ്പ് എത്തിച്ചു കൊടുത്ത് വിശപ്പകറ്റിയ ദൈവമാണ് മോദി . എന്നാല്‍ ഈ നാട്ടിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് മോദി എന്നു കേട്ടാല്‍ കലികയറും. അവരുടെ വായിലുള്ള തെറി മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഛര്‍ദിച്ചു വെച്ച് പരിസരം ദുര്‍ഗന്ധ പൂരിതമാക്കും.
കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാനു മുമ്പിലും ഭാരതത്തിനു മുമ്പിലും കൈ നീട്ടി. പാകിസ്ഥാന്‍ അവര്‍ക്ക് ഗോതമ്പ് അയച്ചു കൊടുത്തു. കഴിക്കാന്‍ കൊള്ളാത്ത ഗോതമ്പായിരുന്നു അത്. ഈ കൊലച്ചതിയില്‍ കുപിതരായ താലിബാന്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെ കുറ്റപ്പെടുത്തിക്കൊണ്ട് പോസ്റ്റ് ഇട്ടു. ഇതേ സമയം ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നു പറഞ്ഞ് ഭാരതത്തില്‍ ആഭ്യന്തര കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടമായിട്ടും, താലിബാന്റെ അപേക്ഷ ഭാരതത്തിലെ ‘ഹിന്ദുത്വ’ സര്‍ക്കാര്‍ സ്വീകരിച്ചു. അവര്‍ക്ക് ഗോതമ്പ് അയച്ചു കൊടുത്തു. നല്ല ഗോതമ്പായിരുന്നു അത്. നന്ദിയോടെ അഫ്ഗാന്‍ ജനത മോദിക്കു നേരെ കൈകൂപ്പി. ഭാരതത്തെ പാകിസ്ഥാനാക്കാന്‍ കച്ച കെട്ടിയിറങ്ങിയ, നമ്മുടെ നാട്ടിലെ ഇസ്ലാമിസ്റ്റുകളുടെ കണ്ണു തുറക്കേണ്ട സമയമാണിത്. പാകിസ്ഥാന് നഷ്ടമായതും ഹിന്ദുത്വത്തിന്റെ സവിശേഷതയായി ഭാരതത്തില്‍ നിലനില്‍ക്കുന്നതുമായ മനുഷ്യസ്‌നേഹത്തിന്റെ സുഗന്ധം ഈ മണ്ണില്‍ തുടരണമെങ്കില്‍ ഏതു ഭരണം വേണമെന്ന് ചിന്തിക്കാന്‍ അവരുടെ മുമ്പിലുള്ള പാഠമാണിത്.