മഹാഭാരതയുദ്ധം
കുട്ടികള്‍ക്ക് (ബാലസാഹിത്യം)
രാമകൃഷ്ണന് കൈപ്പട്ടൂര്‍
യെസ്പ്രസ് ബുക്സ്
പേജ്: 64 വില: 80 രൂപ
ലോകത്തിലെ ഏറ്റവും പൗരാണികമായ രാഷ്ട്രമാണ് ഭാരതം. പുരാണങ്ങളും ഇതിഹാസവും അതിന്റെ പ്രാണവായുവാണ്. ഭാരതമെന്ന പേര് തന്നെ മഹാഭാരതവുമായി ചേര്‍ന്നു നില്ക്കുന്നു. പതിനെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന കുരുക്ഷേത്രയുദ്ധമാണ് മഹാഭാരതത്തിന്റെ ഉച്ചാവസ്ഥ. ആ പതിനെട്ടു ദിവസത്തെ യുദ്ധം വളരെ ലളിതമായി വിവരിക്കുന്ന പുസ്തകമാണ് രാമകൃഷ്ണന് കൈപ്പട്ടൂര്‍ രചിച്ച ‘മഹാഭാരതയുദ്ധം കുട്ടികള്‍ക്ക്’ എന്ന ലഘു പുസ്തകം. മഹാഭാരത കഥകള്‍ പല രീതിയിലും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും യുദ്ധവര്‍ണ്ണനയും വാങ്മയ ചിത്രങ്ങളും കൊണ്ട് ഈ പുസ്തകം വേറിട്ടു നില്ക്കുന്നു. കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കത്തക്ക രീതിയിലാണ് ഗ്രന്ഥകാരന് മഹാഭാരതകഥയുടെ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതിഹാസപഠിതാക്കളും പുരാണകൃതികളില്‍ താല്പര്യമുള്ളവരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ലളിതമായ ഭാഷയും വിവരണങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി.
പാതിവഴിയില്വീണ പക്ഷികള്‍
ബി.സുജാതന്‍
പ്രഭാത് ബുക്ക് ഹൗസ്
പേജ്: 152. വില: 180 രൂപ
കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് റോഡ് അപകടങ്ങള്‍. ഈ വിഷയം പ്രമേയമാക്കി ബി. സുജാതന്‍ എഴുതിയ നോവലാണ് ‘പാതിവഴിയില്‍ വീണ പക്ഷികള്‍’. റോഡപകടങ്ങള്‍ ഇന്ന് കേരളത്തില്‍ ഒരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. അനേകം റോഡപകടങ്ങള്‍ക്കാണ് നിത്യവും നമ്മുടെ സംസ്ഥാനം സാക്ഷിയാവുന്നത്. ഈ അപകടങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാനുതകുന്ന ഒരു പരിശ്രമമാണ് ഈ നോവല്‍. ‘ഹൃദയത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം സഹൃദയര്‍ക്ക് ഒരു നല്ല വായനാനുഭവമായിരിക്കുമെന്ന്’ അവതാരികയില്‍ ഡോ. ജെ.കെ. എസ്. വീട്ടൂര്‍ ചൂണ്ടിക്കാട്ടുന്നു.
ഐ.എന്‍.എ പിടിച്ചു
വാങ്ങിയ സ്വാതന്ത്ര്യം
മാത്യൂസ് അവന്തി
അവന്തി പബ്ലിക്കേഷന്‍സ്
കോട്ടയം
പേജ് : 144 വില: 140 രൂപ
കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് ചരിത്ര രചന നടത്തിയവര്‍ കാണാതെ പോയ പല പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും പുറത്തെടുത്ത് ചര്‍ച്ചാവിഷയമാക്കുകയാണ് മാത്യൂസ് അവന്തിയെന്ന എഴുത്തുകാരന്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ വ്യത്യസ്തവും അറിയപ്പെടാത്തതുമായ സത്യങ്ങളുടെ മറ്റൊരദ്ധ്യായം തുറന്നുകാട്ടുകയാണ് അ ദ്ദേഹം. ”ഐ.എന്‍.എ പിടിച്ചു വാ ങ്ങിയ സ്വാതന്ത്ര്യം” എന്ന പുസ്തകത്തിലൂടെ. സ്വാതന്ത്ര്യം നേടിയ ശേഷവും ഭാരതത്തിലെ ചില കേ ന്ദ്രങ്ങള്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കാന്‍ ശ്രമിച്ച ചരിത്ര യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ പുസ്തകം. ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിനു ശേഷമാണ് സ്വാതന്ത്ര്യ സമരചരിത്രം തുടങ്ങുന്നതെന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ചരിത്ര വീക്ഷണത്തെ പൊ ളിച്ചടുക്കുകയാണിവിടെ. ഈ പു സ്തകം ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് കൗതുകവും അന്വേഷണാത്മകതയും പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നു പലായനം ചെയ്യാന്‍ കാരണമായ പോരാട്ടത്തിന്റെ കഥകൂടിയാണിതില് വ്യക്തമാക്കുന്നത്.