നിങ്ങള്‍ക്ക് ഒരു അസുഖം വന്നു എന്ന് കരുതുക. നിങ്ങള്‍ ഉടനെ എന്താണ് ചെയ്യുക? ഒരു ഡോക്ടറെ കാണും. അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയിലേക്ക് ചെല്ലും. സാധാരണഗതിയില്‍ ഒരു രോഗി ആശുപത്രിയില്‍ ചെന്നാല്‍ അവിടത്തെ അധികൃതര്‍ എന്താണ് ചെയ്യുക? പരിശോധനകള്‍ നടത്തും. വേണ്ടിവന്നാല്‍ എക്സ്റേകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നിലവില്‍ ഇല്ല എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ യുവാക്കളായ നിങ്ങളുടെ ചിന്തയിലേക്ക് ഞാന്‍ ഒരു വിഷയം ഇട്ടു തരികയാണ്. രക്തപരിശോധനകൊണ്ട് അറിയാവുന്ന രോഗവിവരങ്ങള്‍ ഉണ്ട്. അതേസമയം ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ വേറേയും ഉണ്ട് എന്ന വസ്തുത നാം മറന്നുപോകുന്നു. ആരോഗ്യമെന്നത് നിരവധി കാര്യങ്ങളുടെ സന്തുലിതാവസ്ഥയാണ്. സ്നേഹം, വകതിരിവ്, ഫലിതബോധം, ക്ഷമ, കാരുണ്യം ഇവയെല്ലാം ആരോഗ്യത്തിന്റെ ഒരുഭാഗം തന്നെയാണ്.
സമര്പ്പണബോധമില്ലാത്ത ജീവിതം നയിക്കുമ്പോള്‍ നാം രോഗികളായി മാറും. നല്ല കുടുംബജീവിതമായിരിക്കണം. സൗന്ദര്യവും കീര്‍ത്തിയും ഉണ്ടാകണം. ആകര്‍ഷണീയതയുള്ള വ്യക്തിയായിരിക്കണം. വാക്കില്‍ മിതത്വം ഉണ്ടാകണം. ടെന്‍ഷന്‍ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് ഇന്ദ്രിയനിഗ്രഹത്തിലൂടെ മനസ്സിനെ എത്തിക്കേണ്ടുന്ന ഉത്തരവാദിത്തം നമുക്കില്ലേ? ഇത്രയും കാര്യങ്ങളെ അവഗണിക്കാന്‍ കഴിയുകയില്ല. അതേസമയം രക്തപരിശോധന വേണം. എക്സ്റേ എടുക്കേണ്ടിവരാം. മനുഷ്യന്റെ ആരോഗ്യത്തെ വിലയിരുത്തുമ്പോള്‍ വായനാശീലത്തിനും കലാബോധത്തിനുമെല്ലാം പ്രാധാന്യമുണ്ടെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.