മാവിന് കൊമ്പ് കുലുക്കിയതാര്
അണ്ണാറക്കണ്ണാ
ഒറ്റക്കയ്യാല്‍ ആരോ തൂങ്ങി
ഊഞ്ഞാലാടുന്നേ
മറ്റേ കൈയ്യാല്‍ മാങ്ങ പറിച്ച്
തിന്നു രസിക്കുന്നേ
ഓരോ ചില്ലകള്‍ ചാടിച്ചാടി
കൊമ്പു കുലുക്കുന്നേ
ഇത്തറ പേടി വരാത്തവനാരിത്
അണ്ണാറക്കണ്ണാ
കാട്ടില്‍ സര്‍ക്കസു കാട്ടി നടക്കും
കുരങ്ങച്ചാര് തന്നെ
മാവിന് കൊമ്പേന്നൊറ്റച്ചാട്ടം
പ്ലാവിന് കൊമ്പത്ത്
പൊണ്ണന് ചക്ക പഴുത്തത് നോക്കി
തിന്നു രസിക്കുന്നേ
പാട്ടും താളോം ഒക്കെ മറന്നോ
അണ്ണാറക്കണ്ണാ.