Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

ആന്റിവെനം അഥവാ പ്രതിവിഷം

യദുയദു
18 February 2022

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും പാമ്പുപിടുത്ത വിദഗ്ധനുമായ വാവ സുരേഷ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയതും തുടര്‍ന്നുണ്ടായ വാര്‍ത്തകളും കേരളം ചര്‍ച്ച ചെയ്യുകയാണല്ലോ? എന്തുകൊണ്ട് സര്‍പ്പദംശനം മാരകമാകുന്നു, എന്താണ് ഇതിനുള്ള പ്രതിരോധം എന്ന് നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

ശരീരത്തിലേക്ക് പുറത്ത് നിന്നും എന്ത് വസ്തു കടന്നാലും നമ്മുടെ പ്രതിരോധ സംവിധാനം (Immune System) പ്രതികരിക്കും. കടക്കുന്ന വസ്തുവിനെ ആന്റിജന്‍ എന്നാണ് പറയുക. അതിനെ പ്രതിരോധിക്കാന്‍ ശരീരം ഉണ്ടാക്കുന്ന വസ്തുവിനെ ആന്റിബോഡി എന്നും വിളിക്കും. ഇത് കൃത്യമായ ഒരു ലോക്ക് ആന്റ് കീ(Lock & Key) സംവിധാനം ആണ്. ഒരു പ്രത്യേക ആന്റിജനു വേണ്ടി മാത്രമാകും അതിനു പറ്റിയ ആന്റിബോഡി ഉണ്ടാവുക. അത് ഉടന്‍ തന്നെ ആന്റിജനുമായി പ്രവര്‍ത്തിച്ച് അതിനെ നിര്‍വീര്യമാക്കും. വൈറസ്, ബാക്ടീരിയ എല്ലാം ആന്റിജനുകള്‍ ആണ്. ഈ പ്രവര്‍ത്തനം ഉള്ളതുകൊണ്ടാണ് ചുറ്റുമുള്ള ഒരുപാട് രോഗാണുക്കള്‍ ആക്രമിക്കുന്നുണ്ടെങ്കിലും നാം സുരക്ഷിതരായിരിക്കുന്നതും ഒട്ടുമിക്ക സാധാരണ അസുഖങ്ങളും തനിയെ മാറുന്നതും. അതായത്, പുറത്ത് നിന്നും ഒരു ആക്രമണം നടക്കുമ്പോള്‍ പട്ടാളം എങ്ങനെയാണോ പ്രതികരിക്കുന്നത്. അതുപോലെ തന്നെ.

Google NewsAdd Kesari Weekly as a preferred source on Google

എന്നാല്‍ ചില മാരകമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെടുമ്പോള്‍ ആണ് അസുഖങ്ങള്‍ കൂടുന്നതും ചികിത്സ വേണ്ടി വരുന്നതും. അത്തരത്തില്‍, നമ്മുടെ പ്രതിരോധസംവിധാനത്തിന് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത ഒന്നാണ് പാമ്പിന്‍ വിഷം.

പാമ്പിന്‍ വിഷം എന്നത് പോയ് സണ്‍ എന്ന വിഭാഗത്തില്‍ ഉള്ളതല്ല. അത് പലവിധ പ്രോട്ടീനുകളുടെ ഒരു ശൃംഖലയാണ്. അത് രക്തത്തില്‍ കലര്‍ന്നാല്‍, ശരീരത്തിന്റെ സാധാരണ പ്രക്രിയകളെ നിയന്ത്രിക്കുന്ന പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിച്ച് അവയെ താറുമാറാക്കും. അപ്പോള്‍ ശ്വാസം നിലയ്ക്കും. രക്തം കാണുന്ന വഴികളിലൂടെയെല്ലാം പാഞ്ഞു നടക്കും. രോമകൂപത്തിലൂടെയും മൂത്രത്തിലൂടെയുമെല്ലാം രക്തം വരും. നാഡികള്‍ നിലയ്ക്കും. രക്തത്തില്‍ കലര്‍ന്നാല്‍ മാത്രമേ ഇവയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. നേരിട്ട് കഴിച്ചാല്‍ മറ്റേതൊരു ആഹാരവസ്തുവിനെപ്പോലെ പാമ്പിന്‍ വിഷവും ദഹിച്ചു പോകും. അതുകൊണ്ടാണ് ഇതിനെ പോയ്‌സണ്‍ എന്ന് വിളിക്കാതെ വെനം (Venom) എന്ന് വിളിക്കുന്നത്.

ADVERTISEMENT

മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പാമ്പിന്‍ വിഷത്തെ ഒരു ആന്റിജന്‍ ആയി തിരിച്ചറിഞ്ഞു, ശക്തമായ ഒരു ആന്റിബോഡി ഉണ്ടാക്കാനുള്ള കഴിവില്ല. അതുകൊണ്ടു പാമ്പ് കടിച്ചാല്‍ മരണം ഉറപ്പാണ്. അല്ലെങ്കില്‍ പുറത്ത് നിന്നും ഒരു ആന്റിബോഡി കൊടുക്കണം.

പാമ്പിന്‍ വിഷം, ചെറിയ മാത്രകളായി, ശക്തരായ കുതിരകളില്‍ കുത്തിവെക്കുന്നു. കുതിരയുടെ പ്രതിരോധ സംവിധാനത്തിന് ഇതിനു പറ്റിയ ആന്റിബോഡി ഉണ്ടാക്കാനുള്ള കഴിവുണ്ട്. അങ്ങനെ കുതിരയുടെ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുന്നു. അത് വീണ്ടും ചില പ്രക്രിയകളിലൂടെ കടത്തിവിട്ട് മരുന്നാക്കി മാറ്റുന്നു. ഇതാണ് ആന്റിവെനം. പാമ്പുകടിയേറ്റാല്‍, എത്രയും പെട്ടെന്ന് ഈ ആന്റി വെനം കുത്തിവെച്ചാല്‍ അത് ഉള്ളില്‍ കടന്ന വിഷത്തെ നിര്‍വ്വീര്യമാക്കിക്കൊള്ളും. ഇത് മാത്രമാണ് സര്‍പ്പദംശനത്തിനുള്ള ചികിത്സ.

ഓരോ പാമ്പിന്റെയും വിഷം ഓരോ രീതിയിലാണ് പ്രവര്‍ത്തിക്കുക. മൂര്‍ഖന്റെ വിഷം നാഡീവ്യവസ്ഥയെ ബാധിച്ച്, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക. അണലിവിഷം രക്തധമനികളെ ആണ് ബാധിക്കുക. അതുകൊണ്ട് പണ്ടൊക്കെ ഏത് പാമ്പാണ് കടിച്ചത് എന്നറിഞ്ഞാല്‍ മാത്രമേ അതിനനുസരിച്ചുള്ള ആന്റി വെനം നല്‍കി രോഗിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഏതെങ്കിലും പ്രത്യേക വിഷത്തിനോട് മാത്രം പ്രതികരിക്കുന്ന ഇവയെ മോണോക്‌ളോനല്‍ ആന്റിവെനം എന്നാണ് പറയുക. പലപ്പോഴും പാമ്പ് കടിക്കുന്നത് രാത്രിയായതുകൊണ്ടും കടിച്ച പാമ്പിന്റെ എന്തെങ്കിലും പ്രത്യേകത തിരഞ്ഞു സമയം പാഴാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടും, ഏത് ആന്റിവെനം ആണ് ഉപയോഗിക്കേണ്ടത് എന്ന പ്രശ്‌നം ഉണ്ടാകാറുണ്ട്. എന്നാല്‍ കാലക്രമത്തില്‍ ബയോടെക്നോളജി വികാസം പ്രാപിച്ചപ്പോള്‍ ഏത് ഇനത്തിലുള്ള പാമ്പ് കടിച്ചാലും കൊടുക്കാന്‍ കഴിയുന്ന പോളിക്‌ളോണല്‍ ആന്റിവെനം ഇന്ന് ലഭ്യമാണ്.

ഈ ആന്റിബോഡികള്‍ക്ക് കുറഞ്ഞ ആയുസ്സേ ഉള്ളൂ. രണ്ടോ മൂന്നോ മാസം. അത് കഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തനശേഷി നഷ്ടമാകും. ഇത് ഉണ്ടാക്കുക എന്നത് ചെലവേറിയ കാര്യവുമാണ്. വാങ്ങിവെച്ചാല്‍, മൂന്നു മാസത്തിനകം ഉപയോഗിക്കണം, ഇല്ലെങ്കില്‍ എടുത്തു കളയാം. ഇത് ആശുപത്രികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കും. അതാണ് മിക്ക ആശുപത്രികളിലും പാമ്പ് കടിച്ച് ചെന്നാല്‍ ചികിത്സ കിട്ടാത്തത്. അതുമല്ല, പാമ്പ് കടിയേറ്റു വരുന്നത് കൂടുതലും പാവപ്പെട്ട ആള്‍ക്കാര്‍ ആയിരിക്കും. അവരില്‍ നിന്നും പലപ്പോഴും പണം വാങ്ങാനും കഴിയില്ല. അതുകൊണ്ട് ഇവിടെ ഇല്ല എന്നങ്ങു പറഞ്ഞാല്‍ പണി തീര്‍ന്നല്ലോ.

ഇതിന് ഒറ്റ മാര്‍ഗ്ഗമേയുള്ളൂ, സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ആന്റിവെനത്തിന്റെ വില കുറയ്ക്കുക. ആശുപത്രികള്‍ക്ക് ലൈസന്‍സ് വേണമെങ്കില്‍ എത്ര നഷ്ടം സഹിച്ചാണെങ്കിലും ആന്റിവെനം സ്റ്റോക്ക് ഉറപ്പ് വരുത്തുക.

രണ്ടുമൂന്ന് കൊല്ലങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ ഷഹല എന്ന കുട്ടി സ്‌കൂളില്‍വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ടിരുന്നു. കടിയേറ്റ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിയത്. ആന്റിവെനം ഇല്ലാഞ്ഞിട്ടോ എന്തോ ആ കുട്ടിക്ക് ചികിത്സ കിട്ടിയില്ല. നാല് ആശുപത്രികളില്‍ കയറി. വളരെ സാധാരണരീതിയില്‍ കുത്തിവെക്കാവുന്ന ഈ മരുന്ന് എങ്ങും ഇല്ലായിരുന്നു. ഇവിടെ ഇല്ല എന്ന് പറഞ്ഞു തള്ളുമ്പോള്‍ അവര്‍ക്കറിയാമായിരുന്നു, ആ കുഞ്ഞ് താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട് വരെ എത്തില്ല എന്ന്.

പാമ്പ് കടിയേറ്റുള്ള മരണങ്ങളില്‍ തൊണ്ണൂറു ശതമാനവും തക്ക സമയത്ത് ചികിത്സ കിട്ടാത്തത് കൊണ്ടാണ്. വാവ സുരേഷിന്റെ ശരീരത്തില്‍ കുത്തിവെച്ചത് 65 ഡോസ് ആന്റിവെനം ആണ്. അത്ര മാരകമായിരുന്നു ആ കടി. ആ കടിയേറ്റത് ഒരു രാജവെമ്പാലയില്‍ നിന്നായിരുന്നു എങ്കില്‍ സുരേഷ് ഇന്ന് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നില്ല. രാജവെമ്പാലയുടെ വിഷത്തിനെ പ്രതിരോധിക്കുക എളുപ്പമല്ല. മൂര്‍ഖന്റെ വിഷം പോലെ മാരകമല്ല എങ്കിലും ഒറ്റ കടിക്ക് അത് കുത്തിവെക്കുന്നത് ഒരു ആനയെ കൊല്ലാന്‍ ശേഷിയുള്ള അത്രയും അളവാണ്. അതുകൊണ്ട് അഞ്ചു മിനിറ്റില്‍ മരണം സംഭവിക്കും.

മലയിടുക്കുകളും, ഈര്‍പ്പം നിറഞ്ഞ പ്രദേശങ്ങളുമൊക്കെ ഒരുപാടുള്ള കേരളത്തില്‍ സര്‍പ്പങ്ങളെപ്പറ്റിയുള്ള അറിവുകള്‍ വളരെ പ്രധാനമാണ്. മനുഷ്യന്‍ ഇവരുടെയൊക്കെ ആവാസവ്യവസ്ഥകള്‍ കൈയ്യേറിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രത്യേകിച്ചും. കാവുകളും കുളങ്ങളും ഒരു സംസ്‌കാരവും ജീവിതരീതിയും തന്നെ ആയിരുന്ന മലയാളിയുടെ പൂര്‍വ്വികര്‍ ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ എത്രമാത്രം ബോധവാന്മാരായിരുന്നു എന്ന് കൂടി നാമിപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.

Share10TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies